ഗ്രാമികയിൽ ജനവിധിയുടെ പാഠങ്ങൾ പ്രഭാഷണവും പുസ്തക പ്രകാശനവും

 

കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ‘2026 ജനവിധിയുടെ പാഠങ്ങൾ’ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി.ജെയിംസ് പ്രഭാഷണം നടത്തി. താഴെക്കാട് സ്വദേശിയും മുൻ ട്രഷറി ഉദ്യോഗസ്ഥനുമായ എം.വി.രാജൻ രചിച്ച, 1957 മുതലുള്ള കേരള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം രേഖപ്പെടുത്തിയ ‘കേരളം – ജനവിധിയുടെ നാൾവഴികൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവ്വഹിച്ചു.

 

 

വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷയായി. പി.കെ. കിട്ടൻ പുസ്തകം പരിചയപ്പെടുത്തി. ആളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.ആർ. ജോജോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി പോളി, കെ.ഡി.ഹേമന്ത്കുമാർ, സി.സി.സുരേഷ്ബാബു, ചർച്ചാവേദി കൺവീനർ കെ.സി.ഹരിദാസ്, വി.ആർ.മനുപ്രസാദ് എന്നിവർ സംസാരിച്ചു.