Headlines

സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ; നിയമങ്ങൾ കടുപ്പിക്കാൻ കേന്ദ്രം

 

ന്യൂഡൽഹി∙ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി വനിതാ ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു . കൂട്ടികളുടെ അശ്ലീലദൃശ്യങ്ങൾ നിർമിക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കണമെന്നും പോക്‌സോ നിയമം കൂടുതൽ കർശനമാക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ നേരത്തെ മെറ്റയ്ക്ക് ഐടി മന്ത്രാലയം കത്ത് നൽകിയിരുന്നു. ഇത്തരം വിഷയങ്ങളിൽ കൂടുതൽ ശക്തമായ നിയമങ്ങൾ ആവശ്യമാണ് എന്ന പൊതുവികാരം രാജ്യത്ത് ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വനിതാ ശിശുവികസന മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്.