Headlines

Webdesk

ഗൂഗിള്‍ മീറ്റ്; സൗജന്യ സേവനം പരിമിതപ്പെടുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: ഗൂഗിള്‍ മീറ്റില്‍ സൗജന്യ സേവനം പരിമിതപ്പെടുത്താന്‍ തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്പനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിള്‍ മീറ്റ് സൗജന്യമായി സേവനം നല്‍കിയത്. പണം നല്‍കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ…

Read More

വയനാട്ടിൽ 44 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ രോഗമുക്തി നേടി, 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (28.09.20) 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടും. സെപ്റ്റംബര്‍ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും പോസിറ്റീവാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3259 ആയി. 2543 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 698…

Read More

രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മലയോര ടൂറിസം കേന്ദ്രമായി മൂന്നാറിനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്‌ക്കാരത്തില്‍ രണ്ടാം സ്ഥാനം മൂന്നാര്‍ കരസ്ഥമാക്കി. ഇന്ത്യ ടുഡെ ടൂറിസം പുരസ്‌ക്കാരത്തിനു വേണ്ടി ദേശ വ്യാപകമായി നടത്തിയ സര്‍വ്വേയില്‍ ആണ് മൂന്നാര്‍ ഇടം നേടിയത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. കൊവിഡ് അനന്തര ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ചായിരുന്നു ഇക്കുറി ഇന്ത്യ ടുഡെ ടൂറിസം കോണ്‍ക്ലേവിലെ ചര്‍ച്ച. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് ദേശ വ്യാപകമായി…

Read More

4538 പേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ്; പരിശോധിച്ചത് 36,027 സാമ്പിളുകള്‍

സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്കും സമ്പർക്കം വഴിയാണ് രോഗവ്യാപനമുണ്ടായത് രോഗം സ്ഥിരീകരിച്ചവരിൽ 249 പേരുടെ ഉറവിടം വ്യക്തമല്ല. 67 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗം സ്ഥിരീകരിച്ച ആദ്യ ദിവസം മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1,79,922 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 57,879 പേരാണ് ചികിത്സയിൽ കഴിയുന്നത്. 20 പേരാണ് ഇന്ന്…

Read More

കൊയിലാണ്ടിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. ഇതേ പ്രദേശത്ത് വാടകക്ക് താമസിക്കുകയായിരുന്ന അബ്ദുള്ള(65), അസ്മ(50) എന്നിവരാണ് മരിച്ചത്.

Read More

അശ്ലീല സംഭാഷകൻ വിജയ് പി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനെതിരെ വ്യാപക വിമര്‍ശനം. ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. വിഷയത്തില്‍ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്ടിന്‍െ്‌റ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. വിജയ് പി. നായരുടെ പരാതിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി…

Read More

മലയാറ്റൂർ സ്‌ഫോടനം: പാറമട മാനേജർ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

എറണാകുളം മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പൊലീസ് മൂന്നു പേരെക്കൂടി അറസ്റ്റു ചെയ്തു. വിജയ പാറമട മാനേജർ ഷിജിൽ, എം.ഡി. ദീപക്, സാബു എന്നിവരാണ് കാലടി പൊലീസിന്റെ പിടിയിലായത്. പാറമട ഉടമ ബെന്നിയെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചവരാണ് ദീപകും സാബുവും. വിജയ പാറമട ഉടമ ബെന്നി പുത്തേൻ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് പിടിയിലായത്. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കാലടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പാറമടയോട് ചേർന്ന് വെടിമരുന്ന്…

Read More

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ മുഖ്യസാക്ഷിക്ക് ഭീഷണിയെന്ന് പരാതി; പോലീസ് കേസെടുത്തു

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിൻ ലാൽ ആണ് പോലീസിൽ പരാതി നൽകിയത്. ഫോൺ വഴിയും കത്തിലൂടെയും ഭീഷണി വന്നതായി പോലീസിൽ നൽകിയ പരാതിയിൽ വിപിൻലാൽ പറയുന്നു. വിപിൻലാലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ആരെയും പ്രതി ചേർക്കാതെയാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

Read More

കോവിഡ്-19 നമ്മളെ കൊല്ലുന്നില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം കൊല്ലും: ലോക നേതാക്കള്‍

ന്യൂയോര്‍ക്ക്: കോവിഡ് -19 നമ്മളെ കൊല്ലുന്നില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം കൊല്ലുമെന്ന് ചില ലോക നേതാക്കൾ ഈ ആഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക യോഗത്തിൽ മുന്നറിയിപ്പ് നൽകി. സൈബീരിയയിൽ ഈ വർഷം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഹിമപിണ്ഡത്തിന്റെ വലിയൊരു ഭാഗം ഗ്രീൻ‌ലാൻഡിലും കാനഡയിലും കടലിൽ പതിച്ചു. അത്തരമൊരു സാഹചര്യത്തിൽ, ‘ കാലാവസ്ഥാ വ്യതിയാനത്തിന് വാക്സിൻ ഇല്ലെന്ന് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ കാട്ടുതീയെ പരാമർശിച്ച് ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനാമരാമ പറഞ്ഞത്, “ഞങ്ങൾ പരിസ്ഥിതി നാശത്തിന്റെ…

Read More

ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും; കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം

ശബരിമലയിൽ മണ്ഡലകാലത്ത് ഭക്തർക്ക് ദർശനം അനുവദിക്കാൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കൾ പാലിച്ചാകും ഭക്തരെ പ്രവേശിപ്പിക്കുക. ഇതിനായുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിക്കാനും തീരുമാനമായി. വെർച്വൽ ക്യൂ വഴിയാകും പ്രവേശനം അനുവദിക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും പ്രവേശിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. അതേസമയം നടപന്തലിൽ വിരി വെക്കാൻ ആരെയും അനുവദിക്കില്ല. രാത്രി തങ്ങുന്നതിനും അനുവാദമില്ല

Read More