‘പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ’; മീറ്റർ റീഡർമാർ വീടുകളിൽ നൽകിയ വൈദ്യുതി ബില്ലിലും LDF സർക്കാർ പ്രചരണം
വൈദ്യുതി ബില്ലിലും LDF സർക്കാരിൻെറ പ്രചരണം. മീറ്റർ റീഡർമാർ വീടുകളിൽ നൽകിയ ബില്ലിൽ സർക്കാരിൻെറ പരസ്യം. പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ എന്ന വാചകമാണ് ബില്ലിലുളളത്. കൊല്ലം ജില്ലയിൽ ഇന്ന് നൽകിയ ബില്ലുകളിലാണ് പരസ്യമുളളത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഇത്തരം പരസ്യങ്ങൾ പാടില്ലെന്നാണ് ചട്ടം. മുൻകാലങ്ങളിൽ ശുചിത്വ സന്ദേശമായിരുന്നു വൈദ്യുതി ബില്ലിൽ ഉണ്ടായിരുന്നത്. കേരളം, തമിഴ്നാട്, ബംഗാൾ, അസം സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തന്നെ…
