കളിയും കാര്യവും; ബെന്‍ ജോണ്‍സനുമായി സ്‌പോര്‍ട്‌സ് ആശയങ്ങള്‍ പങ്കിട്ട് സുരേഷ് ഗോപി
”പുതിയ തലമുറയെ ലഹരിയില്‍ നിന്ന് രക്ഷിക്കാന്‍ സ്‌പോര്‍ട്‌സ് ആണ് ഏറ്റവും ഉചിതമായ മാര്‍ഗം. യുവാക്കളെ സ്‌പോര്‍ട്സില്‍ സജീവമാകാന്‍ പ്രേരിപ്പിക്കണം” .കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ലോബിയില്‍ സ്പ്രിന്റ് ഇതിഹാസം ബെന്‍ ജോണ്‍സനെ പരിചയപ്പെട്ട ഉടനെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.തീര്‍ത്തും ആധികാരികമായി അദ്ദേഹം സ്‌പോര്‍ട്‌സ് സംസാരിച്ചു. ട്രാക്കില്‍ ബെന്നിന്റെ കുതിപ്പും കിതപ്പും ഓര്‍ത്തെടുത്ത സുരേഷ് ഗോപി അതിവേഗത്തിന്റെ അടയാളമായ കാലുകളില്‍ തൊട്ടത് കൗതുകമായി.ഇന്ത്യയിലെ നാടന്‍ കളികളെക്കുറിച്ച് ബെന്നിനോട് സംസാരിച്ച മന്ത്രി കുട്ടിയും കോലും കിളിത്തട്ടുമൊക്കെ ബെന്നിനു വിശദീകരിച്ചു…
