ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ആംനസ്റ്റി ഇന്റര്‍നാഷണല്‍; കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അടിച്ചമര്‍ത്തലും വേട്ടയാടലുകളും മൂലം ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇന്ത്യയിലെ സ്റ്റാഫിനെ ഒഴിവാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ആംനസ്റ്റി അറിയിച്ചു. ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. അതേസമയം എഫ് സി ആര്‍ എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട്) അഥവാ വിദേശ സംഭാവനാ നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ആംനസ്റ്റി അനധികൃതമായി രാജ്യത്തേയ്ക്ക് വിദേശഫണ്ട് കൊണ്ടുവരുകയാണെന്ന് ആംനെസ്റ്റിക്കെതിരെ ആരോപണമുയർത്തി. സംഘടന ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിക്കേണ്ടി…
