Webdesk

ഹാത്രാസ് സംഭവം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സത്യാഗ്രഹ സമരം നടത്തുന്നത്. ഗാന്ധി, അംബേദ്കര്‍ പ്രതിമകള്‍ക്ക് സമീപം നിശബ്ദ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, പാര്‍ട്ടി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എല്ലാവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കണം, ഹാത്രാസ് ജില്ലാ മജിസ്‌ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പോലീസ്…

Read More

വയനാട്ടിലേക്കുള്ള തുരങ്ക പാത: നിര്‍മാണോദ്ഘാടനം ഇന്ന്

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് നടക്കും.   പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയ കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനെയാണ് തുരങ്ക പാതയുടെ നിര്‍മ്മാണ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ നിര്‍വഹിക്കും . കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു…

Read More

‘കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് മോദി സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ എടുത്തുകളയും’; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാൽ മോദി സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. . ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, താങ്ങുവില, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മൊത്തവ്യാപര വിപണികള്‍ എന്നിവയടങ്ങുന്ന സംവിധാനത്തെ തകര്‍ക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.   ‘കേന്ദ്രസര്‍ക്കാരിന്റെ ഏകലക്ഷ്യം താങ്ങുവിലയും ഭക്ഷ്യസംഭരണ സംവിധാനവും തകര്‍ക്കുകഎന്നുളളതാണ്. അതുചെയ്യാന്‍ സര്‍ക്കാരിനെ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ല. നാം മോദി സര്‍ക്കാരിനെതിരായി യുദ്ധം ചെയ്ത് ഈ കരിനിയമങ്ങളെ നീക്കം ചെയ്യും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍…

Read More

കൊവിഡ് ഡ്യൂട്ടി മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രതിഷേധം; ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കെജിഎംഒഎയുടെ കത്ത്

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കെജിഎംഒഎയുടെ കത്ത്. പത്ത് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ ഏഴ് ദിവസത്തെ ഓഫ് തുടരണം. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് സംഘടന കത്ത് അയച്ചത്.   സാലറി കട്ടിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരിൽ നിന്ന് പിടിച്ച ശമ്പളം ഉടൻ നൽകണം, റിസ്‌ക് അലവൻസ് എൻഎച്ച്എം ജീവനക്കാരുടെത് പോലെയാക്കണമെന്നും കത്തിൽ ആവശ്യമുണ്ട്. കേന്ദ്ര മാർഗനിർദേശ പ്രകാരമാണ് കൊവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതെന്നായിരുന്നു സർക്കാർ വിശദീകരണം. കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം…

Read More

ചെന്നൈ ‘തിരുമ്പി വന്താച്ച്’, കിങ്‌സ് ഇലവന്‍ പഞ്ചാബിന് 10 വിക്കറ്റ് തോല്‍വി

ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ അനായാസം മറികടന്നു. വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയം പിടിച്ചെടുത്തത്. പഞ്ചാബ് നായകനായ കെഎല്‍ രാഹുല്‍ അഞ്ചു ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഷെയ്ന്‍ വാട്‌സണ്‍ – ഫാഫ് ഡുപ്ലെസി സഖ്യത്തെ തകര്‍ക്കാനായില്ല. വാട്‌സണ്‍ 53 പന്തിൽ 83 റൺസെടുത്തു. സ്ട്രൈക്ക് റേറ്റ് 156. ഡുപ്ലെസി 53 പന്തിൽ…

Read More

സൺ റൈസേഴ്‌സിനെ 34 റൺസിന് തകർത്ത് മുംബൈ; പോയിന്റ് ടേബിളിൽ ഒന്നാമത്

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തോൽവി. മുംബൈ ഇന്ത്യൻസിനെതിരെ 34 റൺസിനാണ് അവർ പരാജയപ്പെട്ടത്. മുംബൈയുടെ 209 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു 60 റൺസെടുത്ത വാർണറാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. 44 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതമാണ് വാർണറുടെ ഇന്നിംഗ്‌സ്. ബെയിർസ്‌റ്റോ 25 റൺസിനും മനീഷ് പാണ്ഡെ 30 റൺസിനും വീണു. അബ്ദുൽ…

Read More

2021 ജൂലൈയോടെ 25 കോടി ആളുകൾക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും: കേന്ദ്ര ആരോഗ്യ മന്ത്രി

2021 ഓടെ രാജ്യത്തെ 25 കോടിയോളം ആളുകൾക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. 40 മുതൽ 50 കോടിയോളം വാക്‌സിനാണ് സർക്കാർ വാങ്ങി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. 2021 ജൂലൈ 20 മുതൽ 25 കോടിയോളം പേർക്ക് വാക്‌സിൻ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു വാക്‌സിൻ ലഭ്യമാക്കുന്നതിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയിൽ ഉന്നതതല സമിതി നടപടികൾക്ക് തുടക്കമിട്ടു. കൊവിഡ് ബാധ ഗുരുതരമാകാൻ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്താനുള്ള…

Read More

പ്രിയങ്ക ഗാന്ധിക്കെതിരായ പോലീസുകാരന്റെ കയ്യേറ്റം; യുപി പോലീസ് മാപ്പ് പറഞ്ഞു

ഹാത്രാസിലേക്കുള്ള യാത്രക്കിടെ നോയ്ഡയിൽ വെച്ച് പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ മുതിർന്ന വനിതാ പോലീസുദ്യോഗസ്ഥയെ നിയോഗിച്ചതായി നോയ്ഡ പോലീസ് അറിയിച്ചു   രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പ്രിയങ്കക്ക് നേരെ കയ്യേറ്റമുണ്ടായത്. പോലീസുകാരൻ പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തിൽ കയറി പിടിക്കുന്നതും കയ്യേറ്റം ചെയ്യുകയുമായിരുന്നു ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ…

Read More

കിംഗ്‌സ് ഇലവൻ ആദ്യം ബാറ്റ് ചെയ്യും; ചെന്നൈക്ക് ഇന്ന് ജയിച്ചേ മതിയാകൂ

ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമെന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് അറിയപ്പെടുന്നത്. എന്നാൽ നിലവിലെ സീസണിൽ അത്ര സുഖകരമല്ല അവരുടെ കാര്യങ്ങൾ. നാല് മത്സരങ്ങളിൽ മൂന്ന് എണ്ണവും തോറ്റു. ആകെയുള്ളത് ഒരു വിജയം മാത്രം. നിലവിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ചെന്നൈ.   ഇന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബിനോടാണ് ചെന്നൈയുടെ മത്സരം. ടോസ് നേടിയ കിംഗ്‌സ് ഇലവൻ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും ഒരു ജയവും തന്നെയാണ് പഞ്ചാബിനുമുള്ളത്.  …

Read More

വയനാട്ടിൽ 245 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.10) പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 345 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3570 പേര്‍. ഇന്ന് വന്ന 90 പേര്‍ ഉള്‍പ്പെടെ 826 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1645 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 97604 സാമ്പിളുകളില്‍ 91260 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 87177 നെഗറ്റീവും 4083 പോസിറ്റീവുമാണ്.

Read More