പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം
സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുനര്‍മൂല്യനിര്‍ണയ പോര്‍ട്ടലിലെ തകരാര്‍ പ്രത്യേക സമിതി അന്വേഷിക്കും. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചെയര്‍മാന്‍ രാഹുല്‍ സിംഗിനെയും സെക്രട്ടറി ഹിമാന്‍ഷു ഗുപ്തയെയും സ്ഥലം മാറ്റിയത്. സ്ഥലംമാറ്റത്തിന് മുമ്പ്, സിബിഎസ്ഇ ചെയര്‍മാന്‍ രാഹുല്‍ സിങ് ഐഎഎസ്, പരീക്ഷകള്‍, അക്കാദമിക്‌സ്, അഫിലിയേഷനുകള്‍, നയ നിര്‍വഹണം, പ്രധാന പരിഷ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ ബോര്‍ഡിന്റെ…
