‘സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടി’; മുഖ്യമന്ത്രി
ധവള പത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 6000 കോടി രൂപ ട്രഷറിയിൽ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 377 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല. എന്തുകൊണ്ട് ജീവനക്കാർക്ക് ഡി എ കുടിശ്ശിക കൊടുത്തില്ല. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള 2893 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ലെന്നും അദ്ദേഹം നിയമസഭയിൽ ചോദിച്ചു. 10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായത്. റിപ്പോർട്ട് തയ്യാറായിട്ട് ഒരാഴ്ചയായി. ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്….
