Headlines

Webdesk

കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; നേമത്ത് സസ്‌പെൻസ് തുടരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകും. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് സമിതിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടാകുക അതേസമയം നേമം മണ്ഡലത്തിൽ സസ്‌പെൻസ് തുടരുകയാണ്. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതേസമയം ഇതിനോട് ഉമ്മൻ ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേമം ഉമ്മൻ ചാണ്ടി ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുണ്ട് യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ…

Read More

കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് നിരവധി പേർക്ക് പരിക്ക്

കൊല്ലം : കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് 6 പേർക്ക് പരിക്ക്. തുടയന്നൂർ അരത്തകണ്ഠപ്പൻ ക്ഷേത്ര മുറ്റത്താണ് ആൽമരം ഒടിഞ്ഞു വീണത്. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് മരം ഒടിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. മറ്റ് നാലു പേർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.

Read More

നേമത്ത് കരുത്തന്‍ തന്നെ വരും; സസ്‌പെന്‍സായിരിക്കട്ടെ: ചെന്നിത്തല

നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. രമേശ് ചെന്നിത്തല പറഞ്ഞത്: നേമത്തേക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തിലെ 140 മണ്ഡലങ്ങളും ഞങ്ങള്‍ക്ക് പ്രസ്റ്റീജ് മണ്ഡലങ്ങളാണ്. ബിജെപിയുടെ ഒരു സിറ്റിങ്ങ് എംഎല്‍എ ഉണ്ടെന്നതാണ് നേമത്തിന്റെ പ്രത്യേകത. തീര്‍ച്ചയായും അവിടെ യുഡിഎഫ് ജയിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. 140 മണ്ഡലങ്ങളിലും കരുത്തരായ…

Read More

വൈദ്യുതി മുടങ്ങും

  വൈദ്യുതി മുടങ്ങും മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനിലെ* എടപ്പെട്ടി, അമ്പുകുത്തി, മുട്ടിൽ ടൗൺ, കുട്ടമംഗലം, വിവേകാനന്ദ റോഡ്, കോൽപ്പാറ, കൈപ്പാണി മൂല, താഴെ മുട്ടിൽ, ചാഴിവയൽഎന്നിവിടങ്ങളിൽ നാളെ ( വെള്ളി ) രാവിലെ 9 മുതൽ 5.00 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* എൻ.എം.ഡി സി വട്ടക്കാരി ഫാത്തിമ ഭാഗങ്ങളിൽ നാളെ ( വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും    

Read More

കല്‍പ്പറ്റ സീറ്റില്‍ എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി സജീവ പരിഗണനയില്‍; വയനാട്ടില്‍ ഐ ഗ്രൂപ്പ് ഇടയുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പില്‍ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥിയായി എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി എഐസിസിയുടെ സജിവ പരിഗണനയില്‍. സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ പ്രഥമ സ്ഥാനത്തായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിനെ സാമുദായിക സന്തുലനം കണക്കിലെടുത്തു മറ്റൊരു മണ്ഡലത്തിലേക്കു മാറ്റാനും സജിയെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയാക്കാനുമാണ് ഉന്നതതലത്തില്‍ നീക്കം. എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി ഇതിനു പച്ചക്കൊടി കാട്ടിയതാണ് അറിയുന്നത്. ഇന്നു വൈകുന്നേരമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പുല്‍പ്പള്ളി സ്വദേശിയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായ സജി….

Read More

പുതിന ഇല കൊണ്ട് ഏത് കൂടിയ കുടവയറിനും പരിഹാരം

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണവും കുടവയറും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതിന് ഉപയോഗിക്കുന്ന ഒന്നാണ് പുതിന. പുതിന ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് നിങ്ങളുടെ ആരോഗ്യത്തിനും കുടവയറിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് പുതിന ഇല. ഇത് കൊണ്ട് നിങ്ങള്‍ക്ക്…

Read More

കേരളത്തിൽ കൊവിഡ് കേസുകൾ കുറയുന്നു,​ അഭിനന്ദിച്ച് കേന്ദ്രസർക്കാർ; മഹാരാഷ്ട്രയിൽ ആശങ്ക തുടരുന്നു

ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് കേസുകൾ കുറയുന്നതിൽ അഭിനന്ദനവുമായി കേന്ദ്രസർക്കാർ. കൊവിഡ് രൂക്ഷമായിരുന്ന കേരളത്തിൽ ഒരു മാസത്തിനുള്ളിൽ ഉണ്ടായ മാറ്റം അഭിനന്ദനാർഹമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ഇടക്കാലം കൊണ്ട് മഹാരാഷ്ട്രയിൽ ചികിൽസയിലുള്ളവരുടെ എണ്ണം ഇരട്ടിയിലധികമായി. എന്നാൽ കേരളത്തിൽ പകുതിയായി കുറഞ്ഞു. കൊവിഡ് കേസുകൾ കുറയുന്നതിൽ കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഒരു സംസ്ഥാനത്തും കൊവിഡ് വാക്സിന്റെ ദൗർലഭ്യമില്ലെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങോട് പറഞ്ഞു. മഹാരാഷ്ട്രയിൽ കൊവിഡ്…

Read More

കടകംപള്ളിയുടെ ഖേദം കൊണ്ട് തീരില്ല; ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകുമോയെന്ന് എൻഎസ്എസ്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്ന് എൻ എസ് എസ്. കേസിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് എൻ എസ് എസ് ചോദിച്ചു ശബരിമലയിലെ സംഭവങ്ങളിൽ കടകംപള്ളി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് എൻ എസ് എസ് ചോദ്യമുന്നയിച്ചത്. മന്ത്രി പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ ആരാധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് പുതിയ സത്യവാങ്മൂലം സമർപ്പിക്കുമോയെന്നും എൻ എസ് എസ് ചോദിച്ചു

Read More

3753 പേർ കൂടി സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 33,785 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3753 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 193, കൊല്ലം 543, പത്തനംതിട്ട 295, ആലപ്പുഴ 317, കോട്ടയം 498, ഇടുക്കി 75, എറണാകുളം 557, തൃശൂർ 241, പാലക്കാട് 57, മലപ്പുറം 265, കോഴിക്കോട് 388, വയനാട് 77, കണ്ണൂർ 125, കാസർഗോഡ് 122 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,785 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,47,226 പേർ ഇതുവരെ കോവിഡിൽ…

Read More

വയനാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 77 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (11.03.21) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 77 പേര്‍ രോഗമുക്തി നേടി. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27552 ആയി. 26490 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 867 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 813 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കോട്ടത്തറ സ്വദേശികളായ 9…

Read More