Headlines

Webdesk

കർഷകരോടുള്ള വഞ്ചന സഹിക്കില്ല: പത്മവിഭൂഷൺ പുരസ്‌കാരം തിരികെ നൽകുമെന്ന് പ്രകാശ് സിംഗ് ബാദൽ

പത്മവിഭൂഷൺ പുരസ്‌കാരം തിരിച്ചു നൽകാനൊരുങ്ങി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ. കേന്ദ്രസർക്കാരിന്റെ കർഷകരോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പ്രകാശ് സിംഗ് ബാദലിന്റെ ശിരോമണി അകാലിദൾ നേരത്തെ എൻഡിഎ വിട്ടിരുന്നു. പ്രതിഷേധം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്മവിഭൂഷൺ പുരസ്‌കാരം തിരികെ നൽകുന്നത്. 2015ലാണ് പ്രകാശ് സിംഗ് ബാദലിന് പത്മവിഭൂഷൺ സമ്മാനിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണിത്.      

Read More

വയനാട്ടിലെ കോളനികളിലും കോവിഡ് വ്യാപനം വര്‍ധിക്കുന്നു, കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും ; ജില്ലാ കലക്ടര

ജില്ലയില്‍ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. കോളനികളിലേക്ക് അനാവശ്യമായ സന്ദര്‍ശനം ഒരു കാരണവശാലും അനുവദിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും മറ്റും കോളനികളിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ആദിവാസി കോളനികളിലെ 500 ഓളം പേരാണ് ജില്ലയില്‍ ഇപ്പോള്‍ പോസിറ്റീവായി തുടരുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളായ പട്ടികവര്‍ഗ കോളനികളില്‍ സുരക്ഷയും ജാഗ്രയും ഉറപ്പുവരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ജില്ലാ കലക്ടറുടെ…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഉപാധിക്കും തയ്യാറല്ല; നിലപാടിലുറച്ച് കർഷകർ

കർഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്ര നിർദേശം കർഷകർ തള്ളി   ഡൽഹിയിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായാണ് കർഷക സംഘടനാ പ്രതിനിധികൾ ചർച്ച നടത്തയിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ച്, താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ ഉറപ്പുകൾ നൽകുന്ന നിയമഭേദഗതി കൊണ്ടുവരിക എന്നതിൽ കുറഞ്ഞൊരു ഉപാധിക്കും തയ്യാറല്ലെന്ന് കർഷകർ വ്യക്തമാക്കി സർക്കാർ നൽകിയ ഉച്ചഭക്ഷണം ഇന്നും സമരക്കാർ നിരസരിച്ചു. ഗുരുദ്വാരകളിൽ നിന്നുള്ള ഉച്ചഭക്ഷണമാണ്…

Read More

ശശികലയുടെ മോചനം ഉടനുണ്ടാകും; ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് അഭിഭാഷകൻ

അനധികൃത സ്വത്ത് സമ്പാദന കുറ്റത്തിന് ജയിലിൽ കഴിയുന്ന വി കെ ശശികല ഉടൻ മോചിതയാകുമെന്ന് അഭിഭാഷകൻ. നാല് മാസത്തെ ശിക്ഷായിളവിന് ശശികല അപേക്ഷ നൽകിയിരുന്നു. ശിക്ഷായിളവ് പരിഗണിക്കുകയാണെന്നും ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്നും അഭിഭാഷകൻ പറഞ്ഞു   നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയുള്ളത്. ശിക്ഷാകാലയിളവ് ജയിൽ അധികൃതർ പരിഗണിച്ചതായും ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നുമാണ് അറിയുന്നത്. ഇതോടെ ശശികല തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ പുറത്തിറങ്ങുമെന്ന് ഏകദേശം ഉറപ്പായി   നാല് വർഷം തടവിനും പത്ത്…

