Headlines

Webdesk

ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പൂങ്കാവ് വടക്കന്‍ പറമ്പില്‍ പോളിന്റെ ഭാര്യ റീത്താമ്മ (ക്ലാരമ്മ 57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുത പോസ്റ്റിലെ കമ്പി പൊട്ടി ഇവരുടെ പുരയിടത്തില്‍ വീഴുകയായിരുന്നു. രാത്രി പ്രദേശത്ത് വൈദ്യുതി പോയിരുന്നതിനാല്‍ വൈദ്യുതികമ്പി പൊട്ടി വീണ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റ റീത്തമ്മ വീട്ടുമുറ്റത്ത് വീണു കിടന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റുമ്പോഴാണ് ഇതിനിടയില്‍ കിടന്ന വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുന്നത്….

Read More

മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് താലൂക്കടിസ്ഥാനത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു

മലപ്പുറം ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവ തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അനധികൃത മണല്‍ ഖനനവും കടത്തിക്കൊണ്ടു പോകുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ താലൂക്ക്തല സ്‌ക്വാഡുകളെയോ ദുരന്ത നിവാരണ വിഭാഗത്തിലെ കണ്‍ട്രോള്‍ റൂം നമ്പറായ 0483 2736320, 0483 2736326 ലോ അറിയിക്കണമെന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. താലൂക്കടിസ്ഥാനത്തിലുള്ള സ്‌ക്വാഡുകള്‍ ഏറനാട് (0483 2766121,…

Read More

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ തീയതി മാറ്റി; ഏപ്രിൽ എട്ട് മുതൽ 30 വരെ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ തീയതി മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അനുമതി നൽകിയത്. തെരഞ്ഞെടുപ്പ് പശ്ചാത്തലം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ പരീക്ഷാക്രമം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷകൾ ഏപ്രിൽ 8 മുതൽ ഏപ്രിൽ 30 വരെ നടക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷകളാണ് ഏപ്രിൽ 8ലേക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ മാറ്റിവെക്കണമെന്ന് അധ്യാപക സംഘടനയായ കെഎസ്ടിഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ…

Read More

കോവിഡ് വ്യാപനം; നാഗ്പൂരിൽ മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഏഴു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാഗ്പൂരിൽ മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഏഴു ദിവസത്തെ ലോക്ക്ഡൺ പ്രഖ്യാപിച്ചു. കോവിഡ് -19 വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനും ലോക്ക്ഡൗൺ ചുമത്താനുമുള്ള ഉത്തരവാദിത്തം നാഗ്പൂർ പോലീസ് കമ്മീഷണറേറ്റിന് നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ, അവശ്യ സേവനങ്ങൾ പ്രവർത്തിക്കാൻ മാത്രമേ അനുവദിക്കൂ.

Read More

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍ഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

72 റൺസ് അകലെ മറ്റൊരു റെക്കോർഡ്; കോഹ്ലി അപൂർവ നേട്ടത്തിലേക്ക്

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്ത് മറ്റൊരു റെക്കോർഡ്. ടി20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമാകാൻ ഒരുങ്ങുകയാണ് കോഹ്ലി. വെറും 72 റൺസ് കൂടി നേടിയാൽ കോഹ്ലി അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് തികയ്ക്കും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. പരമ്പരയിൽ തന്നെ കോഹ്ലി അപൂർവ റെക്കോർഡിന് അർഹനായേക്കുമെന്നാണ് പ്രതീക്ഷ. 84 മത്സരങ്ങളിൽ നിന്ന് 50.48 ശരാശരിയിൽ 2928 റൺസാണ് കോഹ്ലിക്ക് ഇപ്പോഴുള്ളത് 99 മത്സരങ്ങളിൽ നിന്ന് 2839 റൺസുള്ള കിവീസ് താരം മാർട്ടിൻ…

Read More

കെസി ജോസഫ് മത്സരിച്ചേക്കില്ല; മറ്റ് സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം നൽകാൻ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഉമ്മൻ ചാണ്ടിക്ക് പുറമെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും വിഡി സതീശൻ പറവൂരിലും എ പി അനിൽകുമാർ വണ്ടൂരിലും മത്സരിക്കും. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ വീണ്ടും മത്സരിപ്പിക്കാൻ എ ഗ്രൂപ്പ് സമ്മർദം തുടരുന്നുണ്ട്. മാത്യു കുഴൽനാടനെ ചാലക്കുടി സീറ്റിലേക്കാണ് പരിഗണിക്കുന്നത്. എന്നാൽ കുഴൽനാടനെ ചാലക്കുടിയിൽ വേണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം പറയുന്നു. എം വിൻസെന്റ്,…

Read More

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് ആവശ്യം. ഈ മാസം 17 നാണ് പരീക്ഷകള്‍ ആരംഭിക്കേണ്ടത്. പരീക്ഷകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ അധ്യാപകര്‍ ബുദ്ധിമുട്ടിലാകുമെന്നതിനാലാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പരീക്ഷ മാറ്റിവയ്ക്കരുതെന്ന ആവശ്യത്തിലാണ്. പരീക്ഷകള്‍ ഈ മാസം 30 ന് തീരും….

Read More

വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5എം എം മുതല്‍ 115.5 എം എംവരെയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനമുള്‍പ്പടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.  

Read More

കാവുമന്ദത്ത് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു

കാവുമന്ദത്ത് തലശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് അപകടം. റോഡിൽ നിന്ന് തെന്നിമാറി 50 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. കാവുമന്ദം സർവീസ് സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്.  

Read More