Webdesk

പോളിയോ തുള്ളിമരുന്നു നല്‍കുന്നത് ജനുവരി 31ലേക്ക് മാറ്റി

ന്യൂഡല്‍ഹി: രാജ്യത്ത് 5 വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ദിവസത്തില്‍ മാറ്റം. ജനുവരി 31നായിരിക്കും പോളിയോ മരുന്ന് നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി 16ന് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനത്തിലായിരുന്നു പോളിയോ തുളളി മരുന്ന് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ് വാക്‌സിന്‍ വിതരണദിനം ജനുവരി 16ന് നിശ്ചയിച്ച പശ്ചാത്തലത്തിലാണ് പോളിയോ മരുന്ന് നല്‍കുന്ന ദിനത്തില്‍ മാറ്റം വരുത്തിയത്.

Read More

ക്രിക്കറ്റ്: വേഗതയാര്‍ന്ന സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു. മുംബൈയ്‌ക്കെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് കേരളം…

Read More

കൊവിഡ് വാക്‌സിൻ: പാർശ്വഫലമുണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനിക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ ആർക്കെങ്കിലും പാർശ്വഫലങ്ങൾ സംഭവിച്ചാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം കമ്പനികൾ തന്നെ നൽകണം. കേന്ദ്രസർക്കാരും ഉത്തരവാദിത്വം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം കേന്ദ്രം തള്ളി ഒരു വാക്‌സിനേഷൻ കേന്ദ്രത്തിൽ ഒരു കമ്പനിയുടെ വാക്‌സിൻ മാത്രം ഉപയോഗിച്ചാൽ മതി. കൊവിഷീൽഡ് വേണമോ കൊവാക്‌സിന് വേണമോയെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാം. രണ്ടാംതവണ കുത്തിവെപ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്‌സിൻ തന്നെ കുത്തിവെക്കണം. ശനിയാഴ്ചയോടെ രാജ്യത്ത് 3000 വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത…

Read More

കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് കൊല്ലത്ത് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ. കൊല്ലം ചടയമംഗലത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ പിടികൂടിയത്. ഈ കാറും മോഷ്ടിച്ചതാണ്. കഴിഞ്ഞ നവംബറിൽ എറണാകുളത്തെ കൊവിഡ് കെയർ സെന്ററിൽ നിന്നാണ് വടിവാൾ വിനീത് രക്ഷപ്പെട്ടത്. മലപ്പുറം മുതൽ തിരുവനന്തപുരം വരെ അമ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. അമ്പലപ്പുഴ സ്വദേശിയാണ്. കൊവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും അലർട്ട് നൽകിയിരുന്നു.

Read More

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

ബംഗളൂരു: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ, ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകം പുറംലോകമറിഞ്ഞത് ആറ്മാസത്തിനു ശേഷം. ബംഗളൂരുവിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റിലായി. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46) യാണ് ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവര്‍ അറസ്റ്റിലായതോടെയാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം വെളിപ്പെട്ടത്. ഇരുവരും ചേര്‍ന്ന് ആറ് മാസം മുമ്പാണ് ശോഭയുടെ ഭര്‍ത്താവായ ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ശിവലിംഗയുടെ ഹോട്ടലിലെ…

Read More

കൻറ്റോൺമെൻ്റ് ഹൗസിൽ യുഡിഎഫിലെ ക്ഷണിക്കപ്പെട്ടവരുടെ യോഗം നടന്നു

യുഡിഎഫ് ഇലക്ഷൻ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി തലസ്ഥാനത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കൻറ്റോൺമെൻ്റ് ഹൗസിൽ ക്ഷണിക്കപ്പെട്ടവരുടെ യോഗം നടന്നു. കലാ സാംസ്കാരിക സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഗമം ആയി യോഗം മാറി. വളരെ വിലപ്പെട്ട നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു. പെരുമാതുറ സ്നേഹതീരം പോലെ രജിസ്റ്റർ ചെയ്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന കുടുംബ കൂട്ടായ്മകൾക്ക്, പ്രവർത്തനത്തിനാവശ്യമായ സാമ്പത്തിക സഹായം നൽകുമെന്ന വാഗ്ദാനം മാനിഫെസ്റ്റോയിൽ ഉൾക്കൊള്ളിക്കണമെന്നായിരുന്നു എസ്സ്. സക്കീർ ഹുസൈൻ മുന്നോട്ട് വെച്ച ഒരു നിർദ്ദേശം. അതുപോലെ…

Read More

രാജ്യത്ത് ഇന്ധനവില ഇന്നും ഉയർന്നു; പെട്രോളിന് 25 പൈസയുടെ വർധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് വർധിച്ചത്. ഈ മാസത്തിൽ മാത്രം ഇന്ധനവിലയിൽ ഒരു രൂപയുടെ അധികം വർധനവാണുണ്ടായത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 84.86 രൂപയാണ്. ഡീസലിന് ലിറ്ററിന് 78.98 രൂപ. കോഴിക്കോട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.03 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധനവില വർധനവിന് കാരണമെന്ന് എണ്ണ കമ്പനികൾ ന്യായീകരിക്കുന്നു.

Read More

പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായ വി പി വിനോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ടെക്‌സ്റ്റ് ബുക്ക് വാങ്ങാനായി കുട്ടിയുടെ അമ്മയെ സ്‌കൂളില്‍ വിളിച്ചു വരുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read More

വയനാട്ടിൽ വീണ്ടും കോവിഡ് മരണം.ചീരാൽ സ്വദേശിയാണ് ഇന്ന് മരിച്ചത്

വയനാട്ടിൽ വീണ്ടും കോവിഡ് മരണം.ചീരാൽ സ്വദേശിയാണ് ഇന്ന് മരിച്ചത് ചീരാല്‍ ചെറുമാട്, നെല്ലിപറമ്പില്‍ ദയാനന്ദന്‍ (78) ആണ് മരണപ്പെട്ടത്. ഈ മാസം എട്ടാം തീയതി മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.  

Read More

മധുരയില്‍ ജെല്ലിക്കെട്ടിനിടെ അപകടം

മധുരയില്‍ ജെല്ലിക്കെട്ടിനിടെ അപകടം ഉണ്ടായിരിക്കുന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരിക്കുകയാണ്. മധുര ആവണിയാപുരത്താണ് അപകടം നടന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ഇന്ന് ആവണിയാപുരത്ത് എത്തും. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ ബിജെപി ജെല്ലിക്കെട്ടിനെ എതിര്‍ത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചക്കുകയുണ്ടായി.

Read More