വാളയാർ കേസ് സി.ബി.ഐക്ക് വിട്ടു
വാളയാറില്‍ സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടു. കേസ് സി.ബി.ഐക്ക് കൈമാറാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പെൺകുട്ടികളുടെ ബന്ധുക്കൾ പ്രതികരിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണം സി.ബി.ഐ അന്വേഷണം നടത്തേണ്ടതെന്നും ഒപ്പം ഈ കേസ് അന്വേഷണം അട്ടിമറിക്കാൻ കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. വാളയാര്‍ പീഡന കേസിലെ പ്രതികളെ…
