Headlines

Webdesk

നിരവധി അവസരങ്ങൾ പിസി ചാക്കോയ്ക്ക് നൽകിയതാണ്; രാജി മികച്ച തീരുമാനമല്ല: ഹൈബി ഈഡൻ

പി സി ചാക്കോ കോൺഗ്രസിന്റെ മുതൽകൂട്ടായിരുന്നുവെന്ന് ഹൈബി ഈഡൻ എംപി. കേന്ദ്രനേതൃത്വം അദ്ദേഹത്തിന് നിരവധി അവസരങ്ങൾ നൽകിയിരുന്നതാണ്. പാർട്ടി വിടാനുള്ള തീരുമാനം മികച്ചതായി തോന്നുന്നില്ലെന്നും ഹൈബി പറഞ്ഞു കോൺഗ്രസിന്റെ വിലപ്പെട്ട സമ്പാദ്യമായിരുന്നു പിസി ചാക്കോ. നിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ രാജി ഒരു മികച്ച തീരുമാനമായി കരുതുന്നില്ലെന്നും ഹൈബി വ്യക്തമാക്കി.

Read More

വയനാട് ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് 248 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (10.03.21) 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 248 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27517 ആയി. 26413 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 908 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 828 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മേപ്പാടി സ്വദേശികളായ 9 പേര്‍, മീനങ്ങാടി 8 പേര്‍, മാനന്തവാടി,…

Read More

സംസ്ഥാനത്ത് ഇന്ന് 2475 പേർക്ക് കൊവിഡ്, 14 മരണം; 4192 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2475 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂർ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂർ 123, കാസർഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

തമിഴ്‌നാട്ടിലേക്ക്‌ ഇ ‐ പാസ്‌ നിർബന്ധം; അതിർത്തിയിൽ വാഹനപരിശോധന

തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് ഇന്നുമുതൽ വീണ്ടും ഇ-‐ പാസ് നിർബന്ധമാക്കി. ഉത്തരവ് പ്രാബല്യത്തിൽവന്നതോടെ രാവിലെ മുതൽ തമിഴ്‌നാട് സർക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു. തമിഴ്‌നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ-പാസ് രജിസ്റ്റർ ചെയ്യാത്ത ആളുകളെ തിരിച്ച് വിടുന്നതായി അറിയുന്നു. കോയമ്പത്തൂർ വഴി തമിഴ്‌നാട് പോകുന്ന എല്ലാവർക്കും ഇ- – പാസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കോയമ്പത്തൂര്‍ കലക്‌ടര്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കോവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കേരളത്തിന്‍റെ ആവശ്യപ്രകാരം കഴിഞ്ഞ…

Read More

കളമശ്ശേരി തിരിച്ചുപിടിക്കുമെന്ന് പി രാജീവ്; തൃത്താലയിൽ ജയം ഉറപ്പെന്ന് എം ബി രാജേഷ്

തൃത്താല ഇടതുമുന്നണി വിജയിക്കുമെന്ന് മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി എം ബി രാജേഷ്. വിവാദങ്ങൾക്കൊന്നും സ്ഥാനമില്ല. ഉറപ്പാണ് എൽ ഡി എഫ് കേരളം ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാരിന് വാക്കിന് ഉറപ്പുണ്ടെന്ന് തെളിയിച്ചു എൽഡിഎഫ് സ്ഥാനാർഥിയാണെന്നതാണ് തന്റെ ആത്മവിശ്വാസം. എതിരാളി ആരായാലും വ്യക്തി കേന്ദ്രീകൃത അധിക്ഷേപത്തിനല്ല മുതിരുക. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുകയെന്നും എം ബി രാജേഷ് പറഞ്ഞു കളമശ്ശേരി യുഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന് പി രാജീവും പ്രതികരിച്ചു. ഇടതു ഭരണ തുടർച്ച കേരളം…

Read More

ഹിമാചൽപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 11 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ടീസ സബ് ഡിവിഷനിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചമ്പയിൽ നിന്ന് ടീസയിലേക്ക് പോയ ബസ് 200 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.

