Headlines

Webdesk

ലോകത്ത് കോവിഡ് ബാധിതര്‍ 3. 29 കോടി കടന്നു; മരണം 10 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുകയാണ്. രോഗബാധിതര്‍ 3,29,25,668 കടന്നു. ഇതോടെ ആകെ മരണം 9,95,414 ആയി. 2,27,71,206 പേര്‍ രോഗമുക്തി നേടിയത്. അമേരിക്കയിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുള്ളത്. 70,93,285 പേരാണ് അമേരിക്കയില്‍ രോഗബാധിതരായിട്ടുള്ളത്. ആകെ മരണം 2,04606 കടന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 59,92,533 രോഗികളാണ് രാജ്യത്ത് ഉള്ളത്. 49,41,628 പേര്‍ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം നിലവില്‍ 9,56,402 ആയി.

Read More

ലോക്ക് ഡൗണ്‍ കാലത്തെ വായ്പാ മോറട്ടോറിയം: പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി ഒരാഴ്ച കൂടി സയമം നല്‍കി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ വായ്പകളില്‍ മോറട്ടോറിയം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിന് ഒരാഴ്ച കൂടി സമയമനുവദിച്ചു. സപ്തംബര്‍ 28 എന്ന സമയപരിധി നീട്ടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി സമയപരിധി ഒക്ടോബര്‍ 5ലേക്ക് മാറ്റിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത്് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇക്കാലയളവില്‍ പലിശ ഈടാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് സമയപരിധി നീട്ടിനല്‍കി ഉത്തരവിട്ടത്….

Read More

ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോകും വഴി ചേലമ്പ്രയില്‍ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം തടഞ്ഞു

ചേലേമ്പ്ര: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് പള്ളി ഖബര്‍സ്ഥാനിലേക്കുള്ള വഴിയില്‍ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞു. രാമനാട്ടുകര ചേലേമ്പ്ര പഞ്ചായത്തിലെ സ്പിന്നിംഗ് മില്ല് പ്രദേശത്ത് മരിച്ച വയോധികയെ അവരുടെ മഹല്ലായ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ചെമ്മല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലേക്ക് ചേലേമ്പ്ര ഇത്‌ലാംകുന്ന് റോഡിലുടെ കൊണ്ടുപോകും വഴിയാണ് തടഞ്ഞത്. ഖബര്‍ സ്ഥാനിലേക്കുള്ള വഴിയല്ലെന്നും കൊവിഡ് ബാധിച്ച് മരിച്ചവരെ ഇതുവഴി കൊണ്ട് പോകരുതെന്നുമാണ് വഴി തടഞ്ഞവരുടെ ആവശ്യം. കല്ലും മരത്തടിയും കൂട്ടിയിട്ട് വഴി അടയ്ക്കുകയും…

Read More

കൊവിഡ് 19: സംസ്ഥാനത്ത് സര്‍വ്വകക്ഷി യോഗം ചൊവ്വാഴ്ച

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി നാളെ സര്‍വ്വകക്ഷി യോഗം ചേരും. 4 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം. ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

Read More

അന്തരിച്ച ഫാ. സെബാസ്റ്റ്യൻ പാറയിലിന്റെ സംസ്കാരം നാളെ

മാനന്തവാടി രൂപതയിലെ ഫാ: സെബാസ്റ്റ്യൻ (ബാബു ) പാറയിൽ (50) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ഏകദേശം ഒരു മണിയോടെ കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ എത്തിക്കും. . കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പൊതുദർശനം അനുവദനീയമാണ്. നാളെ (29/09/2020) പത്ത് മണിക്ക് മൃതസംസ്കാര ശുശ്രൂഷ കണിയാരം കത്തീഡ്രലിൽ തന്നെ ആരംഭിക്കും. സംസ്കാര ശുശ്രൂഷയിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ വരുവാനാഗ്രഹിക്കുന്നവർ നാളെ രാവിലെ 9 മണിക്ക് മുമ്പായി വന്നു…

Read More

ഇംഗ്ലിഷ് പ്രീമിയർ ലീഗ്: സിറ്റിയെ തരിപ്പണമായി ലെസ്റ്റര്‍, ബാഴ്‌സലോണയ്ക്കും പിഎസ്ജിക്കും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് കുറിച്ച് ലെസ്റ്റര്‍ സിറ്റി. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി ദയനീയ തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ മൂന്ന് പെനാല്‍ട്ടികള്‍ സിറ്റി വഴങ്ങുകയും ചെയ്തു. ഇത് മൂന്നും ഗോളായി മാറി എന്നതാണ് അദ്ഭുതകരമായ കാര്യം. ജാമി വാര്‍ഡിയുടെ ഹാട്രിക്കാണ് വമ്പന്‍ ജയം നേടാന്‍ ലെസ്റ്ററിനെ സഹായിച്ചത്. ഇരു ടീമുകളും അറ്റാക്കിംഗ് ഗെയിമാണ് പുറത്തെടുത്തത്. മെഹറസിലൂടെ നാലം മിനുട്ടില്‍…

Read More

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരും. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More

നിര്‍ണായക യോഗം ഇന്ന്; കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ തീരുമാനമാകും

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാട്. എന്നിരുന്നാലും കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം…

Read More

ടെക്സസില്‍ കുടിവെള്ളത്തില്‍ അമീബയുടെ സാന്നിധ്യം, ജനങ്ങള്‍ പരിഭ്രാന്തിയില്‍

ന്യൂയോര്‍ക്ക്: കോവിഡ്-19 പകർച്ചവ്യാധിയുടെ നാശത്തിനിടയിൽ, തലച്ചോറ് കാര്‍ന്നു തിന്നുന്ന സൂക്ഷ്മജീവിയായ അമീബയുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് ടെക്സസ് സംസ്ഥാനത്ത് ജനങ്ങള്‍ പരിഭ്രാന്തിയില്‍. പല നഗരങ്ങളിലും പൈപ്പു വെള്ളം കുടിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെക്സസിലെ ലേക്ക് ജാക്സണില്‍ അമീബ ബാധിച്ച് ഒരു കുട്ടി മരിച്ചുവെന്ന ബിബിസി റിപ്പോർട്ടിനെത്തുടര്‍ന്നുള്ള അന്വേഷണത്തിനിടെ, ജലവിതരണത്തിൽ തലച്ചോറ് കാര്‍ന്നു തിന്നുന്ന സൂക്ഷ്മജീവിയുടെ സാന്നിധ്യം കണ്ടെത്തി. പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികൃതർ വെള്ളം നന്നായി അണുവിമുക്തമാക്കിയെങ്കിലും മുൻകരുതൽ എടുക്കാൻ…

Read More

കോവിഡ് -19 വാക്സിന്‍: പ്രധാനമന്ത്രി മോദിയുടെ ഉറപ്പിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: പൊതുനന്മയ്ക്കായി വിഭവങ്ങൾ സമാഹരിക്കുന്നതിലൂടെ മാത്രമേ പാൻഡെമിക്കിനെ പരാജയപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. വാക്സിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പിനെ വാഴ്ത്തുകയായിരുന്നു അദ്ദേഹം. യുഎൻ പൊതുസഭയുടെ 75-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, “ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ ആഗോള സമൂഹത്തിന് ഇന്ന് ഒരു ഉറപ്പ് കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ വാക്സിൻ ഉൽപാദനവും വിതരണ ശേഷിയും ഈ പ്രതിസന്ധിയെ…

Read More