Headlines

Webdesk

പ്രകടന പത്രിക നടപ്പാക്കിയ സർക്കാർ; കേന്ദ്ര ഏജൻസികൾ വികസനത്തിന് തുരങ്കം വെച്ചുവെന്നും ഗവർണറുടെ നയപ്രഖ്യാപനം

പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞും കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തിയും കാർഷിക നിയമത്തെ വിമർശിച്ചും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പ്രകടന പത്രിക നടപ്പാക്കിയ സർക്കാരാണിതെന്ന് ഗവർണർ പ്രസംഗത്തിൽ പറഞ്ഞു നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. കൊവിഡിനെ ആർജവത്തോടെ നേരിട്ടു. ആരും പട്ടിണി കിടക്കാതിരിക്കാൻ ജാഗ്രത കാണിച്ചു. കൊവിഡ് ആശ്വാസപദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഗവർണർ പറഞ്ഞു അതേസമയം കേന്ദ്ര ഏജൻസികൾ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചു. വികസനം അട്ടിമറിക്കുന്ന സമീപനമാണ് ഇവർ…

Read More

സഭയില്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന്‌ തുടക്കമായി. ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന്‌ ഗവർണർ പ്രതിപക്ഷത്തോട്‌ ആവശ്യപ്പെട്ടു. രാവിലെ 9ന്‌ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താൻ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടർന്നു.കോവിഡ്‌ മഹാമാരിയുടെ ലോക്‌ ഡൗൺ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന്‌ ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്‌.മുന്നോട്ടുള്ള…

Read More

മെഡിക്കൽ കോളേജ്: സര്‍ക്കാര്‍ വയനാട്ടുകാരെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഐ.സി.ബാലകൃഷ്ണൻ

കല്‍പ്പറ്റ: ഡി എം വിംസ് ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചതോടെ സര്‍ക്കാര്‍ വയനാട്ടുകാരെ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍. മടക്കിമലയില്‍ സൗജന്യമായി ലഭിച്ച 50 ഏക്കര്‍ സ്ഥലത്ത് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണത്തിനായുള്ള പ്രാരംഭഫണ്ട് അടക്കം വകയിരുത്തി, തറക്കല്ലിട്ടതായിരുന്നു. അതിന് ശേഷം തിരഞ്ഞെടുപ്പ് വരികയും, എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് തന്നെ മെഡിക്കല്‍ കോളജ് പണിയുമെന്നായിരുന്നു അധികാരത്തിലെത്തിയതിന് ശേഷവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ പോകുമ്പോഴും…

Read More

പരിശോധനകൾക്കിടയിലും വയനാട് വഴി ലഹരിക്കടത്ത് സജീവം

കൽപ്പറ്റ: പരിശോധനകൾക്കിടയിലും വയനാട് വഴി ലഹരിക്കടത്ത് സജീവം. ഇന്നലെ നടത്തിയ പരിശോധനയിൻ   മുത്തങ്ങയിൽ   3 ലക്ഷത്തോളം രൂപയുടെ പാൻ മസാല സഹിതം     ഒരാൾ പിടിയിലായിരുന്നു.  . കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ്  മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച്  മൈസൂരിൽ നിന്നും വന്ന KL 11 N 1300 അശോക് ലെയ്ലാൻഡ് ലോറിയിൽ കാലിത്തീറ്റ, മുത്താറി ലോഡിൽ ഒളിപ്പിച്ചുകടത്തിയ 210 കിലോ ഗ്രാം   700 പാക്കറ്റ്  ഹാൻസ് പിടികൂടിയത്. ഇതിന് 3 ലക്ഷത്തോളം രൂപ  വിൽപ്പന വില…

Read More

രണ്ടാം ദിനം ഇന്ത്യക്കൊപ്പം: ഓസീസിന്റെ 7 വിക്കറ്റുകൾ വീണു, സ്മിത്തിന് സെഞ്ച്വറി

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഓസീസിന് 7 വിക്കറ്റുകൾ നഷ്ടപ്പെട്ടു. 166ന് 2 വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ഇന്ന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയാണ് ഓസീസ് ഇന്നിംഗ്‌സിലെ ഹൈലറ്റ്. അതേസമയം മാർനസ് ലാബുഷെയ്‌ന് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടമായി ഓസീസ് നിലവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് എന്ന നിലയിലാണ്. 102 റൺസുമായി സ്മിത്ത് ക്രീസിലുണ്ട്. 10 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് സ്മിത്തിനൊപ്പം….

Read More

ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് വി എം സുധീരൻ

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ സംവിധാനത്തെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിന് ശേഷം ഫേസ്ബുക്ക് വഴിയാണ് സുധീരന്റെ പ്രതികരണം. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത…

Read More

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം രാവിലെ

പതിനാലാം കേരള നിയമസഭയുടെ 22ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ബജറ്റ് സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജനുവരി 15നാണ് ബജറ്റ് അവതരണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനപ്രിയമായ പല പ്രഖ്യാപനങ്ങളും ഗവർണറുടെ പ്രസംഗത്തിലുണ്ടാകും. കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. അതേസമയം ഗവർണർ ഇതിൽ തിരുത്തൽ ആവശ്യപ്പെട്ടിട്ടില്ല സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എട്ടരക്ക് ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. സ്പീക്കറെ നീക്കണമെന്ന്…

Read More

അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്ന് പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിലേക്കാണ് സക്കീർ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്. അതേസമയം ഏത് ഘടകത്തിലാകും സക്കീർ ഹുസൈൻ പ്രവർത്തിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കളമശ്ശേരി എരിയ സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് സക്കീർ ഹുസൈനെതിരെ നടപടിയെടുത്തത്. കഴിഞ്ഞ ജൂണിലാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സക്കീർ ഹുസൈനെതിരെ നടപടിയെടുത്തത്. സസ്‌പെൻഷൻ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിരിച്ചെടുത്തുവെന്നാണ് വിശദീകരണം. സംസ്ഥാന സെക്രട്ടറി എ…

Read More

സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ട ഡ്രൈ റണ്‍ ഇന്ന്

കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ട ഡ്രൈ റണ്‍ ഇന്ന്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.ഇതുവരെ 3.51 ലക്ഷം പേരാണ് വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. നാല് ജില്ലകളിലായിരുന്നു ആദ്യ ഘട്ട ഡ്രൈ റണ്‍ നടത്തിയത്. ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി ഡ്രൈ റണ്‍ നടത്തുന്നത്. രണ്ടാം ഘട്ട ഡ്രൈ റണ്ണിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു….

Read More

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; വാട്‌സ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍

ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വാട്സ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍ , നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ വാട്സ്ആപ്പ് അപ്രത്യക്ഷമാകും . പ്രൈവസി പോളിസികള്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. പുതിയ പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . പുതുക്കിയ പ്രൈവസി വിവരങ്ങളുമായി ബന്ധപ്പെട്ട് ഒരു നോട്ടിഫിക്കേഷന്‍ വാട്സാപ്പ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അയച്ച് തുടങ്ങിയിരിക്കുകയാണ്. വാട്സാപ്പ് തുറക്കുമ്പോള്‍ തന്നെ ഈ ഉപയോക്താക്കള്‍ക്ക് ഈ നോട്ടിഫിക്കേഷന്‍ ലഭ്യമാകും. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിന്റെ സേവന നിബന്ധനകളിലെയും സ്വകാര്യതാ…

Read More