Webdesk

രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമായും എടുക്കണം; തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി

ആദ്യ ഡോസ് വാക്‌സിൻ എടുത്തവർ ഉറപ്പായും അടുത്ത ഡോസും എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിൻ എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്തുകഴിഞ്ഞാൽ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ പോലും റിപ്പോർട്ട് ചെയ്യുണം. ഇത്തരം പ്രശ്‌നങ്ങൾ കൂടി മനസ്സിലാക്കുന്നതിനായാണ് രണ്ടാമത്തെ ഡോസ് എടുക്കാനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകൾ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷൻ നടത്തുന്നത്. ഇനി ആളുകൾക്ക് പൂർണമായി വാക്‌സിൻ എത്തിക്കുകയെന്നതാണ്…

Read More

ഭക്തിയിൽ ആറാടി സന്നിധാനം; പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു

ഭക്തിയുടെ നിറവിൽ പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞു. ശബരിമലയിൽ. തിരുവാഭരണങ്ങൾ ഭഗവാന് ചാർത്തി ദീപാരാധന അവസാനിക്കുന്ന സമയത്താണ് 6.42ന് ജ്യോതി തെളിഞ്ഞത്. സന്നിധാനത്ത് എത്തിയ തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ചേർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. ദീപാരാധനക്ക് പിന്നാലെ സെക്കൻഡുകൾക്ക് വ്യത്യാസത്തിൽ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. കൊവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മകര വിളക്ക് ദർശനം. അയ്യായിരം പേർക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശനമുണ്ടായിരുന്നത്. സന്നിധാനത്ത് നിന്ന്…

Read More

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി

കൽപ്പറ്റ: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.ഉടൻ ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.മൂന്നാം നിലയിൽ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Read More

അഭയകേന്ദ്രത്തിൽ നിന്നും കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ച് ഷെൽട്ടർ ഹോമിലെ അന്തേവാസി

അഭയകേന്ദ്രത്തിൽ നിന്നും കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ച് ഷെൽട്ടർ ഹോമിലെ അന്തേവാസി.മാനന്തവാടി ആറാട്ടുതറ ഡി.വി. ഷെൽട്ടർ ഹോമിലെ 20 കാരി ശ്രുതിയാണ് നാളെ കതിർമണ്ഡപത്തിലേക്ക് എത്തുന്നത്. രാവിലെ 11.30 ന് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ വെച്ച് പയ്യന്നൂർ സ്വദേശി സജിത്ത് ശ്രുതിക്ക് മിന്നുചാർത്തും.വിവാഹ ചടങ്ങുകൾ വർണ്ണാഭമാക്കാനൊരുങ്ങി അന്തേവാസികളും നാട്ടുകാരും. മാതാപിതാക്കൾ നഷ്ടമായ ശ്രുതി ഒരു വർഷമായി ഡി.വി.ഷെൽട്ടർ ഹോമിലെ അന്തേവാസിയാണ്.അങ്ങനെയിരിക്കെയാണ് പയ്യന്നൂർ സ്വദേശിയും കരാറുകാരനുമായ സജിത്ത് വിവാഹാലോചനയുമായി എത്തുന്നത്.അങ്ങനെ ഷെൽട്ടർ ഹോം അധികൃതർ കൂടിയാലോചിച്ച് വിവാഹം നിശ്ചയിക്കുകയും നാളെ 11.30…

Read More

വയനാട്ടിൽ നാളെ  വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  വയനാട്ടിൽ നാളെ  വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* കോടഞ്ചേരിക്കുന്ന്, പിണങ്ങോട് ടൗൺ, മൂരിക്കാപ്പ്, ചോലപ്പുറം, കളരിവീട്, മുതിരപ്പാറ എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കണിയാമ്പറ്റ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കബളക്കാട് സെക്ഷനു കീഴിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ലൂയിസ് മൗണ്ട് , കല്ലങ്കരി എന്നിവിടങ്ങളിൽ…

Read More

വയനാട് ജില്ലയില്‍ 229 പേര്‍ക്ക് കൂടി കോവിഡ്;171 പേര്‍ക്ക് രോഗമുക്തി,227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ 229 പേര്‍ക്ക് കൂടി കോവിഡ്;171 പേര്‍ക്ക് രോഗമുക്തി,227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (14.1.21) 229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 171 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ…

Read More

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു….

