Headlines

Webdesk

സംസ്ഥാനത്ത് കോവിഡ് നിരോധനാജ്ഞ

സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയാന്‍ നിനിരോധനാജ്ഞയുമായി സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിലെ ഒത്തുകൂടല്‍ നിരോധിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതലുളള ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നേരത്തെ നല്‍കിയ ഇളവുകള്‍ തുടരും. സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരോധനാജ്ഞ ഒരുമാസം വരെ തുടരും

Read More

കേരളത്തിൽ സ്കൂളുകൾ തുറക്കില്ല

_കേരളത്തിൽ സ്കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. തിയേറ്ററുകളും മൾട്ടിപ്ലക്‌സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിർദേശവും കേരളം ഇപ്പോൾ നടപ്പാക്കില്ല._ _നാലാംഘട്ട തുറക്കൽ മാർഗനിർദേശങ്ങളിൽ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകൾക്ക് നൂറുപേർവരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡിന്റെ സൂപ്പർ സ്‌പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് ഈ നിയന്ത്രണം. കഴിഞ്ഞമാസം 21 മുതലാണ് കേന്ദ്രം ഇളവുനൽകിയത്._ _വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ,…

Read More

വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി; കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) മരിച്ചത്

ബ്രേക്കിംഗ് .   വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി.   വയനാട് കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) മരിച്ചത്. ഹൃദയസംബന്ധമായ അസുഖവും ഡിമെൻഷ്യ രോഗത്തിനും ചികിത്സയിലായിരുന്നു. സെപ്തംബർ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെൻ്റിലേറ്ററിലായിരുന്ന സദാനന്ദൻ ഇന്നലെ രാത്രിയിലാണ് മരിച്ചത്.

Read More

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജു , ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. കൊല്ലം തൃക്കടവൂ‍ർ കുരീപ്പുഴയിൽ വാടകയ്ക്കെടുത്ത കെട്ടിടമാണു സർവകലാശാലയുടെ താൽക്കാലിക ആസ്ഥാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലക്ക് സ്ഥിരം ആസ്ഥാനമൊരുക്കും. 33,000 ചതുരശ്ര അടിയുള്ള 9നിലക്കെട്ടിടത്തിൽ ക്ലാസ്മുറികൾ, ഹാൾ, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക….

Read More

പുതിയ ന്യൂനമർദ്ദം ; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ആന്ധ്ര, ഒഡീഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. എന്നാൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതേസമയം കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഇക്കുറി ഒമ്പത് ശതമാനം അധിക മഴയാണ് കിട്ടിയത്. കൂടുതൽ മഴ കിട്ടിയത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്.

Read More

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിക്കുന്നു: മുഖ്യമന്ത്രി

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിക്കുന്നു. ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശിൽ അവിടത്തെ പോലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്തത്. രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാർഹവും അപലപനീയവുമാണ് രാഹുൽ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും.  

Read More

പഞ്ചാബിനെ പഞ്ചറാക്കി ഹിറ്റ്മാനും സംഘവും, മുംബൈയ്ക്കു മിന്നും വിജയം

അബുദാബി: ഐപിഎല്ലിലെ 13ാം റൗണ്ട് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു അനായാസ വിജയം. കെഎല്‍ രാഹുലിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിനാണ് ഹിറ്റ്മാനും സംഘവും കെട്ടുകെട്ടിച്ചത്. കളിയുടെ ഒരു ഘട്ടത്തിലും മുംബൈയ്ക്കു വെല്ലുവിളിയുയര്‍ത്താതെയാണ് പഞ്ചാബ് നിരുപാധികം കീഴടങ്ങിയത്.   ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലു വിക്കറ്റിന് 191 റണ്‍സെടുത്തപ്പോള്‍ തന്നെ പഞ്ചാബ് സമ്മര്‍ദ്ദത്തിലായിരുന്നു. മറുപടി ബാറ്റിങില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്ന മുംബൈ കളിയുടെ കടിഞ്ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. എട്ടു വിക്കറ്റിനു 143 റണ്‍സ്…

Read More

കോവിഡ് വ്യാപനം ശക്തം; അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തി

കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന്  ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് 8135 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗ…

Read More

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 2.71 കോടി വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 1.29 കോടി പേർ പുരുഷ വോട്ടർമാരാണ് 1.41 കോടി സ്ത്രീ വോട്ടർമാർ, 282 ട്രാൻസ്ജൻഡർ വോട്ടർമാർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. തെരഞ്ഞെടുപ്പിന് മുമ്പ് പേര് ചേർക്കുന്നതിന് ഒരു അവസരം കൂടി നൽകും പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തുകൾ കൂടുതൽ വേണമോയെന്ന കാര്യം പരിശോധിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.  

Read More

95,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; 100 ദിവസത്തിനുള്ളിൽ പി എസ് സി വഴി അയ്യായിരം പേർക്ക് നിയമനം

സംസ്ഥാനത്ത് 100 ദിവസം കൊണ്ട് അരലക്ഷം മുതൽ 95,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും. സർക്കാർ അർധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ 18,600, ഹയർ സെക്കൻഡറിയിൽ 425 തസ്തികയും സൃഷ്ടിക്കും   എയ്ഡഡ് സ്‌കൂളുകളിൽ 6911 തസ്തിക നിയമനം റെഗുലൈസ് ചെയ്യും. സ്‌കൾ തുറക്കാത്തതു കൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 10,968 പേർക്ക് ജോലി നൽകും. മെഡിക്കൽ കോളിൽ 700, ആരോഗ്യവകുപ്പിൽ…

Read More