Headlines

സംസ്ഥാന ചരിത്രത്തിൽ ആദ്യം; വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് പുനഃപ്രതിജ്ഞ ചെയ്ത് ആർ സുഗതൻ

 

കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതൻ ഉടൻ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് പുന:പ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം നഗരസഭ മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിലായിരുന്നു ചടങ്ങ്. മേയർക്കും പരിമിതമായ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നത്.

 

 

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്നാണ് ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയത്. വിധി ബിജെപി സ്വാഗതം ചെയ്തു. ജയിലിലെ പ്രതിജ്ഞ ബിജെപിയ്ക്ക് നാണക്കേടാണെന്നാണ് സിപിഐഎമ്മിന്റേയും കോൺഗ്രസിന്റേയും പ്രതികരണം.

 

ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജൂൺ ഒൻപത് രാത്രി ആർ സുഗതനെ വീട്ടിലെത്തി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് സുഗതൻ തടഞ്ഞുതോടെ പൊലീസിന് വെടിയുതിർക്കേണ്ടി വന്നു.ചരിത്രത്തിൽ ആദ്യമായി കോർപറേഷൻ ഭരണം പിടിച്ച ബിജെപിക്ക് കൗൺസിലർ സുഗതന്റെ അറസ്റ്റ് തിരിച്ചടിയായി. കാപ്പാ കേസ് പ്രതിയായ സുഗതനെ പുറത്താക്കണമെന്ന ആവശ്യവുമായി എൽഡിഎഫും യുഡിഎഫും പ്രതിഷേധ സമരം ആരംഭിച്ചു.

 

അറസ്റ്റിനുശേഷം കാപ്പ നിലനിൽക്കുന്നതിനാൽ സുഗതനെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. കൗൺസിലറുടെ അറസ്റ്റും ചുമത്തലുമെല്ലാം ബിജെപിക്ക് തലവേദനയായി മാറിയപ്പോഴേക്കും ഇഷ്ടദേവതങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ വിലക്കി ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനായി നെടുമങ്ങാട് കോടതിയിൽ സുഗതൻ ജാമ്യ ഹർജി നൽകിയെങ്കിലും ആദ്യം തള്ളി. പിന്നീട് പൊലീസുകാരെ ആക്രമിച്ച കേസിലും, കൊലപാതകശ്രമ കേസിലും സുഗതന ജാമ്യം നൽകി. പുനഃപ്രതിജ്ഞയ്ക്ക് ഒരു ദിവസവും അനുവദിച്ചു. എന്നാൽ കാപ്പ ചുമത്തിയത് കാരണം വിയ്യൂരിൽ നിന്ന് പുറത്തിറങ്ങാൻ സുഗതന് കഴിയുമായിരുന്നില്ല. ഇതിനിടെ ചേർന്ന തിരുവനന്തപുരം കൗൺസിൽ യോഗത്തിൽ സുഗതൻ വിഷയം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.

 

ഒടുവിൽ ബിജെപി ഭരണസമിതിക്ക് അൽപ്പം ഒരു ആശ്വാസമായി കോടതിയുടെ അസാധാരണ വിധിയെത്തി. വിയ്യൂർ ജയിലിൽ വച്ച് സുഗതന സത്യപ്രതിജ്ഞ ചെയ്യാം. ജനാധിപത്യ സംവിധാനത്തിൽ ജനവിധിയെ മാനിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജയിലിനുള്ളിൽവച്ച് ചടങ്ങ് നടത്താൻ അസാധാരണ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞ ചെയ്ത വീണ്ടും കൗൺസിലർ സ്ഥാനത്തേക്ക് സുഗതന എത്താൻ കഴിയുമെങ്കിലും ജയിലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ആകില്ല. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ വരുമ്പോൾ സ്വാഭാവികമായും കൗൺസിലർ സ്ഥാനം നഷ്ടമാകും എന്നപ്രതീക്ഷയിലാണ് എൽഡിഎഫ്.