Webdesk

കമലഹാസന്റെ മൂന്നാം മുന്നണിയിൽ ഇനി എസ്ഡിപിഐയും

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ‌ തയ്യറെടുക്കുകയാണ് തമിഴ്നാട്. ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ നടൻ കമലഹാസന്റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) നയിക്കുന്ന മൂന്നാം മുന്നണിയുമായി സഖ്യത്തിൽ ആയിരിക്കുകയാണ്. കമലുമായി എസ്.ഡി.പി.ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. മുന്നണിയില്‍ 18 സീറ്റുകളില്‍ എസ്.ഡി.പി.ഐ മത്സരിക്കും. 25 സീറ്റുകളായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടതെന്നും കമല്‍ 18 സീറ്റുകള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും തമിഴ്നാട് എസ്.ഡി.പി.ഐയുടെ ചുമതലയുളള അബ്ദുള്‍ മജീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ അമ്മ…

Read More

കോവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വര്‍ഷം

കോവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വര്‍ഷ. 2020 മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘനട ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അഥാനം ഗെബ്രിയേസസ് കോവിഡിനെ ആഗോള മഹാമാരിയായി വിശേഷിപ്പിക്കാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എല്ലാ ഭൂഖണ്ഡങ്ങളിലുമായി 110ല്‍പ്പരം രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. ഈ സമയം കേരളത്തില്‍ ആകെ 17 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 14പേര്‍ ചികിത്സയിലും മൂന്ന് പേര്‍ രോഗമുക്തരുമായിരുന്നു. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന പതിയെ രോഗമുക്തി നേടിയ ആ…

Read More

ഭാര്യയെ തലയ്ക്കടിച്ച് കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചുകൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50) യാണ് മരിച്ചത്. കൊലയ്ക്കുശേഷം ഒളിവില്‍ പോയ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടികൊണ്ടാണ് തലയ്ക്കടിച്ചതെന്നാണ് പോലിസ് പറയുന്നത്. കിടപ്പുമുറിക്കുള്ളില്‍ രക്തം വാര്‍ന്ന് ശോഭന മരിച്ചു. കൊലയ്ക്കുശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലിസും ചേര്‍ന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് രാവിലെ തറവാട് വീടിന് സമീപത്തെ മരത്തില്‍ കൃഷ്ണനെ…

Read More

പുതുപ്പള്ളി അല്ലാതെ മറ്റെവിടെയും മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി; നേമത്ത് കെ മുരളീധരൻ എത്തിയേക്കും

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദേശം ഉമ്മൻ ചാണ്ടി തള്ളി. വിജയമുറപ്പായ പുതുപ്പള്ളി അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി ഇല്ലെങ്കിൽ മത്സരിക്കില്ലെന്നാണ് തീരുമാനം അതേസമയം നേമത്ത് രമേശ് ചെന്നിത്തലയോ മുരളീധരനോ മത്സരിക്കുന്നതിൽ തനിക്ക് എതിർപ്പില്ല. കെ ബാബു ഉൾപ്പെടെ താൻ നിർദേശിച്ചവരെല്ലാം തന്നെ വിജയസാധ്യതയയുള്ളവരാണെന്നും ഉമ്മൻ ചാണ്ടി പറയുന്നു. നേമത്ത് താൻ മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നിൽ ചില താത്പര്യങ്ങളുണ്ടെന്നും ഉമ്മൻ ചാണ്ടി പറയുന്നു. നേമത്ത് ബിജെപിയെ നേരിടാൻ ശക്തനായ…

Read More

ലീഗ് സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും; പാർലമെന്ററി ബോർഡ് യോഗം മലപ്പുറത്ത്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ തീരുമാനിക്കാനുളള പാർലമെന്ററി ബോർഡ് യോഗം ഇന്ന് മലപ്പുറത്ത് നടക്കും. പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം ഏഴ് പേരടങ്ങുന്ന കമ്മിറ്റിയാണ് യോഗം ചേരുന്നത്. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം. ലീഗിന് അധികമായി ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനാലാണ് സ്ഥാനാർഥി നിർണയവും വൈകിയത്. യോഗത്തിന് മുമ്പായി കോൺഗ്രസ് നേതാക്കളുമായി ഫോണിൽ സംസാരിച്ച് സീറ്റുകളുടെ കാര്യത്തിൽ ധാരണയാകും. തുടർന്ന് സ്ഥാനാർഥി പട്ടിക തയ്യാറാക്കും. ഇന്ന് വൈകുന്നേരമോ…

