Webdesk

ക്യാപിറ്റോള്‍ ആക്രമണം: തന്റെ അനുയായികളെ ട്രംപ് അപലപിച്ചു; സുഗമമായ അധികാര കൈമാറ്റം വാഗ്ദാനം ചെയ്തു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തെ അംഗീകരിക്കുകയും ബുധനാഴ്ച ക്യാപിറ്റോള്‍ ഹില്ലിൽ ആക്രമണം നടത്തിയ അനുയായികളെ അപലപിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് (ജനുവരി 6) സായുധ പ്രതിഷേധക്കാർ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി, ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനായി ശ്രമിച്ചത്. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കാൻ രണ്ടു മാസത്തോളമായി ട്രം‌പ് വിസമ്മതിച്ചുകൊണ്ടിരിക്കെയായിരുന്നു അനുയായികളോട് ബുധനാഴ്ച ക്യാപിറ്റോളിലേക്ക് ചെന്ന് നമ്മുടെ “ശക്തി തെളിയിക്കാന്‍” ട്രം‌പ് ആഹ്വാനം…

Read More

സ്വർണ വിലയിൽ വൻ ഇടിവ്

സ്വര്‍ണ വിലയില്‍ വൻ ഇടിവ്. ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4630 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വ്യാഴാഴ്ച 400 രൂപ കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

Read More

ജനുവരി 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമോ. രാജ്യം മുഴുവനും കാത്തിരിക്കുകയാണ് ആ നിര്‍ണായക പ്രഖ്യാപനത്തിന്. കോവിഡ് -19 വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായാണ് ആ പ്രഖ്യാപനം ഉണ്ടാകുക. പ്രധാനമന്ത്രി ജനുവരി 11 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കൂടിക്കാഴ്ച. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 736 ജില്ലകളില്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് വരുന്നത്….

Read More

ജോസ് കെ.മാണി എം.പി സ്ഥാനം രാജിവെച്ചു; രാജ്യസഭാ സീറ്റ് മറ്റാര്‍ക്കും കൊടുക്കില്ല

എല്‍.ഡി.എഫില്‍ എത്തിയ ജോസ്.കെ മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. മുന്നണിമാറ്റം പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സി.പി.എമ്മിന്റെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് രാജി തീരുമാനം വൈകിയത്. രാജിവയ്ക്കും മുമ്പ് അദ്ദേഹം നിയമോപദേശവും തേടിയിരുന്നു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്ന് സി.പി.എം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായ ബാര്‍കോഴ വിവാദങ്ങളെ തുടര്‍ന്ന് മുന്നണിബന്ധം വഷളാവുകയും പിന്നീട് കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിടുകയും ചെയ്തിരുന്നു. ആ സമയം കോട്ടയം ലോക്‌സഭാ…

Read More

കുറഞ്ഞ നിരക്കില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികള്‍

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ നിരവധി സ്വകാര്യ ആശുപത്രികള്‍ പരിശോധന നിര്‍ത്തിവയ്ക്കുകയും ടെസ്റ്റ് നടത്തുന്നതില്‍ നിന്ന് രോഗികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതായി ആക്ഷേപം ഉയരുന്നു. പുതുക്കിയ നിരക്കനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ നിരക്കുകള്‍ അംഗീകരിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചത്. കോവിഡ് കാലത്തുണ്ടായ കനത്ത നഷ്ടത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് സ്വകാര്യ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ (ക്യൂ.പി.എം.പി.എ.) ആരോഗ്യ…

നിയമസഭാ തിരഞ്ഞെടുപ്പ് : മാർഗനിർദേശങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതനുസരിച്ച്‌ വിശദമായ കര്‍മപദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടര്‍മാരും പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച്‌ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ:…

Read More

ഫോട്ടോഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ പതിനാല്കാരൻ മുങ്ങിമരിച്ചു

ചാത്തന്നൂർ:കൊല്ലത്ത് ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ കുട്ടികളിൽ ഒരാൾ സഹോദരിയുടെ കൺമുന്നിൽ മുങ്ങിമരിച്ചു. അയൽവാസി രക്ഷപെട്ടു. പട്ടത്താനം കൊച്ചമ്മ നടയ്ക്കടുത്ത് ജനകീയ നഗർ 167 വിമലാംബിക കോട്ടേജിൽ ശബരിരാജിന്റെയും വിജിയുടെ മകനും കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ അരുണാണ് (14) മരിച്ചത്. ഇരട്ടസഹോദരിയുടെ കൺമുന്നിലായിരുന്നു ദുരന്തം. ഫോട്ടോഗ്രാഫറെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കുണ്ടുമൺ ആറ്റിലായിരുന്നു അപകടം. അരുൺ, ഇരട്ട സഹോദരിയായ അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശിയായ…

Read More

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; നിർമാണം പൂർത്തിയാക്കിയത് പ്രതിസന്ധികൾക്കിടെയെന്ന് മുഖ്യമന്ത്രി

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ എന്നിവർ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും ഏറെ സന്തോഷത്തോടെയാണ് വൈറ്റില പാലം തുറന്നു കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറിൽ 13,000 വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണിത്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂർ, വൈറ്റില ജംഗ്ഷനുകളിൽ 2008ലാണ് പാലം നിർമിക്കാൻ തീരുമാനമായത്…