Headlines

Webdesk

മൊറട്ടോറിയം കാലത്തെ പിഴ പലിശ മാത്രം ഒഴിവാക്കാമെന്ന് കേന്ദ്രം; ഇളവ് രണ്ട് കോടി വരെ വായ്പ ഉള്ളവർക്ക്

മൊറട്ടോറിയം കാലത്തെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ. രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇളവ്. ലോക്ക് ഡൗണിനെ തുടർന്ന് മൊറട്ടോറിയം ഏർപ്പെടുത്തിയ മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവിൽ പലിശക്ക് പിഴ പലിശ ഏർപ്പെടുത്തില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്   ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ…

Read More

മാടക്കരയിൽ വിലക്കുറവിലും ഗുണനിലവാരത്തിലും കെ.എൻ.എഫ് ഫ്രഷ് നാടൻ മീൻ

സുൽത്താൻ ബത്തേരി : കൊവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിൽ നഷ്ട്ടമായ ആളുകൾക്ക് തൊഴിൽ നൽകുക എന്ന ആശയവുമായി ബത്തേരിക്കടുത്ത മാടക്കരയിൽ തുടങ്ങിയ കെ.എൻ.എഫിന്റെ ഫ്രഷ് നാടൻ മീൻ കട വിലക്കുറവിലും ഗുണനിലവാരത്തിലും ഒന്നാം സ്ഥാനത്ത്. എറ്റവും ഫ്രഷ് മീനാണ് നിലവിലുള്ള മാർക്കറ്റ് വിലയേക്കൾ കിലോവിന്റെ മേൽ ഇരുന്നൂറ് രൂപയോളം കുറച്ച് വിൽപ്പന നടത്തുന്നത്. അയക്കൂറ,ആവോലി, ചെമ്മീൻ, അയില, തിണ്ട, മത്തി, അടവ്, ബ്രാൽ, കോലി, സ്രാവ്, നെയ്മീൻ, പൂമീൻ, നത്തൾ, കൂന്തൾ, പപ്പൻസ് തുടങ്ങി എല്ലാത്തരം മൽസ്യങ്ങളുമാണ്…

Read More

രാഹുലും പ്രിയങ്കയും വീണ്ടും ഹാത്രാസിലേക്ക്; ഒപ്പം 40 എംപിമാരും

കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹാത്രാസിലേക്ക് പോകും. പ്രിയങ്ക ഗാന്ധിയും ഇവർക്കൊപ്പമുണ്ടാകും   വ്യാഴാഴ്ചയും രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പോയിരുന്നു. എന്നാൽ നോയ്ഡക്ക് സമീപത്ത് വെച്ച് പോലീസ് ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലടക്കം എല്ലാ വഴികളും പോലീസ് അടച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള ആരെയും ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. യുവതിയുടെ കുടുംബാംഗങ്ങളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇവരുടെ ഫോൺ പിടിച്ചെടുത്തതായും പിതാവിനെ മർദിച്ചതായും ആരോപണമുണ്ട്.

Read More

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു; രോഗബാധിതർ 64 ലക്ഷം

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇതിനോടകം 1,00,842 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1069 പേർ കൂടി രാജ്യത്ത് മരിച്ചു.   കഴിഞ്ഞ 24 മണിക്കൂറിനിടെ 79,475 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 64,73,544 ആയി ഉയർന്നു. നിലവിൽ 9,44,996 പേരാണ് ചികിത്സയിൽ കഴിയുന്നത്. 54,27,706 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 75,628 പേർ രോഗമുക്തരായി പ്രതിദിന രോഗവർധനവിൽ കേരളം രണ്ടാം…

Read More

കോഴിക്കോട് ജില്ലയിൽ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങൾ ; ജില്ലാ കലക്ടർ

തീവ്ര സമൂഹവ്യാപനം ഒഴിവാക്കാൻ കോഴിക്കോട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 3 ) മുതൽ ഒക്ടോബർ 31 വരെ CrPc വകുപ്പ് 144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ . ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ രേഖപെടുത്തിയിരിക്കുന്നത്. ആകെയുള്ള 19,896 കേസുകളിൽ 13,052 എണ്ണവും കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സെപ്റ്റംബർ ആദ്യ വാരത്തിൽ നാല് ശതമാനമായിരുന്നെങ്കിൽ നിലവിൽ ഇത് 14 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ…

Read More

ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുറക്കും, ടിക്കറ്റ് ഇന്ന് മുതൽ

ദുബായ് : ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും  ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും. ടിക്കറ്റുകൾ നേരത്തേ വാങ്ങാനും  കാർണിവൽ  റൈഡിന് സ്പർശനമേൽക്കാതെ കയറാൻ…

Read More

ഹൈദരാബാദിൽ ദുരഭിമാന കൊല: യുവാവിനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഹൈദരാബാദിൽ യുവാവിനെ ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഹേമന്ത് വ്യാസ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ അവന്തിയുടെ ബന്ധുക്കളാണ് സംഭവത്തിന് പിന്നിൽ. അവന്തിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു 2020 ജൂൺ 9നാണ് അവന്തിയും ഹേമന്തും ഒളിച്ചോടി വിവാഹിതരായത്. ഗച്ചിബൗളിയിൽ ഇവർ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. സെപ്റ്റംബർ 24ന് അവന്തിയുടെ ബന്ധുക്കൾ വീട്ടിലെത്തുകയും രണ്ട് പേരെയും വലിച്ചിഴച്ച് കാറിൽ കയറ്റുകയുമായിരുന്നു റോഡിൽ വെച്ച് മറ്റൊരു വാഹനത്തിലേക്ക് ഇവരെ മാറ്റുന്നതിനിടെ അവന്തി രക്ഷപ്പെട്ട്…

Read More

ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ; കൊവിഡ് ബാധിതനായ ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. തന്റെയും ഭാര്യ മെലാനിയയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്   തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രംപിന് ശ്വസന പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

വെങ്ങപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 2 ലെ തെക്കുംതറ വായനശാല,മൈലാടിപ്പടി,പൂളക്കണ്ടി,കൊക്കോട്ടുമ്മല്‍ കോളനി പ്രദേശം,വാര്‍ഡ് 3 ലെ കോക്കുഴി,ചാമുണ്ഡം,ഓടമ്പംപൊയില്‍ പ്രദേശം,വാര്‍ഡ് 6,7 ലെ അപ്പണവയല്‍ പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും,വൈത്തിരി പഞ്ചായത്തിലെ  6(ചാരിറ്റി),7(മുള്ളന്‍പാറ),9(താലിപ്പുഴ) എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.

Read More

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്

മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്കോർ നേടി മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്. ട്രസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ…

Read More