Read More

കുറ്റ്യാടിയിൽ പുനഃപരിശോധനയില്ല; സ്ഥാനാർഥിയെ മാറ്റില്ലെന്നും എം വി ഗോവിന്ദൻ

കുറ്റ്യാടിയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പുനഃപരിശോധനയുണ്ടാകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ. പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം. പാർട്ടി ഒരു തീരുമാനമെടുത്താൽ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പ്രവർത്തകർക്കുള്ളത് സിറ്റിംഗ് സീറ്റ് അല്ലാതിരുന്നിട്ടും ഇത്രവലിയ പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണ്. പ്രശ്‌നം പാർട്ടി സംഘടനപരമായി പരിഹരിക്കും. പി ജയരാജനെ പാർട്ടി ഒറ്റപ്പെടുത്തുന്നുവെന്നത് അടിസ്ഥാനരഹിതമാണ് ഇ പി ജയരാജൻ മത്സരിക്കാത്തത് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടല്ല. പിണറായി വിജയൻ പാർട്ടിയെ കൈപ്പിടിയിലാക്കിയെന്ന ആരോപണം…

Read More

ഐസിസി ടി20 റാങ്കിംഗിൽ ഓസീസിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തും ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് നിന്നും രണ്ടിലേക്ക് കയറിയത്. ഇന്ത്യയ്ക്ക് നിലവിൽ 268 പോയിന്റുണ്ട്. ഒരു പോയിന്റ് വ്യത്യാസത്തിൽ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുകയാണ് 275 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം മാർച്ച് 12ന് ഇംഗ്ലണ്ടിനെതിരെ…

Read More

ആക്രമണത്തില്‍ പരിക്കേറ്റ മമത ബാനര്‍ജി ആശുപത്രിയില്‍; സംസ്ഥാന വ്യാപകമായി പ്രതിഷേധം

കൊല്‍ക്കത്ത: നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ‌ അക്രമത്തില്‍ പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍. കാലിനു പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സ്‌റേ എടുത്ത ശേഷം തുടര്‍ ചികിത്സ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗവര്‍ണര്‍ ആശുപത്രിയിലെത്തി മമതയുടെ വിവരങ്ങള്‍ ആരാഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരായ ആക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്. റെയാപരയില്‍ ഒരു ക്ഷേത്രത്തിനു പുറത്തുവെച്ചാണ് സംഭവം. താന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാല്‌അഞ്ച് പേര്‍ ചേര്‍ന്ന് തന്നെ തള്ളിയതായും കാറിന്റെ…

Read More

ഇന്ന് മഹാശിവരാത്രി; ആലുവ മണപ്പുറത്തു ഇക്കുറി നിയന്ത്രണങ്ങളോടെ ബലി തർപ്പണം നടക്കും

ആലുവ മണപ്പുറവും പരിസരവും ശിവരാത്രി മഹോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. കൊവിഡ് നിയന്ത്രങ്ങളുള്ളതിനാല്‍ മണപ്പുറത്ത് ഭക്തര്‍ക്ക് ഉറക്കമൊഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. നിയന്ത്രങ്ങളോട് കൂടി ബലി തര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് കാലമായതിനാല്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമുണ്ടെങ്കിലും മണപ്പുറത്ത് ഉറക്കമൊഴിയാന്‍ ആരെയും അനുവദിക്കില്ല. മണപ്പുറത്ത് എത്താന്‍ കഴിയാത്തവര്‍ക്ക് അടുത്തുള്ള ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണം നടത്താം. മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിപ്പുരകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലസ്റ്ററിലും 20…

Read More

ഈ മാസം 26നു ഭാരത് ബന്ദ്

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. ഈ മാസം 26നാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച (മാർച്ച് 15) ഇന്ധന വില വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷക പ്രതിഷോധത്തിന്റെ ഭാഗമായാണ് ഭാരത് ബന്ധ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ കഴിഞ്ഞ നാല് മാസമായി ഡൽഹി അതിർത്തി പ്രദേശങ്ങളായ സിംഗു, ടിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്തിവരികയാണ്. കേന്ദ്ര സർക്കാർ കർഷക ബില്ലുകൾ പിൻവലിക്കുന്നത് വരെ…

Read More