Headlines

Webdesk

പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച സംഭവത്തിൽ പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി. അൻവറിനെതിരായ ലാന്റ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ലാന്റ് ബോർഡ് സെക്രട്ടറിക്കും കോഴിക്കോട് കളക്ടർക്കും കോടതി നിർദ്ദേശം നൽകി. പി.വി അൻവർ എംഎൽഎക്ക് പ്രത്യേക ദൂതൻവഴി നോട്ടിസ് നൽകാനും ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ നരേന്ദ്രന്റേതാണ് ഉത്തരവ്. 2017 ലാണ് പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചുവെന്ന് സംസ്ഥാന ലാൻഡ് ബോർഡ് കണ്ടെത്തുകയും, സ്വമേധയാ കേസ്…

Read More

സർക്കാർ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി

സർക്കാർ ഉദ്യോഗസ്ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നിക്ഷ്പക്ഷർ ആയിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി ഗോവയിൽ നിയമ സെക്രട്ടറിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാനാണ് വിധി പറഞ്ഞത്. വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകും. കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചിരിക്കുന്നത്.

Read More

പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്; ശബരിമല വിഷയത്തിൽ വിജയരാഘവൻ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രസ്താവന വിവാദമാക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. നേരത്തെ പറഞ്ഞ പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും വിജയരാഘവൻ പറഞ്ഞു. ശബരിമല സെറ്റിൽ ചെയ്ത വിഷയമാണെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും പ്രതികരിച്ചു. ഇനി സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടത്. വിശാല ബഞ്ചിന്റെ പരിഗണനയിലാണ് കേസ്. സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും രാമചന്ദ്രൻ പിള്ള…

Read More

വയനാട്ടിൽ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.കമ്പളക്കാട് സ്വദേശികളായ കുമ്മാളിന്‍ കെ.എം.സുഫൈല്‍ (27), മേമാടന്‍ ഷിജാസുല്‍ റിസ്വാന്‍ (25), പുള്ളിയാന്‍കുന്നേല്‍ മിഥിലാജ് (28) എന്നിവരാണ് പിടിയിലായത്. കമ്പളക്കാട് പോലീസ് ഏച്ചോം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. സുഫൈല്‍ മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കമ്പളക്കാട് അഡീഷണല്‍ എസ്.ഐ. വി.പി. ആന്റണി, എസ്.സി.എ വി.ആര്‍. ദിലീപ് കുമാര്‍, സി.കെ.സനല്‍, സി.എസ്.ശിവദാസന്‍, എസ്.രതീഷ്, വി.പി.ജീഷ്ണു എന്നിവരുടെ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

Read More

കേരള കോണ്‍ഗ്രസ് എം.സംസ്ഥാന കമ്മറ്റി അംഗവും,സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാനുമായിരുന്ന ടി.എല്‍ സാബു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ടി.എല്‍ സാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

കേരള കോണ്‍ഗ്രസ് എം.സംസ്ഥാന കമ്മറ്റി അംഗവും,സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാനുമായിരുന്ന ടി.എല്‍ സാബു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ടി.എല്‍ സാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് ശേഷം സ്വതന്ത്ര നിലപാടിലായിരുന്നു ടി.എല്‍ സാബു.വയനാട് ജില്ലയോട് ഇടതുപക്ഷ മുന്നണി കാണിക്കുന്ന അവഗണനക്കെതിരെ യു.ഡി.എഫ് പ്രതിനിധികള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും തുടര്‍ന്ന് യു.ഡി.എഫ് ന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ടി.എല്‍ സാബു പറഞ്ഞു

Read More

നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനാകില്ല; 35 സീറ്റ് കിട്ടിയാൽ സർക്കാരുണ്ടാക്കുമെന്ന് ആവർത്തിച്ച് സുരേന്ദ്രൻ

നേമത്ത് കോൺഗ്രസ് കരുത്തനായ സ്ഥാനാർഥിയെ നിർത്തട്ടെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പക്ഷേ മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണ്. 35 സീറ്റ് കിട്ടിയാൽ സർക്കാർ ഉണ്ടാക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവർത്തിച്ചു മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തും ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലും ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടും ശക്തരായ സ്ഥാനാർഥികളെ നിർത്തും. നേമത്ത് ആര് വിചാരിച്ചാലും ബിജെപിയെ പരാജയപ്പെടുത്താനാകില്ല. നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

നാളെ മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും

നാളെ മുതല്‍ നാലു ദിവസം (13- 16) രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. നാളെ മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറും. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ബാങ്ക് പണിമുടക്കാണ്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യാ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് പണിമുടക്കുമെന്നതിനാല്‍ അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തണം. അല്ലാത്തപക്ഷം നാല് ദിവസം കഴിഞ്ഞേ ഇനി ബാങ്ക്…

Read More

എസ് എൻ ഡി പി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചൂലല്ലെന്ന് വെള്ളാപ്പള്ളി

ഇന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് ബിഷപുമാരും മതപുരോഹിതരുമാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവരുടെ കാര്യം പറയുമ്പോൾ മാത്രം മതം ആരോപിക്കുകയാണ്. എസ് എൻ ഡി പി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചൂലല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു രാഷ്ട്രീയ പാർട്ടികൾ മതേതരത്വം കൊണ്ടുനടക്കുന്നത് കള്ളനാണയമാണ്. എസ് എൻ ഡി പി യോഗത്തിന് അഭിപ്രായങ്ങളുണ്ടാകാം. രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലല്ല. സാമൂഹിക നീതിക്ക് വേണ്ടി നിൽക്കും. ഇപ്പോ ബിഷപ്…

Read More

പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല; നേമത്ത് മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി

നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കുമില്ല. 11 തവണ അവിടെയാണ് മത്സരിച്ചത്. ഇനി വേറൊരു മണ്ഡലമില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകുന്നേരം ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച തീരുമാനമാകുമെന്നാണ് അറിയുന്നത്. നേമത്ത് മത്സരിക്കുന്ന നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സന്നദ്ധരല്ലെങ്കിൽ കെസി വേണുഗോപാലിനെ നേമത്ത് സ്ഥാനാർഥിയാക്കും. കെ മുരളീധരൻ, ശശി തരൂർ എന്നിവരെയും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്.

Read More

നേമത്ത് ജനസമ്മിതിയുള്ള കരുത്തനായ സ്ഥാനാർഥിയെ നിർത്തുമെന്ന് മുല്ലപ്പള്ളി

നേമം നിയോജക മണ്ഡലത്തെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കരുത്തനായ സ്ഥാനാർഥിയെ നേമത്ത് മത്സരിപ്പിക്കും. ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നതെന്നാണ്. നേമം ഗുജറാത്താണോ അല്ലയോയെന്ന് കാണാം. ഏറ്റവും ജനസമ്മിതിയുള്ള പ്രശസ്തനായ ഒരു സ്ഥാനാർഥിയെ നിർത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം നേമത്തെ സ്ഥാനാർഥി ആരെന്ന് പറയാൻ മുല്ലപ്പള്ളി തയ്യാറായില്ല

Read More