Headlines

Webdesk

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കടന്നു. 126 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ശേഷമാണ് പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കടക്കുന്നത്. 24 മണിക്കൂറിനിടയില്‍ 22,854 പുതിയ പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കേസുകളില്‍ 85 ശതമാനവും രോഗബാധ കേരളം, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകളോടൊപ്പം മരണ സംഖ്യ ഉയരുന്ന സാഹചര്യവും കണക്കുകള്‍…

Read More

ചെളിയില്‍ താഴ്ന്ന നിലയിൽ കണ്ടെത്തിയ പിടിയാന ചരിഞ്ഞു

നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമില്‍ ചെളിയില്‍ അകപ്പെട്ട പിടിയാന ചരിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടാന പ്രദേശത്ത് ഇറങ്ങിയത്.കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് പിടിയാന ഡാമിനകത്ത് നില്‍ക്കുന്നതായി കണ്ടത്. ആനയുടെ ശരീരം മുക്കാല്‍ഭാഗവും വെള്ളത്തിലിറങ്ങിയ നിലയിലായിരുന്നു. സമീപത്ത് മൂന്ന് ആനകളും നിലയുറപ്പിച്ചിരുന്നു. ശരീരത്തിലെ പരുക്കുകളില്‍ പ്രാണികളുടെ ശല്യം ഒഴിവാക്കാന്‍ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്നതായിരിക്കാമെന്നാണ് വനം വകുപ്പ് കരുതിയത്. വടമുപയോഗിച്ച് ആനയെ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കരയ്ക്ക് കയറാനാവാതെ നില്‍ക്കുകയായിരുന്ന ആന ചരിഞ്ഞത്.

Read More

മമ്മൂട്ടി, മഞ്ജു വാര്യർ ചിത്രം ദി പ്രീസ്റ്റ് ഗൾഫിലെ തിയേറ്ററുകളിലും പ്രദർശനത്തിനെത്തും

ദമാം : ഏറെകാലമായി പ്രവാസ ലോകമടക്കം വിവിധ രാജ്യങ്ങളിലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി, മഞ്ജു വാര്യർ ചിത്രം ദി പ്രീസ്റ്റ് ഇന്ന് വേൾഡ് വൈഡ് റിലീസിന്റെ ഭാഗമായി ഗൾഫിലെ 119 തിയേറ്ററുകളിലും പ്രദർശനത്തിനെത്തും. സിനിമയുടെ അണിയറ പ്രവർത്തകരായ ജോഫിൻ ടി ചാക്കോ, സലിം അഹമ്മദ്, നടി നിഖില വിമൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കോവിഡിനു മുമ്പ് ചിത്രീകരണം ആരംഭിച്ച ഈ സിനിമ നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോവുകയും ഇതിന്റെ ക്ലൈമാക്‌സ് പുതുമയാർന്ന ചില പരസ്യ ട്രൈലറുകളും…

Read More

വയനാട്ടിൽ യുവാവിനെയും,വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയിൽ യുവാവിനെയും, യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താഴെമിറ്റം കോളനിയിലെ പരേതനായ ബാബു – മീനാക്ഷി ദമ്പതികളുടെ മകൻ വിനീഷ് (27), മക്കിയാട് പെരിഞ്ചേരിമല വെള്ളൻ – ലീല ദമ്പതികളുടെ മകൾ ലയന എന്നിവരാണ് മരിച്ചത്.വിനീഷിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന ഷെഡിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read More

സൗദിയിൽ പെട്രോൾ വിലയിൽ വർധനവ്

സൗദിയിൽ പെട്രോൾ വിലയിൽ വർധനവ് സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. 91 ഇനം പെട്രോളിന് ലിറ്ററിന് 1.81 റിയാലിൽനിന്ന് 1.90 റിയാലാക്കി. 95 ഇനം പെട്രോളിന്റെ പുതിയ വില 2.04 റിയാലാണ്. നിലവിലുള്ള വില 1.94 റിയാലായിരുന്നു. ഡീഡലിന് 0.52 ഹലാലയായി.

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍ക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചെന്ന് പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ, പബ്ളിക് റിലേഷന്‍സ് ഡിപ്പര്‍ട്ട്മെന്റിനോ മാത്രമേ സര്‍ക്കാരിന്റെ പുതിയ നയത്തെയോ പിരിപാടിയേയോ പറ്റി സംസാരിക്കാനാവൂ എന്നതാണ് അംഗീകൃത കീഴ് വഴക്കം. ഇത് ലംഘിച്ച മുഖ്യമന്ത്രിയെ തടയണമെന്ന് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു….

Read More

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,720 രൂപയായി. രണ്ടുദിവസം കൊണ്ട് 400 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4215 രൂപയായി. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു. 33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില. സ്വര്‍ണ വില വരും ദിവസങ്ങളിലും…

Read More

പ്രീമിയര്‍ ലീഗില്‍ വന്‍ ലീഡുമായി സിറ്റി; ലാ ലിഗയില്‍ അത്‌ലറ്റിക്കോ

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ലീഡുമായി മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡിനോട് തോറ്റ സിറ്റിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ഈ മല്‍സരം സാക്ഷ്യംവഹിച്ചത്. സ്താംപടണ്‍ ആണ് സിറ്റിയുടെ അഞ്ച് ഗോളിന് ഇരയായത്. 5-2ന്റെ ജയത്തോടെ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 68 പോയിന്റായി. ഡീ ബ്രൂണി(15, 59), മെഹറസ് (40, 55), ഗുണ്‍ഡോങ് എന്നിവരുടെ ഗോളിലാണ് സിറ്റി വന്‍ ജയം നേടിയത്. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് ആറായി വര്‍ദ്ധിപ്പിച്ചു. അത്‌ലറ്റിക്കോ ബില്‍ബാവോയെ…

Read More

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഇനിയും തീരുമാനമായില്ല; ആശങ്കയില്‍ വിദ്യാര്‍ത്ഥികൾ

തിരുവനന്തപുരം: അനിശ്ചിത്വം മാറാതെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ്. പരീക്ഷകള്‍ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തില്‍ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇതുവരെ വന്നില്ല. ഇന്നലെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പതിനേഴിന് തുടങ്ങുന്ന തരത്തില്‍ മുന്നേ തുടങ്ങിയ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നുമുണ്ട്. ഇതനുസരിച്ചാണെങ്കില്‍ പരീക്ഷ തുടങ്ങാന്‍ 6 ദിവസം ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ആശങ്കയാണുള്ളത്.    

Read More

ഹറമൈൻ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

ജിദ്ദ: മക്ക, മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ഈ മാസം 31 ന് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും. ഗതാഗത മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിന്റെ സാന്നിധ്യത്തിലാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുക. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിലെ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ജിദ്ദയിൽ ട്രെയിൻ യാത്രക്കാർക്ക് സേവനം നൽകുക. അടുത്ത ഹജിനു മുമ്പായി, അഗ്നിബാധയിൽ നശിച്ച ജിദ്ദ സുലൈമാനിയ റെയിൽവെ സ്റ്റേഷൻ പ്രയോജനപ്പെടുത്തി തുടങ്ങും. സുലൈമാനിയ റെയിൽവെ സ്റ്റേഷൻ പുനർനിർമാണ ജോലികൾ…

Read More