Headlines

Webdesk

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ തെരുവിൽ സമരം ചെയ്യും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണും. പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ചു കേൾപ്പിച്ചില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഇന്നലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. തുടർ അന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാം.

Read More

ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവം; നാല് പേർ കൂടി അറസ്റ്റിൽ

ഉദ്ഘാടനം കഴിയുന്നതിന് മുമ്പേ കൊച്ചി-വൈറ്റില മേൽപ്പാലത്തിലൂടെ വാഹനം കടത്തിവിട്ട് നഗരത്തിൽ ഗതാഗത കുരുക്കുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ കൂടുതൽ അറസ്റ്റ്. തമ്മനം സ്വദേശി ആന്റണി ആൽവിൻ, കളമശ്ശേരി സ്വദേശി സാജൻ, മട്ടാഞ്ചേരി സ്വദേശി ഷക്കീർ അലി എന്നിവരാണ് അറസ്റ്റിലായത്. വി ഫോർ കേരള എന്ന സംഘടനയുടെ പ്രവർത്തകരാണ് സാമൂഹ്യവിരുദ്ധ പ്രവർത്തിക്ക് പിന്നിൽ. ഇതിന്റെ നേതാവ് നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. നാല് പേരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും…

Read More

ഓസീസിന് ആദ്യ പ്രഹരം നൽകി സിറാജ്; പിന്നാലെ മഴ കളി മുടക്കി

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് സിഡ്‌നിയിൽ തുടക്കം. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിലെ ഡേവിഡ് വാർണറെ അവർക്ക് നഷ്ടപ്പെട്ടു. അഞ്ച് റൺസെടുത്ത വാർണറെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്.   ഓസീസ് 21ന് ഒരു വിക്കറ്റ് എന്ന നിലയിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. വിൽ പുകോവ്‌സ്‌കി 14 റൺസുമായും ലാബുഷെയ്ൻ 2 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യൻ നിരയിൽ രോഹിത് ശർമ മടങ്ങിയെത്തിയതാണ് വലിയ മാറ്റം. രോഹിതും ശുഭ്മാൻ ഗില്ലുമാണ് ഓപണർമാർ. അതേസമയം ടി നടരാജന് ഇന്ന്…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് അവസാന കേസായി

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാല് തവണ മാറ്റി വെച്ചതിന് ശേഷമാണ് കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത് വിശദമായ വാദം കേൾക്കേണ്ട കേസായതിനാൽ ഇന്ന് പരിഗണിക്കുന്ന അവസാന കേസായി ലിസ്റ്റ് ചെയ്യാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ…

Read More

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കും

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കാൻ സാധിക്കും. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സർവീസ് പുനരാരംഭിക്കാനാകുമെന്ന് വിലയിരുത്തുന്നു. വിമാനത്താവളത്തിലെ സുരക്ഷ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഈ മാസം DGCA ക്ക് സമർപ്പിക്കും. കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടികൾ വിലയിരുത്തിയത്. എയർ ഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവീസ് നടത്തുന്നതിന് ആവശ്യമായ എല്ലാ…

Read More

പക്ഷിപ്പനി: ജനിതക മാറ്റം സംഭവിച്ച് മനുഷ്യരിലേക്ക് പടരാനും സാധ്യത; ജാഗ്രത വേണമെന്ന് സർക്കാർ

ദേശാടന പക്ഷികളിൽ നിന്നാണ് പക്ഷിപ്പനിയുടെ ഉത്ഭവമെന്ന് മന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എൻ 8 വൈറസിന് ജനിതക മാറ്റം സംഭവിച്ച് അത് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത കൈവിടിയരുതെന്നും മന്ത്രി പറഞ്ഞു എച്ച് 5 എൻ 8 വൈറസ് മനുഷ്യരിലേക്ക് പടർന്ന ചരിത്രമില്ല. എന്നാൽ വൈറസിന് എപ്പോൾ വേണമെങ്കിലും ജനിതക മാറ്റം സംഭവിക്കാം. മനുഷ്യരിലേകക് പടരുന്ന വൈറസായി രൂപം പ്രാപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണം. പ്രഭവ കേന്ദ്രത്തിലെ 400ലധികം വീടുകൾ ആരോഗ്യപ്രവർത്തകർ…

Read More

മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, സുൽത്താൻ ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ മുൻ എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (85) അന്തരിച്ചു

മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, സുൽത്താൻ ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ മുൻ എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (85) അന്തരിച്ചു. വാർധക്യസഹചമായ അസുഖങ്ങളാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വെച്ച് പുലർച്ചെ 3.30 ഓടെയാണ് അന്ത്യം. സംസ്ക്കാരം കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിൽ.  

Read More

വയനാട് മുത്തങ്ങയിൽ വൻ പാൻ മസാല വേട്ട പിടികൂടിയത് 3 ലക്ഷത്തോളം രൂപയുടെ പാൻ മസാല.ഒരാൾ പിടിയിൽ

സുൽത്താൻ ബത്തേരി.വയനാട് മുത്തങ്ങയിൽ വൻ പാൻ മസാല വേട്ട പിടികൂടിയത് 3 ലക്ഷത്തോളം രൂപയുടെ പാൻ മസാല.ഒരാൾ പിടിയിൽ . കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച് മൈസൂരിൽ നിന്നും വന്ന KL 11 N 1300 അശോക് ലെയ്ലാൻഡ് ലോറിയിൽ കാലിത്തീറ്റ, മുത്താറി ലോഡിൽ ഒളിപ്പിച്ചുകടത്തിയ 210 kg 700 പാക്കറ്റ് ഹാൻസ് പിടികൂടിയത്. ഇതിന് 3 ലക്ഷത്തോളം രൂപ വിൽപ്പന വില കുണ്ട്..ലോറി ഡ്രൈവർ കോഴിക്കാട് താമരശ്ശേരി വാവാട്…

Read More

വയനാട്ടിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി

ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി….. അന്തരീക്ഷ മലിനീകരണവും ചെലവും കുറയ്ക്കാൻ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി വൈദ്യുതി ഉപയോഗിച്ചുള്ള സർവീസിലേക്കു മാറുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഇലക്ട്രിക്ക് കാറുകളെത്തിയത്…. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി ഗിയറില്ലാത്ത മൂന്ന് ടാറ്റാ നെക്‌സൺ ഇലക്ട്രിക് കാറുകളാണ് വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭിച്ചത്. ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇലക്ട്രിക് കാറുകളായി ഗതാഗത നിയമങ്ങൾ കണ്ടെത്തുന്നതിനായി നിരത്തിലിറങ്ങും….

Read More

വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള അവസാന ഘട്ട ഡ്രൈ റൺ വെള്ളിയാഴ്ച

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച വീണ്ടും നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു. ജനുവരി 2ന് രാജ്യത്തെ 116 ജില്ലകളിലായി 259 കേന്ദ്രങ്ങളിൽ നടന്നിരുന്നു. ഇത് വിജയകരമായിരുന്നുവെന്നും ഇതിന്റെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും വാക്‌സിൻ വിതരണം എങ്ങനെ നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ വിതരണം ജനുവരി 13ന് തുടങ്ങാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്….

Read More