Headlines

Webdesk

വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍: അപേക്ഷാ തിയ്യതി ജനുവരി 20 വരെ നീട്ടി

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജനുവരി 20 വരെ നീട്ടി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം ഓഫ് സ്‌കോളര്‍ഷിപ്പ് ഫോര്‍ കോളജ് ആന്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്്‌സ് പ്രൈം മിനിസ്‌റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ ആര്‍പിഎഫ്/ആര്‍പിഎസ്എഫ് ടോപ് ക്ലാസ് എജ്യുക്കേഷന്‍ സ്‌കീം ഫോര്‍ എസ് സി സ്റ്റുഡന്റ്‌സ് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എജ്യുക്കേഷന്‍ ഓഫ് വാര്‍ഡ്‌സ് ഓഫ് ബീഡി/സിനി/ഐഒഎംസി/എല്‍എസ്ഡിഎം വര്‍ക്കേഴ്‌സ് പോസ്റ്റ് മെട്രിക്

Read More

രണ്ടാം ദിനം ഇന്ത്യ 96ന് രണ്ട് വിക്കറ്റ്; ശുഭ്മാൻ ഗില്ലിന് അർധ സെഞ്ച്വറി

സിഡ്‌നി ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിൽ. ഓസ്‌ട്രേലിയ നേരത്തെ 338 റൺസിന് ഒന്നാമിന്നിംഗ്‌സിൽ പുറത്തായിരുന്നു. ഇന്ത്യ ഇപ്പോഴും 242 റൺസ് പിന്നിലാണ് രോഹിതും ശുഭ്മാൻ ഗില്ലും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സ് തുടങ്ങിയത്. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. 26 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. സ്‌കോർ 85ൽ നിൽക്കെ ശുഭ്മാൻ ഗില്ലും പുറത്തായി 101 പന്തിൽ എട്ട് ഫോർ ഉൾപ്പെടെ 50…

Read More

ഡ്രൈ റണ്‍ വിജയം; കേരളം കൊവിഡ് വാക്‌സിനേഷന് സുസജ്ജമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളജ്/ജില്ലാ ആശുപത്രി, സ്വകാര്യാശുപത്രി, നഗര/ഗ്രാമീണ ആരോഗ്യകേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തിയത്. ഏറ്റവുമധികം കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം ജില്ലയില്‍ പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഗവ. എല്‍പിഎസ്. കളത്തുകാല്‍…

Read More

മലപ്പുറം ചേകന്നൂരിൽ വൻ മോഷണം; ഒരു വീട്ടിൽ നിന്നും 125 പവനും 65,000 രൂപയും കവർന്നു

മലപ്പുറം ചേകന്നൂരിൽ വൻ മോഷണം. ഒരു വീട്ടിൽ നിന്നും 125 പവൻ സ്വർണാഭരണങ്ങളും 65,000 രൂപയുമാണ് കവർന്നത്. ചേകന്നൂർ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുറത്തുപോയ വീട്ടുകാർ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

എം പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട; തീരുമാനവുമായി ഹൈക്കമാൻഡ്

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്. എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിലെ അംഗസംഖ്യ കുറയ്ക്കാനാകില്ല. ഒരു സംസ്ഥാനത്തും ഇളവ് കൊടുക്കേണ്ടെന്നും ഹൈക്കമാൻഡ് തീരുമാനിച്ചു കേരളത്തിലെ ചില കോൺഗ്രസ് എംപിമാർ രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. കെ മുരളീധരൻ, കെ സുധാകരൻ, അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ നേതാക്കളുടെ ആഗ്രഹത്തിനാണ് ഹൈക്കമാൻഡ് തുടക്കത്തിലെ കർട്ടനിട്ടത്. മുതിർന്ന നേതാക്കൾ മത്സരിച്ചാൽ മാത്രമേ ചില മണ്ഡലങ്ങളിൽ…

Read More

കണ്ണൂർ ആലക്കോട് 16കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായി. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസിൽ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പിൽ ജിതിൻ (27) എന്നിവരാണ് പിടിയിലായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. 2018 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു….

Read More

കൊവിഡ് വ്യാപനം കുറയുന്നു: പുതുതായി 18,139 കൊവിഡ് കേസുകൾ, 234 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,04,13,417 ആയി ഉയർന്നു 234 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 1,50,570 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 20,539 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,00,37,398 പേരാണ് രോഗമുക്തി നേടിയത് നിലവിൽ 2,25,449 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 19.58 ലക്ഷം പേർക്ക് കൊവിഡ്…

Read More

കോഴിക്കോട് കൂടരഞ്ഞിയിൽ 13കാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് കൂടരഞ്ഞിയിൽ പതിമൂന്ന് വയസ്സുകാരന് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. ഇതോടെ മേഖലയിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ജാഗ്രതാ നിർദേശം നൽകി. കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞി, പൂവാറൻതോട് ഭാഗങ്ങളിൽ കക്കൂസ് മാലിന്യം കിണറിൽ അടിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട് പഞ്ചായത്തിൽ കല്യാണങ്ങൾ, സത്കാരങ്ങൾ തുടങ്ങിയ ആൾക്കൂട്ടമുണ്ടാകുന്ന ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.  

Read More

രാജ്യത്ത് രണ്ടാംഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു; സംസ്ഥാനത്ത് 14 ജില്ലകളിലും

കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റൺ രാജ്യത്ത് തുടരുന്നു. യുപി, ഹരിയാന, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ പുരോഗമിക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നേരത്തെ പൂർത്തിയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ തമിഴ്‌നാട്ടിൽ നേരിട്ടെത്തി ഡ്രൈ റൺ വിലയിരുത്തി. കേരളത്തിൽ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിലാണ് ഡ്രൈ റൺ. ബീച്ച് ആശുപത്രി, തലക്കളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം, പുതിയാപ്പ, പെരുമണ്ണ എന്നിവിടങ്ങളിലെ…

Read More

ഓസ്‌ട്രേലിയ 338 റൺസിന് പുറത്ത്; ജഡേജക്ക് നാല് വിക്കറ്റ്, ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 338 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ സ്മിത്തിന്റെ മികവിലാണ് ഓസീസ് സ്‌കോർ 300 കടത്തിയത്. 2ന് 166 റൺസ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത് സ്മിത്ത് 131 റൺസെടുത്തു. ലാബുഷെയ്ൻ 91 റൺസിന് പുറത്തായി. മിച്ചൽ സ്റ്റാർക്ക് 24 റൺസും മാത്യു വെയ്ഡ് 13 റൺസുമെടുത്തു. നേരത്തെ വിൽ പുകോവ്‌സ്‌കി 62 റൺസെടുത്തിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി. ബുമ്രയും നവ്ദീപ്…

Read More