ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം
ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിയ്ക്ക് ജാമ്യം നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടും SIT കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാൻ കഴിയില്ല. ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. അന്വേഷണം പൂർത്തിയായിട്ടില്ല. അതുകൊണ്ടാണ് കുറ്റപത്രം വൈകുന്നത് എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഒൻപത് ഉപാധികളോടെയാണ്…
