Webdesk

കാര്‍ഷികനിയമങ്ങള്‍ തല്‍ക്കാലത്തേക്ക് സുപ്രീംകോടതി സ്റ്റേചെയ്തു  

ന്യൂ ഡൽഹി: കാര്‍ഷിക നിയമഭേദഗതികള്‍ അനശ്ചിത കാലത്തേക്ക് മരവിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധ സമിതി രൂപികരിക്കാം. അവിടെ കര്‍ഷക സംഘടനാ പ്രതിനിധികള്‍ക്കും സര്‍ക്കാരിനും വാദം ഉന്നയിക്കാം. സമിതി തീരുമാനം എടുക്കുന്നതു വരെ നിയമം മരവിപ്പിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. സമര വേദിയില്‍ നിന്ന് മുതിര്‍ന്നവരും സ്ത്രീകളും മടങ്ങുമെന്ന് ഉറപ്പുനല്‍കാമെന്ന് കര്‍ഷക സംഘടനകള്‍ കോടതിയെ അറിയിച്ചു. അക്കാര്യം കോടതിയില്‍ ഉത്തരവില്‍ രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി പറഞ്ഞു. നിയമങ്ങള്‍ പരിശോധിക്കുന്നതിനായി രൂപികരിക്കുന്ന വിദഗ്ധ സമിതിയില്‍ ആരൊക്ക…

Read More

മാസ്റ്റർ സിനിമ ചോർന്ന സംഭവം: 400 വെബ്‌സൈറ്റുകൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു

മാസ്റ്റർ സിനിമയുടെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. 400 വെബ്‌സൈറ്റുകൾ കോടതി നിരോധിച്ചു. വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം സേവന ദാതാക്കളായ ജിയോ, എയർടെൽ, വൊഡാഫോൺ, ബിഎസ്എൻഎൽ, എന്നിവക്ക് ഹൈക്കോടതി നിർദേശം നൽകി. സമൂഹ മാധ്യമങ്ങൾ വഴി രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് രംഗങ്ങൾ ലീക്കായത്. വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങൾ ചോർന്നത്. സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരനാണ് സീനുകൾ ചോർത്തിയതെന്ന് നിർമാണ…

Read More

പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍

തിരുവനന്തപുരം : പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള് പുറത്ത് വന്നു. യുവതിയുടെ ഭര്‍ത്താവ് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്നായിരുന്നു യുവതിയുടെ കുടുംബം ആരോപിച്ചിരുന്നത്. ഇത് ശരിയാണെന്ന് തെളിയിക്കുന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ്…

Read More

ലൈഫ് മിഷൻ; സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സർക്കാരിന് തിരിച്ചടി. കേസിൽ സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മിച്ചതില്‍ വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം നടന്നുവെന്ന പരാതിയിലാണ് ലൈഫ് മിഷനെതിരെ സി.ബി.ഐ അന്വേഷണം നടന്നിരുന്നത്. സര്‍ക്കാര്‍ നല്‍കിയ ഹർജിയില്‍ കോടതി നേരത്തേ അന്വേഷണം സ്റ്റേ ചെയ്തരിുന്നു. ഈ സ്റ്റേ നീക്കിക്കൊണ്ടാണ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിനെതിരേ ലൈഫ് മിഷനും കെട്ടിടം നിര്‍മിക്കുന്നതിന് കരാര്‍ ലഭിച്ച യൂണീടാകും നല്‍കിയ ഹരജികളും കോടതി തള്ളി. കേന്ദ്ര ഏജന്‍സികള്‍ ദുരുദ്ദേശ്യത്തോടെയാണ്…

