Headlines

Webdesk

കാസര്‍കോഡ് പുതിയ കൊവിഡ് പ്രതിരോധ ആശുപത്രിക്ക് 191 പുതിയ തസ്തികകള്‍

തിരുവനന്തപുരം: കാസര്‍കോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് നല്‍കിയ പുതിയ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തസ്തികള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. കാസര്‍ഗോഡ് മേഖലയിലെ ചികിത്സാ…

Read More

പരിക്ക് ; സെറീനാ വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി

പാരിസ്: പരിക്കിനെ തുടര്‍ന്ന് മുന്‍ ചാംപ്യന്‍ സെറീനാ വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. ഇന്ന് രണ്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ട് മുന്നെയാണ് താരം പിന്‍മാറ്റം പ്രഖ്യാപിച്ചത്. കണങ്കാലിന് മുന്‍വശത്ത് വേദന ഉണ്ടായതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്. ഇക്കഴിഞ്ഞ യു എസ് ഓപ്പണ്‍ ടൂര്‍ണ്ണമെന്റിനിടെയും താരത്തെ ഈ വേദന അലട്ടിയിരുന്നു. തനിക്ക് നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ഈ വര്‍ഷം മറ്റൊരു ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും സെറീനാ അറിയിച്ചു. യു എസ് ഓപ്പണ്ണില്‍ വിക്ടോറിയാ അസരന്‍ങ്കയോട്…

Read More

തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയുടെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം

പന്തളം: ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിന്റെയും സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം. ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾക്ക് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുവാക്കൾ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് വന്നത് വനംവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വീഴ്ചയാണെന്നും പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസ്താവനയിൽ പറഞ്ഞു.   അതീവ സുരക്ഷാ മേഖലയിൽ രണ്ട് പേർ ബൈക്ക് ഓടിച്ചെത്തിയ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും. ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്. ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന…

Read More

കുവൈറ്റില്‍ അടുത്ത അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹ്മ്മദ് അല്‍ സബയെ നിയമിച്ചു

കുവൈറ്റ്: കുവൈറ്റ് കിരീടവകാശിയായ ഷെയ്ഖ് നവാഫ് അല്‍ അഹ്മ്മദ് അല്‍ സബയെ പുതിയ അമീര്‍ ആയി നിയമിച്ചു. അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് 83 കാരനായ ഇദ്ദേഹം ജുലൈ 18 മുതല്‍ താല്‍ക്കാലികമായി ചുമതലകള്‍ വഹിച്ചിരുന്നു.   കുവൈറ്റിലെ നിയമമനുസരിച്ച് ഭരണാധികാരിയുടെ അഭാവത്തില്‍ കിരീടാവകാശിയെ ആക്ടിങ് ഭരണാധികാരിയായി നിയമിക്കും. 2006ലാണ് ഷെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റ ശേഷം ഷെയ്ഖ് നവാഫ് കിരീടാവകാശിയായി…

Read More

ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.   സിബിഐയുടെ എഫ്‌ഐആർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. കരാറിൽ സർക്കാറിന് പങ്കില്ല. ഫ്‌ളാറ്റ് നിർമാണത്തിനുള്ള കരാർ റെഡ് ക്രസന്റും യൂനിടാകും തമ്മിലുള്ളതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്   അഡ്വ. ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ പോകാൻ മന്ത്രിസഭാ യോഗവും…

Read More

മസ്ജിദ് പിന്നെ സ്വയം പൊട്ടിത്തെറിച്ചതാണോയെന്ന് യെച്ചൂരി; വിധിയിൽ ലജ്ജ തോന്നുന്നു

ബാബറി മസ്ജിദ് കേസിലെ വിധിയിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീതി പൂർണമായും നിഷേധിക്കപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു.   ബാബറി മസ്ജിദ് കേസിലെ ഗൂഡാലോചന കുറ്റം ചുമത്തിയ മുഴുവൻ പ്രതികളും കുറ്റവിമുക്തരാകപ്പെട്ടിരിക്കുന്നു. പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ. പള്ളി പൊളിച്ചത് ഗുരുതരമായ നിയമലംഘവമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിധി, ലജ്ജ തോന്നുന്നു, യെച്ചൂരി ട്വീറ്റ് ചെയ്തു   കേസിലെ എല്ലാ പ്രതികളെയും ലക്‌നൗവിലെ പ്രത്യേക കോടതി ഇന്ന് വെറുതെ വിട്ടിരുന്നു….

Read More

വിധിയിൽ ഏറെ സന്തോഷം, ഒടുവിൽ സത്യം തെളിഞ്ഞുവെന്ന് എൽ കെ അദ്വാനി

ഒടുവില്‍ സത്യം തെളിഞ്ഞെന്ന് 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‍നൗ കോടതി കുറ്റവിമുക്തനാക്കിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും പാര്‍ട്ടിയായ ബിജെപിയുടെയും വിശ്വാസവും ആത്മാര്‍ത്ഥതയും കോടതി വിധിയോടെ തെളിയിക്കപ്പെട്ടുവെന്നും അദ്വാനി പ്രതികരിച്ചു. ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും പ്രതികരിച്ചു.

Read More

ഇന്നുണ്ടായില്ല; ലാവ്‌ലിൻ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും

ലാവ്‌ലിൻ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തന്നെയാകും വ്യാഴാഴ്ച കേസ് പരിഗണിക്കുക. നേരത്തെ ഇന്ന് കേസ് പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.   ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്ന കേസുകളിൽ 23ാമത്തെ ആയിരുന്നു ലാവ്‌ലിൻ കേസ്. എന്നാൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബഞ്ചുണ്ടായിരുന്നുള്ളു. പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് മറ്റ് കേസുകൾ മാറ്റിവെച്ചത്  …

Read More

സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയേക്കും; സ്വർണക്കടത്ത് കേസിൽ നിർണായക നീക്കം

സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ നീക്കം. കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. ഇയാളുടെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി എൻഐഎ രേഖപ്പെടുത്തും. ഇതിനായുള്ള അനുമതി കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി നൽകിയിട്ടുണ്ട്.   സിആർപിസി 164 പ്രകാരം സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുപരിശോധിച്ച ശേഷമാകും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. സ്വർണക്കടത്ത് മുഖ്യ ആസൂത്രകനായ കെ ടി റമീസുമായി അടുത്ത ബന്ധമുള്ളതും…

Read More

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മാത്രം മരിച്ചത് 400 പേര്‍

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് മരണം കൂടുന്നു. ഈ മാസം മാത്രം 400 പേരാണ് കോവിഡ് മൂലം മരിച്ചത്. റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്തി മരണനിരക്ക് പിടിച്ചുനിർത്താൻ ആണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസകരം. എന്നാൽ രോഗ വ്യാപനം രൂക്ഷമായതോടെ മരണവും കൂടി. ആദ്യ മരണം സംഭവിച്ചത് മാർച്ച് 28ന്. മരണസംഖ്യ നൂറിലെത്തിയത് ആഗസ്റ്റ് ഏഴിന്. സെപ്തംബർ 2 ന് കോവിഡ് മരണം 300 കടന്നു. എന്നാൽ ഇന്നലെയത് 719 ആയി….

Read More