Webdesk

സ്വർണം പവന് 360 രൂപ കുറഞ്ഞു; ഒരാഴ്ചക്കിടെ 1800 രൂപയുടെ കുറവ്

സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,600 രൂപയിലെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840 ഡോളറിലെത്തി ദേശീയവിപണിയിലും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 48,860 രൂപയിലെത്തി.  

Read More

എങ്ങനെയുള്ളവരാണ് കോവിഡ് വാക്സിന്‍ എടുക്കേണ്ടത്; പൊതുജനങ്ങള്‍ക്ക് വാക്സിന്‍ എപ്പോള്‍: വിശദീകരണവുമായി ആരോഗ്യവകുപ്പ്

ജനുവരി 16 മുതല്‍ സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുകയാണ്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍ ഇതിനായി സജ്ജമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിരവധി ആശങ്കകളും സംശയങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാകാം. ഇത്തരം ആശങ്കകള്‍ക്ക് അകറ്റാന്‍ സംശയങ്ങള്‍ ദുരീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോവിഡ് രോഗമുക്തനായ വ്യക്തി വാക്സിന്‍ സ്വീകരിക്കുന്നതു സംബന്ധിച്ച്, അത്തരം വ്യക്തികള്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വാക്സിന്‍ സഹായിക്കും. കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക്…

Read More

കരിപ്പൂരിലെ സിബിഐ റെയ്ഡ്: നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ നടത്തിയ മിന്നൽ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തുകയും സ്വർണവും പണവും പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്‌പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണവും മൂന്നര ലക്ഷം രൂപ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ചെടുത്തിരുന്നു. പരിശോധന കഴിഞ്ഞ പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. വിദേശ…

Read More

പൊന്നമ്പലമേട്ടിൽ മകരജ്യോതി ഇന്ന് തെളിയും; ദർശനാനുമതി 5000 പേർക്ക് മാത്രം

ശബരിമല പൊന്നമ്പല മേട്ടിൽ മകരജ്യോതി ഇന്ന്. കൊവിഡ് മാനദണ്ഡം പാലിച്ച് 5000 പേർക്കാണ് ജ്യോതി ദർശിക്കാനുള്ള അവസരം. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരെയാണ് മകര ജ്യോതി ദർശനത്തിനായി സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. പാഞ്ചാലിമേട്, പുൽമേട്, പരുന്തുപാറ, തുടങ്ങി സാധാരണയായി ഭക്തർ തടിച്ചുകൂടാറുള്ള സ്ഥലങ്ങളിൽ നിന്നൊന്നും വിളക്ക് കാണാൻ അനുവദിക്കില്ല. മകരവിളക്കിനോട് അനുബന്ധിച്ച് പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച വൈകിട്ടോടെ ശരംകുത്തിയിലെത്തും. സന്നിധാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തും. തുടർന്ന് ദീപാരാധന. ഈ…

Read More

ട്രംപിനെതിരെ ജനപ്രതിനിധി സഭയിൽ വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം; ഇനി സെനറ്റിലേക്ക്

അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ വീണ്ടും ഇംപീച്ച് ചെയ്തു. ഇതോടെ യുഎസ് ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി മാറി ട്രംപ്. പ്രമേയത്തെ 232 പേർ അനുകൂലിച്ചു. 197 പേർ എതിർത്തു ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ 10 റിപബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയിൽ പ്രമേയം പാസായതോടെ ഇത് സെനറ്റിൽ അവതരിപ്പിക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റിലും പാസായാൽ ട്രംപിനെതിരെ കുറ്റം ചുമത്താം രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചുവെന്ന…

Read More

വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്ന് ലാൻഡ് റവന്യു കമ്മീഷണർ; അന്വേഷണത്തിന് കലക്ടറുടെ നിർദേശം

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ അയൽക്കാരിയും പരാതിക്കാരിയുമായ വസന്ത ചട്ടം ലംഘിച്ചാണ് ഭൂമി വാങ്ങിയതെന്ന് ലാൻഡ് റവന്യു കമ്മീഷണർ കലക്ടർക്ക് റിപ്പോർട്ട് നൽകി അന്വേഷണത്തിന് കലക്ടർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. 40 വർഷം മുമ്പ് ലക്ഷം വീട് കോളനി നിർമാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാൾക്ക് അനുവദിച്ച പട്ടയ ഭൂമിയാണ്…

Read More

കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു ‘മാസ്റ്റർ’ ; ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം

വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . ആദ്യ ദിനം തന്നെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് കൈവരിക്കുന്നത്. രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റർ’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ വിജയിയുടെ തന്നെ സിനിമകളായ ‘സർക്കാർ’, ‘ബീഗിൾ’ എന്നിവയും ഉൾപ്പെടുന്നു. രജനീകാന്തിന്റെ ‘2.0’, ‘കബാലി’ എന്നിവയാണ്…

Read More

പനമരം കൈതക്കൽ കൊയ്ലേരി റോഡ് ഗതാഗത യോഗ്യമാകുക :യുഡിഫ് തിരുനെല്ലി പഞ്ചായത്ത്‌ കമ്മിറ്റി

കാട്ടിക്കുളം :കുറുവ ദ്വീപ്,  തോൽപ്പെട്ടി തിരുനെല്ലി ഉൾപ്പടെ ഉള്ള വിനോദ സഞ്ചാര മേഖലകളിലേക് നിത്യേന എത്തുന്ന നൂറ് കണക്കിന് വിനോദ സഞ്ചാരികളെ നഷ്ടപെടാൻ ഈ റോഡ് നിർമാണം വൈകുന്നത് കാരണമാകുന്നു. പനമരം, മാനന്തവാടി, തിരുനെല്ലി പഞ്ചായത്ത്കളെ ഒരേ പോലെ ബന്ധിപ്പിക്കുന്ന പ്രധാന റോഡും, അതിർത്തി പ്രദേശത്തെ ജനങ്ങൾക്കും,തിരുനെല്ലി പഞ്ചായത്ത്‌നെയും ജില്ലാ ആസ്ഥാനതെക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പത്തിൽ ഉള്ള ഈ റോഡ് നിർമാണം അനീഷ്‌ചിത മായി നീണ്ടു പോകുന്നത് വ്യാപാര മേഖലക്കും , മറ്റു ഇതര മേഖലകൾക്കും വലിയ…

Read More

സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു ഇന്ന് രാവിലെ ഏഴുമണിയോടെ കൊളഗപ്പാറയിൽ വെച്ചാണ് അപകടം ഉണ്ടായത് മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ , മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും ,ഷമീറിൻ്റെ മൃതദേഹം അസംപ്ഷൻ ഹോസ്പിറ്റൽ ആണുള്ളത്. സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത് .തുടർന്ന് ആശുപത്രിയിലേയ്ക്ക് എത്തും മുമ്പേ രണ്ടുപേരും മരിച്ചു . കപ്പ ഗുഡ്സ് വാഹനത്തിൽ…

Read More

കെ. എസ്. ആർ. ടി. സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു വൈത്തിരിയിൽ 2 വിദ്യാർഥികൾ മരിച്ചു

കെ. എസ്. ആർ. ടി. സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു വൈത്തിരിയിൽ 2 വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളജിലെ വിദ്യാർത്ഥികളായ അരൂർ സ്വദേശി രോഹിത്, കുരിയനാട് സ്വദേശി സെബിൻ എന്നിവരാണ് മരിച്ചത്. വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം രാത്രി 10 മണിയോടെ കൂടിയാണ് അപകടം സംഭവിച്ചത്.

Read More