Headlines

Webdesk

ലൈഫ് മിഷന്‍: ഏതന്വേഷണവും സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി എ സി മൊയ്തീന്‍

ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുന്നംകുളം നഗരസഭ ലൈഫ്പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട 1000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും അഞ്ചാം ഡിപിആറില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വീടില്ലാത്ത പാവപ്പെട്ടവരെ കണ്ടറിയാത്തവരാണ്. എന്നാല്‍ ഈ…

Read More

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ മാത്രം ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ അർ.ടി.പി.സി.ആർ പരിശോധനയിലാണ് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്

കഴിഞ്ഞ ദിവസങ്ങളിൽ ബത്തേരിയിൽ നടത്തിയ ആർ ടി പി സി ആർ പരിശോധനയിലാണ് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത് . ചെതലയം കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലാണ് ഇത്രയും പേർക്ക് രോഗബാധയുണ്ടായിരിക്കുന്നത്. ബത്തേരി മുനിസിപ്പാലിറ്റിയിലെ വിവിധയിടങ്ങളിൽ ഉള്ളവരാണ് രോഗബാധിതരായവർ. ബത്തേരി ബത്തേരി സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരിക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സബ് രജിസ്റ്റർ ഓഫീസ് ആരോഗ്യവകുപ്പ് അടപ്പിച്ചു.ഇന്ന് രോഗബാധ ഉണ്ടായവരിൽ രണ്ട് കുടുംബങ്ങളിലെ ഏട്ടു പേരും ഉൾപ്പെടുന്നു.

Read More

ജുനൈദ് കൈപ്പാണി കേരളാ സാംസ്‌കാരിക പരിഷത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരംഃ കേരളാ സാംസ്കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയെ തിരഞ്ഞെടുത്തു. വയനാട്ടിൽ നിന്നുള്ള പരിഷത്തിന്റെ ഏക സംസ്ഥാന ഭാരവാഹികൂടിയാണ് ജുനൈദ് . നിലവിൽ ജനതാദൾ എസ് വയനാട് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിർവാഹക സമിതിയംഗവുമാണ്. മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലായ വൈഡ് ലൈവ് ന്യൂസിന്റെ മാനേജിങ് എഡിറ്ററും ജേർണലിസ്റ്റ് കൗൺസിൽ ഓഫ് ഇന്ത്യ മെമ്പറുമാണ്. എഴുത്തും പ്രസംഗവും വായനയും സംഘാടനവും ഒരേ സമയം ഒത്തിണങ്ങി വന്ന വ്യക്തിത്വമാണ്. കേരളാ സാംസ്കാരിക പരിഷത്ത് സംസ്‌ഥാന…

Read More

ബാബരി മസ്ജിദ് പൊളിച്ച കേസ് ; വിധി നാളെ, പ്രതിപട്ടികയില്‍ എല്‍ കെ അദ്വാനിയും ഉമാ ഭാരതിയുമടക്കം 45 പേര്‍

ദില്ലി: 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളീമനോഹര്‍ ജോഷി അടക്കമുള്ള 45 പേര്‍ പ്രതികളായ കേസിലാണ് നാളെ വിധി പ്രഖ്യാപിക്കുക. ഈ കലാപത്തില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ബാബരി പൊളിച്ചു നീക്കിയ ശേഷം അയോധ്യയില്‍ രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്ഐആര്‍) സമര്‍പ്പിച്ചു. കര്‍സേവകര്‍ക്കെതിരെയാണ് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്….

Read More

കൽപ്പറ്റയിലും മീനങ്ങാടിയിലും എട്ട് പേർക്ക് വീതം കോവിഡ് പോസിറ്റീവ് :മുട്ടിലിൽ ഇന്ന് മൂന്നു പേർക്ക് പോസ്റ്റീവ്

കൽപ്പറ്റയിൽ എട്ടുപേർക്ക് പോസിറ്റീവ് ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിലാണ് എട്ടുപേർക്ക് പോസിറ്റീവായത്. ഇതിൽ നാലുപേർ സിന്ദൂർ ക്ലസ്റ്ററിൽ നിന്നും, നാലു പേർ നഗരസഭാ പരിധിയിലുള്ളവരുമാണ്. 84 ആൻറിജനും 26 ആർ ടി പി സി ആർ പരിശോധനയുമാണ് ഇന്നു നടത്തിയത്. മീനങ്ങാടിയിൽ എട്ടുപേർക്ക് പോസിറ്റീവ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് 8 പേർക്ക് പോസിറ്റീവ് കണ്ടെത്തിയത്. ഏഴ് പേർക്ക് ആൻറിജൻ പരിശോധനയിലും, ഒരാൾക്ക് ആർ ടി പി സി ആർ പരിശോധനയിലുമാണ് കോവിഡ് പോസിറ്റീവായത്. പ്രവാസി അടക്കം 8…