Read More

കർഷക പ്രക്ഷോഭം: സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിൻമാറി

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിൻമാറി. കർഷകരുടെയും ജനങ്ങളുടെയും വികാരം മാനിച്ചാണ് പിൻമാറ്റമെന്ന് അദ്ദേഹം അറിയിച്ചു. കർഷകരുടെയോ പഞ്ചാബിന്റെയോ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭൂപീന്ദർ സിംഗ് അറിയിച്ചു. കർഷകനെന്ന നിലയിലും യൂനിയൻ നേതാവെന്ന നിലയിലും കർഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനിൽക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത് പഞ്ചാബിന്റെയും കർഷകരുടെയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ വാഗ്ദാനം ചെയ്ത സ്ഥാനത്ത് നിന്ന് പിൻമാറുകയാണ്. എല്ലായ്‌പ്പോഴും…

Read More

കണ്ണൂരിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

കണ്ണൂർ പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയപാത അധികൃതർ എത്തിയതിനെ തുടർന്ന് സംഘർഷം. പ്രദേശവാസിയായ യുവാവ് ദേഹത്ത് പെട്രൊളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് പ്രദേശത്ത് പോലീസും സമരസമിതി ആളുകളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് സമരസമിതി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സമ്മതം നൽകിയവരുടെ ഭൂമിയാണ് രാവിലെ അളന്നത്. ഉച്ചയോടെയാണ് മറ്റ് ഭാഗങ്ങൾ അളക്കുന്നതിലേക്ക് കടന്നത്. ഇതിനിടെയാണ് രാഹുൽ കൃഷ്ണയുടെ ആത്മഹത്യാഭീഷണി. പ്രദേശത്ത് ആളുകളെ കൂട്ടിയതിനും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനും സമരസമിതി…

Read More

വയനാട് ‍മീനങ്ങാടിയിൽ സിനിമാ സ്റ്റൈല്‍ ആക്രമണം; ഓടുന്ന കാറിന് കുറുകെ മിനിലോറിയിട്ട് പണം തട്ടാന്‍ ശ്രമം

മീനങ്ങാടി: പട്ടാപകല്‍ ഓടുന്ന കാറിന് കുറുകെ മിനിലോറി ഓടിച്ചു കയറ്റി ഗുണ്ടാവിളയാട്ടം. കൃഷ്ണഗിരി പാതിരിപ്പാലത്ത് നിര്‍മാണത്തിലുള്ള പാലത്തിലേക്ക് കയറ്റിയിട്ട ഐഷര്‍ മിനിലോറി മൈസൂരില്‍ നിന്നും വന്ന കാറിന് വിലങ്ങനെയിറക്കുകയും പലയിടങ്ങളിലായി മറഞ്ഞിരുന്ന ക്വട്ടേഷന്‍ സംഘം തടഞ്ഞിട്ട കാര്‍ ആക്രമിക്കുകയുമായിരുന്നു. എന്നാല്‍, കാറിലുണ്ടായിരുന്ന രണ്ടംഗസംഘം അതിസാഹസികമായി രക്ഷപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന ഒരാളെ കാര്‍ സഹിതം നാട്ടുകാര്‍ പിന്നീട് തടഞ്ഞുവെക്കുകയും പോലിസിന് കൈമാറുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മൈസൂര്‍ ഭാഗത്ത് നിന്നും സ്വര്‍ണ്ണം വിറ്റ 25 ലക്ഷം രൂപയുമായി കാറില്‍…

Read More