Webdesk

ഇന്ന് 4851 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 84,497 പേർ

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 400, പത്തനംതിട്ട 167, ആലപ്പുഴ 608, കോട്ടയം 318, ഇടുക്കി 80, എറണാകുളം 405, തൃശൂർ 260, പാലക്കാട് 217, മലപ്പുറം 715, കോഴിക്കോട് 402, വയനാട് 97, കണ്ണൂർ 109, കാസർഗോഡ് 193 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,497 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,44,471 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 7 ഹോട്ട്സ്പോട്ടുകൾ കൂടി; 23 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 725 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്…

Read More

സിക്‌സർ പൂരവുമായി മുംബൈ; സൺ റൈസേഴ്‌സ് ഹൈദരാബാദിന് 209 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് തകർപ്പൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 208 റൺസെടുത്തു. മുംബൈക്കായി ഓപണർ ക്വിന്റൻ ഡി കോക്ക് അർധ സെഞ്ച്വറി നേടി   39 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതം 67 റൺസാണ് ഡി കോക്ക് എടുത്തത്. രോഹിത് 6 റൺസിന് പുറത്തായി. സൂര്യകുമാർ യാദവ് 27 റൺസിനും ഇഷാൻ കിഷൻ 31 റൺസിനും വീണു  …

Read More

രോഗിയെ പുഴുവരിച്ച സംഭവം: നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒപി ബഹിഷ്‍കരണം

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ എടുത്ത നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിൻറെ ഭാഗമായി നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒപി ബഹിഷ്‍കരണം നടക്കും. നാളെ എട്ടുമുതല്‍ പത്തുമണിവരെയാണ് ഒപി ബഹിഷ്കരിക്കുക.   രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇത് നടപ്പിലായില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ അനിശ്ചികാല പണിമുടക്ക് ആരംഭിക്കും. എന്നാൽ കൊവിഡ് വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവയെ ബാധിക്കാത്ത രീതിയിൽ ആകും സമരമെന്ന് കെജിഎംസിടിഎ അറിയിച്ചു. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍…

Read More

വയനാട്ടിൽ 109 പേര്‍ക്ക് കൂടി കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി, 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് (04.10.20) 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാൾ  വിദേശത്ത് നിന്നും നാല് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  ഉറവിടം അറിയാത്ത ഒരാൾ ഉൾപ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4083 ആയി. 2961 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1100 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ…

Read More

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന്‍ (75),…

Read More

ഇന്ന് ഗജ ദിനം;മുത്തങ്ങ ആനപ്പന്തിയില്‍ ആനയൂട്ട് നടത്തി

ഒക്ടോബര്‍ 4 ഗജദിനത്തോടനുബന്ധിച്ച് മുത്തങ്ങ ആനപ്പന്തിയില്‍ ആനയൂട്ട് നടത്തി. പന്തിയിലെ 10 ആനകള്‍ക്കാണ്  ആനയൂട്ട് നടത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പുറമേനിന്നുള്ള ആളുകള്‍ക്ക് ഇത്തവണ ആനയൂട്ട് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. വനം വകുപ്പിന്റെ നേതൃത്വത്തിലാണ് ആനകള്‍ക്ക് ആനയൂട്ട് നടത്തിയത്. പന്തിയിലെ പത്ത് ആനകള്‍ക്കാണ് ആനയൂട്ട് നല്‍കിയത്. കുട്ടിയാനകളായ അമ്മു, ചന്തു എന്നിവയ്ക്കുപുറമേ കുങ്കിയാനകളായ  പ്രമുഖ, കുഞ്ചു, സൂര്യ, വിക്രം, ഭരത്, ഉണ്ണികൃഷ്ണന്‍, ചന്ദ്രനാഥ്, സുന്ദരി, എന്നീ ആനകള്‍ക്കാണ് ആനയൂട്ട് നല്‍കിയത്. സാധാരണ കൊടുക്കുന്ന ഭക്ഷണത്തിന് പുറമെ  പഴവര്‍ഗ്ഗങ്ങളും മധുരപലഹാരങ്ങളും അടങ്ങിയതായ…

Read More

വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു; കുത്തേറ്റത് കൃഷിയിടത്തിൽ വച്ച്

വയനാട്ടിൽ തേനിച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. കമ്പളക്കാട് പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73)ആണ് മരിച്ചത്. കൃഷിയിടത്തിൽ നിന്നുമാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്. വയലിൽ നിന്നുമാണ് തേനീച്ചക്കൂട്ടങ്ങളുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരുക്കുകളേറ്റ ബേബി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവശനായിരുന്നു. ഉച്ചയോടെ കൃഷിയിടത്തിൽ പശുവിനെ മാറ്റി കെട്ടാൻ പോയ സമയത്താണ് തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽപ്പെട്ടത്. ആക്രമണത്തിൽ അവശനായ ബേബികൽപറ്റജനറലാശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മികച്ച കർഷകനായ ബേബി മുഴുവൻ സമയം കൃഷിയിടത്തിൽ ചെലവഴിക്കുന്നയാളായിരുന്നു.കമ്പള ക്കാട് എസ്. ഐ….

Read More

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്‌ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. താരം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. നേരത്തെ തമന്നയുടെ മാതാപിതാക്കൾക്കും കോവിഡ് പോസിറ്റീവായിരുന്നു. മാതാപിതാക്കൾക്ക് രോഗം സ്ഥിരീകരിച്ച വിവരം തമന്ന തന്നെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു.   ഇന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവുമൊടുവിലായി കോവിഡ് ബാധിക്കുന്ന നടിയാണ് തമന്ന. നേരത്തെ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, കൊച്ചുമകൾ ആരാധ്യ ബച്ചൻ, കരൺ ജോഹർ, ബോണി കപൂർ,…

Read More

ദന്താശുപത്രിയില്‍വെച്ച് കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു; സുഹൃത്ത് ഒളിവില്‍

ന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവെച്ച് സോനയ്ക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രിയുടെ പാർട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ്…

Read More