Webdesk

ലൈഫ് മിഷനിൽ അഴിമതിയുണ്ടെന്ന് സിബിഐ; വിജിലൻസ് ഫയൽ വിളിച്ചു വരുത്തണമെന്ന ആവശ്യം തള്ളി

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന ആവശ്യം ഹൈ കോടതി തള്ളി. യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തനിക്കെതിരായി സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി   ലൈഫ് മിഷനിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ യൂനിടാകിന് ഉത്തരവാദിത്വമില്ലെന്നും തന്റേത് സ്വകാര്യ ഏജൻസിയാണെന്നും സന്തോഷ് ഈപ്പൻ വാദിച്ചു. എന്നാൽ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു സിബിഐയുടെ വാദം. സന്തോഷ് ഈപ്പൻ ഫോൺ വാങ്ങി…

Read More

തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരും: സ്വർണക്കടത്ത് കേസിൽ എൻഐഎയോട് കോടതി

സ്വർണക്കടത്ത് കേസിൽ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ എത്രയും വേഗം ഹാജരാക്കാൻ എൻഐഎയോട് കോടതി. എഫ് ഐ ആറിൽ പറയുന്ന കുറ്റങ്ങൾക്ക് തെളിവുകൾ നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്നും വിചാരണ കോടതി പറഞ്ഞു   പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. തെളിവുകൾ സംബന്ധിച്ച പരാമർശം നേരത്തെ തന്നെ കോടതി നടത്തിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെ കുറിച്ചും അവരുടെ ബന്ധങ്ങളെ കുറിച്ചും പ്രത്യേക പട്ടിക നൽകണമെന്നും കോടതി നിർദേശിച്ചു പ്രതി സന്ദീപ്…

Read More

ജോർജുകുട്ടിയും കുടുംബവും ആറ് വർഷത്തിന് ശേഷം; ലൊക്കേഷൻ ചിത്രം പുറത്ത് വിട്ട് ജീത്തു ജോസഫ്

മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. ത്രില്ലർ വിഭാഗത്തിലിറങ്ങിയ ചിത്രം 2013ൽ കോടികളാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ലൊക്കേഷൻ ചിത്രം സംവിധായകൻ ജീത്തു ജോസഫ് പുറത്തുവിട്ടു.   മോഹൻലാൽ, മീന, ഹൻസിബ, എസ്തർ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ജീത്തു ജോസഫ് പങ്കുവെച്ചിരിക്കുന്നത്. ആറ് വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം എന്നാണ് ചിത്രത്തിന് നൽകിയ കുറിപ്പ്. സെപ്റ്റംബർ 21നാണ് ദൃശ്യം 2ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.   കൊവിഡ് മാനദണ്ഡങ്ങളോടെയാണ് ചിത്രീകരണം. ഷൂട്ടിംഗ് പൂർത്തിയാകുന്നതുവരെ…

Read More

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; രണ്ട് സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. രണ്ട് സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. അഞ്ച് ജവാൻമാർക്ക് പരുക്കേറ്റു. പുൽവാമയിലെ പാംപോർ ബൈപാസിന് സമീപത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി റോഡ് പരിശോധനക്കുണ്ടായിരുന്ന സി ആർ പി എഫ് ജവാൻമാർക്ക് നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്

Read More

പെരിയ ഇരട്ടക്കൊല കേസ്; ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ആഗസ്റ്റ് 25-ന് സിബിഐ അന്വേഷണത്തിന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകള്‍ കൈമാറിയില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ മാതാപിതാക്കള്‍ ആണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ഹൈക്കോടതി വിധിക്ക് എതിരായ സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ഹര്‍ജി പിന്നീട് പരിഗണിക്കാം എന്ന് കോടതി…

Read More

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ ഹൈക്കോടതിയില്‍. തനിക്കെതിരായി സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ വിളിച്ചുവരുത്തണമെന്ന സിബിഐ ആവശ്യം സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഇതോടെ നിലവില്‍ ഈ ഫയല്‍ വിളിച്ച് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സന്തോഷ് ഈപ്പന്‍ ഫോണ്‍ നല്‍കിയതിലും പണം നല്‍കിയതിലും…

Read More

രണ്ടരലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ മൂന്നരക്കോടി കടന്നു, ഇന്ത്യയിലും അമേരിക്കയിലും തീവ്രവ്യാപനം

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി രണ്ടരലക്ഷം പേരാണ് രോഗബാധിതരായത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 3,54,05,847 ആയി ഉയര്‍ന്നു. ഇതുവരെ 10,41,874 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. 4,019 മരണവും റിപോര്‍ട്ട് ചെയ്തു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനമേറുന്നത്. അമേരിക്കയിലും ഇന്ത്യയിലും തീവ്രവ്യാപനമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 34,066 പേര്‍ക്കും ഇന്ത്യയില്‍ 74,767…

Read More

15 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം: ഐ ഫോൺ വിവാദത്തിൽ സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് തനിക്ക് ഐ ഫോൺ നൽകിയെന്ന യൂനിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു. 15 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.   അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻ ഡയറക്ടർ ജനറൽ…

Read More

ഓപറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ; 326 ഇടങ്ങളിൽ റെയ്ഡ്

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ 41 പേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. 326 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പിടിയിലായവരിൽ ഐടി വിദഗ്ധർ ഉൾപ്പെടെയുണ്ട്. 268 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.  

Read More

ഹരിയാനയിലെ ഗുരുഗ്രാമിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പേർ അറസ്റ്റിൽ

ഹരിയാനയിലെ ഗുരുഗ്രാമിൽ 25കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ക്രൂരമായ ബലാത്സംഗത്തിനൊടുവിൽ ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്   സംഭവത്തിൽ നാല് പേർ പിടിയിലായതായി പോലീസ് അറിയിച്ചു. ബീഹാർ സ്വദേശികളായ രാജൻ, പവൻ, പങ്കജ്, ഗോവിന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മൂന്ന് പേർ ഡെലിവറി ജീവനക്കാരാണ്. സിങ്കന്ദർപൂർ മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ച് രാത്രിയോടെ യുവതി ഇവർ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്കാരത്തിനിടെ യുവതിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്.

Read More