Read More

സൗദിയിൽ താമസിക്കുന്നവർക്ക് ഉംറ ബുക്കിംഗ് ആരംഭിച്ചു

ദമാം: സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനും മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനുമുള്ള ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി സൗദി ഹജ് ഉംറ മന്ത്രലായം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറ, സിയാറത്ത് കര്‍മങ്ങള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ പുനരാരംഭിക്കും. ഇതിനായി മന്ത്രാലയം ആവിഷ്‌കരിച്ച ഇഅ്തമര്‍നാ എന്ന് സ്മാര്‍ട്ട് ഫോണ്‍ ആപ് ഇന്നലെ മുതല്‍ പ്രവര്‍ത്തന സജ്ജമായി. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആപ് ലഭ്യമാണ്. ഉംറ ചെയ്യല്‍, മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും നമസ്‌കരിക്കല്‍ എന്നിവ നിര്‍വഹിക്കാനും സമയം തെരഞ്ഞെടുക്കാനുമുള്ള അനുമതി…

Read More

കന്നുകാലി കശാപ്പ് നിരോധിച്ച് ശ്രീലങ്ക; ബീഫ് ഇറക്കുമതി ചെയ്യും

കൊളംബോ: ദ്വീപ് രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി ശ്രീലങ്കന്‍ സര്‍ക്കാര്‍. അതേസമയം, മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ നിര്‍ദേശം നേരത്തെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി)യുടെ നേതൃയോഗം അംഗീകരിച്ചിരുന്നു. നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ആവശ്യമായി നിയമ ഭേദഗതി വരുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ രാജ്യത്ത് പ്രാബല്യത്തിലുള്ള മൃഗ നിയമം, കന്നുകാലി…

Read More

ലാവലിന്‍ അഴിമതിക്കേസ് നാളെ സുപ്രിംകോടതിയില്‍; പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീല്‍ പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് നാളെ സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ജസ്റ്റിസുമാരായ വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. അതേസമയം, ഇപ്പോള്‍ സുപ്രിംകോടതി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമല്ലെന്നും ഓണ്‍ലൈന്‍ ആയാണ് കോടതി കേസ് കേള്‍ക്കുന്നതെന്നും അതിനാല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായശേഷം മാത്രം…

Read More

സൈനികരെയും അപമാനിച്ചു; യൂട്യൂബർ വിജയ് പി നായർക്കെതിരെ വീണ്ടും പരാതി

സ്ത്രീകളെ അധിക്ഷേപിച്ച് യുട്യൂബ് വീഡിയോ ചെയ്ത് വിജയ് പി നായർക്കെതിരെ വീണ്ടും പരാതി. സൈനികരെ അപമാനിച്ചെന്ന് കാട്ടി സൈനിക സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരും ആണെന്ന് വിജയ് പി നായർ വീഡിയോയിൽ പറയുന്നെന്ന് കാട്ടിയാണ് പരാതി നൽകിയത്. വിജയ് പി നായർക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്. അതേസമയം സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ പ്രതി വിജയ് പി നായരുടെ യൂ ട്യൂബ് അക്കൗണ്ടും അശ്ലീല പരാമർശമുള്ള വീഡിയോയും നീക്കം ചെയ്തു….

Read More

കോഴിക്കോട് ഷോറൂമില്‍നിന്നും മോഷ്ടിച്ച കാര്‍ കല്‍പ്പറ്റയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കല്‍പറ്റ: കോഴിക്കോട്ടെ വാഹന ഷോറൂമില്‍നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ ആഡംബര കാര്‍ കല്‍പ്പറ്റയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കാര്‍ ഷോറൂമില്‍ നിന്നും 44 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ണിവല്‍ ലിമോസിന്‍ കാര്‍ മോഷണം പോയത്. കാറില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് വഴിയാണ് കാര്‍ വയനാട്ടില്‍ എത്തിയതായി വിവരം ലഭിച്ചത്.പോലിസ് സ്ഥലത്തെത്തിയപ്പോള്‍ കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ കാര്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഫിംഗര്‍പ്രിന്റ് ബ്യൂറോ വിരലടയാളം പരിശോധിച്ചു…

Read More