Read More

പാലക്കാട് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

പാലക്കാട് ഒലവക്കോട് യുവതിയെ തീ കൊളുത്തി കൊല്ലാൻ ഭർത്താവിന്റെ ശ്രമം. സരിത എന്ന യുവതിയെയാണ് ഭർത്താവ് ബാബുരാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബ്യൂട്ടീഷൻ കോഴ്‌സ് വിദ്യാർഥിനിയായ സരിതയെ ക്ലാസ് മുറിയിലെത്തിയാണ് ആക്രമിച്ചത്. സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോളൊഴിക്കുകയായിരുന്നു. ലൈറ്റർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ക്ലാസിലുണ്ടായിരുന്നവർ ചേർന്ന് ബാബുരാജിനെ തള്ളി മാറ്റിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. ആളുകൾ ഇയാളെ പിടിച്ചുവെച്ചെങ്കിലും ഇയാൾ കുതറിയോടി രക്ഷപ്പെട്ടു മലമ്പുഴ പോലീസ് സ്‌റ്റേഷനിൽ എത്തി ബാബുരാജ് പിന്നീട് കീഴടങ്ങി. വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സരിതയും ബാബുരാജും കുറച്ചുകാലമായി…

Read More

പുഴയില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഫറോക്ക്: കളിച്ചുകൊണ്ടിരിക്കെ ചെറിയ കുട്ടികളുടെ പക്കല്‍നിന്നും പുഴയില്‍ വീണ പന്തെടുക്കാന്‍ സഹായിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കരുവന്‍ തിരുത്തി മഠത്തില്‍പ്പാടം വേട്ടുവന്‍തൊടി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നാട്ടുകാരും പോലിസും മീഞ്ചന്തയില്‍നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തി രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തി. ഫാറൂഖ് കോളജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് മുര്‍ഷിദ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

റിലീസിന് മുമ്പേ മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോർന്നു; നിയമനടപടിയുമായി നിർമാതാക്കൾ

വിജയ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് അടക്കമുള്ള സീനുകൾ പുറത്തായി. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് രംഗങ്ങൾ ലീക്കായത്. വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങൾ ചോർന്നത്. സംഭവത്തിൽ നിർമാണ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അടിയന്തര ഇടപെടൽ തേടിയാണ് ഹർജി. സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറ പ്രവർത്തകർ അഭ്യർഥിച്ചു. ഒന്നര വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർഥിച്ചു. സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരനാണ് സീനുകൾ ചോർത്തിയതെന്ന് നിർമാണ കമ്പനി…

Read More

പത്ത് മാസത്തിന് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ നാളെ തുറക്കും; ആദ്യ റിലീസ് മാസ്റ്റർ

പത്ത് മാസത്തിന് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ നാളെ തുറക്കും. വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് തീയറ്ററുകളിൽ ആദ്യമെത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പ്രദർശനം പാതി സീറ്റിൽ മാത്രമാകും ആളുകളെ അനുവദിക്കുക. സിനിമാ സംഘടനകൾ ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളിൽ സർക്കാർ അനുകൂല നിലപാട് എടുത്തതോടെയാണ് തീരുമാനം. മാർച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി ഫീസിൽ 50 ശതമാനം ഇളവ്, ലൈസൻസ് പുതുക്കേണ്ട കാലാവധി മാർച്ച് വരെ നീട്ടി എന്നിവയാണ് സർക്കാർ നൽകിയ ഇളവുകൾ മാസ്റ്റർ റിലീസിന്…

Read More

കർഷക പ്രക്ഷോഭം: സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്; റിപബ്ലിക് ദിനത്തിലെ കർഷക റാലി തടയണമെന്ന് കേന്ദ്രം

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഹർജികൾ പരിഗണിക്കവെ നിയമം നടപ്പാക്കുന്നത് തത്കാലം മാറ്റിവെക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. കേന്ദ്രത്തെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി നിരീക്ഷണങ്ങൾക്ക് പിന്നാലെ സമർപ്പിച്ച സത്യവാങ്മൂലത്തിലും നിയമം പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു. ജനുവരി 26ന് കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി അടക്കം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രം നൽകിയ പുതിയ ഹർജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കും നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന്…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് സമയക്കുറവുള്ളതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ സിബിഐയുടെ അപേക്ഷ പ്രകാരം കേസ് നാല് തവണ മാറ്റിവെച്ചിരുന്നു. ചില രേഖകൾ സമർപ്പിക്കാനുണ്ടെന്ന് പറഞ്ഞ സിബിഐ ഇതുവരെ ഇത് സമർപ്പിച്ചിട്ടില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

Read More