Webdesk

കർഷക പ്രതിഷേധക്കാരെ ഡൽഹിയിൽ നന്നും ഒഴിപ്പിക്കാനുള്ള ഹർജി; സുപ്രിം കോടതി നാളെ വാദം കേൾക്കും

ഡൽഹി: കേന്ദ്ര സർക്കാറിൻ്റെ കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവരെ അവിടെ നിന്നും ഒഴിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവർ അടങ്ങുന്ന ബെഞ്ച് നാളെ വാദം കേൾക്കും. ഋഷഭ് ശർമ്മ എന്ന നിയമ വിദ്യാർത്ഥിയാണ് കർഷക സമരങ്ങൾക്കെതിരെ സുപ്രിം കോടതിയിൽ ഹർജി നൽകിയത്. പ്രതിഷേധക്കാർ കൂട്ടം കൂടുന്നത് കാരണം ഡൽഹിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.സമരക്കാർ വഴി…

Read More

വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഫാറൂഖ് ഹദ്‌റാവി ആശുപത്രിയിൽ

മക്ക: വിശുദ്ധ ഹറമിലെ മുഅദ്ദിൻ ശൈഖ് ഫാറൂഖ് ഹദ്‌റാവിയെ അസുഖത്തെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഫോണിൽ ബന്ധപ്പെട്ട് ശൈഖ് ഫാറൂഖ് ഹദ്‌റാവിയുടെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. 48 വർഷം മുമ്പ് ഹിജ്‌റ 1394 ൽ ആണ് ശൈഖ് ഫാറൂഖ് ഹദ്‌റാവിയെ ആദ്യമായി മക്ക അൽഉംറ മസ്ജിദിൽ മുഅദ്ദിനായി നിയമിച്ചത്. 21 വർഷത്തിനു ശേഷം ഹിജ്‌റ 1415 ൽ വിശുദ്ധ ഹറമിൽ ഔദ്യോഗിക മുഅദ്ദിനായി നിയമിക്കുകയായിരുന്നു.

Read More

വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ; ഏതാണ് മികച്ചത്

രണ്ട് ബില്ല്യൺ പ്രതിമാസ ആക്റ്റിവ് യൂസേഴ്സ് ഉള്ള വാട്‍സാപ്പ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്പ്. ടെലിഗ്രാമിന് 400 മില്ല്യണും സിഗ്നലിന് പത്ത് മുതൽ ഇരുപത് മില്ല്യൺ വരെ യൂസേഴ്സ് ഉണ്ട്. വാട്സാപ്പിന്റെ വലിപ്പം ഈ കണക്കിൽ നിന്ന് തന്നെ വ്യക്തമാണ്. എന്നിരുന്നാലും ഈ മൂന്ന് ആപ്പുകളുടേയും സവിശേഷതകൾ താരതമ്യം ചെയ്ത് നോക്കാം. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ സവിശേഷതകളും വാട്ട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു. 256 അംഗങ്ങളെ ഉൾക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകൾ, ഒരേ സമയം ഒന്നിലധികം കോൺ‌ടാക്റ്റുകളിലേക്ക്…

Read More

രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവയ്പ് മാറ്റിവച്ചു

ഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിൻ കുത്തിവയ്പ് മാറ്റിവച്ചു. ജനുവരി 21ലേക്കാണ് വാക്‌സിനേഷന്‍ മാറ്റി വച്ചിരിക്കുന്നത്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതിനാലാണ് വാക്‌സിനേഷന്‍ മാറ്റിവയ്ച്ചത്. വാക്‌സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന ലഭിക്കുന്നത്. വാക്സിന്‍റെ പാക്കിംഗ് സങ്കീര്‍ണമായി നിൽക്കുകയാണ്. വാക്‌സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടക്കുകയാണ്.

Read More

മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പോക്‌സോ കേസ്; പോലീസിനെതിരെ സിഡബ്ല്യുസി

തിരുവനന്തപുരം കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പോക്‌സോ ചുമത്തിയതിൽ കൂടുതൽ ദുരൂഹത. കേസ് കെട്ടിച്ചതാണെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം പോലീസിനെ അറിയിച്ചത് ശിശു ക്ഷേമ സമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു പോലീസ് കുട്ടിക്ക് കൗൺസിലിംഗ് നടത്തി റിപ്പോർട്ട് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ഒരു ലേഡി കോൺസ്റ്റബിളിനെയും കൂട്ടിയാണ് കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുവന്നത്. പോലീസിന് നേരത്തെ വിവരം ലഭിച്ചത് കൊണ്ടാണല്ലോ…

Read More

സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഇന്ത്യക്ക് ജയം 309 റൺസ് അകലെ, രണ്ട് വിക്കറ്റ് വീണു

സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ്. അവസാന ദിനമായ നാളെ 309 റൺസ് കൂടി കൂട്ടിച്ചേർക്കാനായാൽ ഇന്ത്യക്ക് ജയം സ്വന്തമാക്കാം. അതേസമയം എട്ട് വിക്കറ്റ് കൂടി വീഴ്ത്തി പരമ്പരയിൽ മുന്നിലെത്താനാണ് ഓസീസിന്റെ ശ്രമം നാലാം ദിനത്തിൽ ഓസീസ് 6ന് 312 റൺസ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 407 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്. ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക്…

Read More

സൗദിയ ദോഹ സര്‍വീസ് ഇന്നുമുതല്‍

റിയാദ്: ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. റിയാദില്‍ നിന്ന് പ്രതിവാരം നാലു സര്‍വീസുകളും ജിദ്ദയില്‍നിന്ന് ആഴ്ചയില്‍ മൂന്നു സര്‍വീസുകളും വീതമാണ് ദോഹയിലേക്ക് നടത്തുക. റിയാദില്‍നിന്ന് ദോഹയിലേക്കുള്ള ആദ്യ സര്‍വീസ് വൈകിട്ട് 4.40 ന് പുറപ്പെടുമെന്നും സൗദിയ അറിയിച്ചു.

Read More

ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായി ഈടാക്കുന്ന ഫീസ്, പഠന നിലവാരം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഇതിനായി പ്രത്യേകസമിതിക്കു സർക്കാർ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. നിലവില്‍ ഓരോ ഡ്രൈവിംഗ് പരിശീലകരും ഈടാക്കുന്ന ഫീസുകള്‍ വ്യത്യസ്ഥമാണ്. ഇവ ഏകീകരിക്കുക എന്നതിനോടൊപ്പം പഠന നിലവാരം6 നിശ്ചയിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടു തയ്യാറാക്കാനൊരുങ്ങുന്നത്.

Read More

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായി ഈടാക്കുന്ന ഫീസ്, പഠന നിലവാരം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഇതിനായി പ്രത്യേകസമിതിക്കു സർക്കാർ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്.   നിലവില്‍ ഓരോ ഡ്രൈവിംഗ് പരിശീലകരും ഈടാക്കുന്ന ഫീസുകള്‍ വ്യത്യസ്ഥമാണ്. ഇവ ഏകീകരിക്കുക എന്നതിനോടൊപ്പം പഠന നിലവാരം നിശ്ചയിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടു തയ്യാറാക്കാനൊരുങ്ങുന്നത്.

Read More