Read More

ചിയാൻ വിക്രത്തിന്റെ 60ാം ചിത്രം; കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ നായികയായി സിമ്രാൻ

കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിൽ ചിയാൻ വിക്രം, മകൻ ധ്രുവ് വിക്രം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. സിമ്രാനാണ് ചിത്രത്തിലെ നായിക. സിമ്രാൻ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട് വിക്രമിന്റെ അറുപതാമത്തെ ചിത്രമാണിത്. ചിയാൻ 60 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്. വാണി ഭോജനാണ് ചിത്രത്തിലെ മറ്റൊരു നായിക. സന്തോഷ് നാരായണൻ സംഗീതം കൈകാര്യം ചെയ്യുന്നു ആദ്യമായാണ് വിക്രമും ധ്രുവും ഒരു സിനിമയിൽ ഒന്നിക്കുന്നത്. ഗ്യാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രമാണ് കാർത്തിക് ഒരുക്കുന്നതെന്നാണ് സൂചന

Read More

1991 മോഡൽ വിജയം ബേപ്പൂരിൽ ആവർത്തിക്കുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ അടക്കം 13 മണ്ഡലങ്ങളിലും എൽ ഡി എഫ് മികച്ച വിജയം നേടി അധികാരത്തിൽ വരുമെന്ന് ബേപ്പൂരിലെ സിപിഎം സ്ഥാനാർഥി  മുഹമ്മദ് റിയാസ്. 1991 മോഡൽ വിജയം ഈ തെരഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കുമെന്ന് റിയാസ് പറഞ്ഞു സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബേപ്പൂർ. നിലവിലെ എംഎൽഎ ആയ വികെസി മമ്മദ് കോയക്ക് പകരമായാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫിൽ ഇത്തവണ മുസ്ലിം ലീഗാണ് ബേപ്പൂരിൽ മത്സരിക്കുന്നത്.

Read More

ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ ഉള്ളത് പാക്കിസ്ഥാനിലെന്ന് മുൻ ഔൾ റൗണ്ടർ അബ്ദുൽ റസാഖ്

ക്രിക്കറ്റിൽ ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ പാക്കിസ്ഥാനിലുണ്ടെന്ന് പാക് മുൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖ്. ഇന്ത്യയെയും പാക്കിസ്ഥാനെയും അതുകൊണ്ട് തന്നെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിരാട് കോഹ്ലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യരുത്. ഇന്ത്യൻ താരങ്ങളെയും പാക് താരങ്ങളെയും താരതമ്യം ചെയ്യരുത്. കാരണം പാക്കിസ്ഥാനിലാണ് കൂടുതൽ പ്രതിഭകൾ ഉള്ളത്. ചരിത്രത്തിലേക്ക് നോക്കിയാൽ മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾഹഖ്, സയീദ് അൻവർ, ഇജാസ് അഹമ്മദ് തുടങ്ങിയ ഒട്ടേറ മഹത്തായ കളിക്കാരെ കാണാം കോഹ്ലിയും ബാബറും വളരെ വ്യത്യസ്തരായ രണ്ട്…

Read More

മത്സരം യുഡിഎഫുമായി; അമിത് ഷാ എന്തുപറഞ്ഞാലും ബിജെപി വിദൂര എതിരാളി മാത്രമെന്ന് തോമസ് ഐസക്

ഇനിയുള്ള മത്സരം രണ്ടാം പിണറായി സർക്കാരിന് വേണ്ടിയാണെന്ന് ടിഎം തോമസ് ഐസക്. കിഫ്ബി വഴി ആലപ്പുഴ ജില്ലയിൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പി പി ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള അംഗീകാരം ജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതാകും എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രിക. സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ആയുസ്സ് കുറവാണ്. രാഷ്ട്രീയമായ മത്സരം തുടങ്ങുമ്പോൾ വിവാദങ്ങൾ മാറി നിൽക്കും. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. അമിത് ഷാ എന്തു പറഞ്ഞാലും ബിജെപി…

Read More