Read More

നെയ്യാറ്റിൻകര വഴിയല്ല, ബുറേവി കടന്നുപോകുക പൊന്മുടി വഴി; സഞ്ചാര പഥത്തിൽ മാറ്റം

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ മാറ്റം. തിരുവനന്തപുരം പൊന്മുടി വഴിയെത്തി വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നിലവിൽ തമിഴ്‌നാട് തീരത്ത് നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെയാണ് കാറ്റുള്ളത്. തെക്കൻ കേരളത്തിൽ ഇന്ന് രാത്രിയോടെ മഴയും കാറ്റും ആരംഭിക്കും. കേരളാ തീരങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി   സുരക്ഷിത മേൽക്കൂരയില്ലാത്തവരെ മാറ്റി പാർപ്പിച്ചു. തിരുവനന്തപുരത്ത് മാത്രം 217…

Read More

നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മദീനയില്‍ ഖബറടക്കി

മദീന: ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരിച്ച തിരൂരങ്ങാടി വെളിമുക്ക് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. പാലക്കല്‍ എറക്കുത്ത് അസ്‌കര്‍ അലി (46)യുടെ മൃതദേഹമാണ് മദീന മുനവ്വറയിലെ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കിയത്. മദീന അസീസിയയില്‍ 22 വര്‍ഷമായി ബ്രോസ്റ്റ് കട നടത്തിവരികയായിരുന്നു. അടുത്തയാഴ്ച നാട്ടിലേക്ക് പോവാനിരിക്കെയായിരുന്നു മരണം. ഖൈറുന്നിസയാണ് ഭാര്യ. ഫാത്തിമ ഫിദ, മുഹമ്മദ് ഫിസ, മുഹമ്മദ് സഹല്‍, ആയിഷ ഹന്ന എന്നിവര്‍ മക്കളാണ്. പനിയെ തുടര്‍ന്ന് മദീന അല്‍ സഹ്‌റ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അസ്‌കര്‍ അലിയുടെ…

Read More

ബുറേവി ചുഴലിക്കാറ്റ്: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളും പിന്നീടുണ്ടാവുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികില്‍സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ്…

Read More

യുപിയിൽ നാല് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

രാജ്യത്ത് വീണ്ടും കുഴൽക്കിണർ ദുരന്തം. യുപിയിലെ മഹോബ ജില്ലയിൽ നാല് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. കളിക്കുന്നതിനിടെയാണ് കുട്ടി കിണറിനുള്ളിൽ 30 അടി താഴ്ചയിലേക്ക് വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. കുട്ടിയുടെ കരച്ചിൽ കേൾക്കാമെന്ന് പോലീസ് പറയുന്നു. ലക്‌നൗവിൽ നിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ അംഗങ്ങളെ അപകടസ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗം ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട് കുട്ടിക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സമാന്തര കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ കൃഷിയിടം നനക്കുന്നതിനിടെ ഇവരോടൊപ്പമെത്തിയ കുട്ടി അബദ്ധത്തിൽ ഉപേക്ഷിച്ച കുഴൽക്കിണറിൽ…

Read More

കേന്ദ്രം വഴങ്ങിയില്ലെങ്കിൽ റിപബ്ലിക് ദിന പരേഡിൽ അണിനിരക്കുമെന്ന് കർഷകരുടെ മുന്നറിയിപ്പ്

കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നു. 40 കർഷക സംഘടനാ പ്രതിനിധികൾ ചർച്ചക്കായി വിജ്ഞാൻ ഭവനിലെത്തി. ചർച്ച ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടനാ നേതാക്കൾ പ്രതികരിച്ചു തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ അടിയന്തരമായി പാർലമെന്റ് വിളിച്ചു കൂട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിച്ചു കൊണ്ടുള്ള വീട്ടുവീഴ്ചക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം താങ്ങുവില വിഷയത്തിൽ…

Read More

ഒടുവിൽ മുല്ലപ്പള്ളി തോൽവി സമ്മതിച്ചു; കല്ലാമല ഡിവിഷനിലെ സ്ഥാനാർഥിയെ പിൻവലിക്കും

വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി പിൻമാറും. ആർഎംപി-യുഡിഎഫ് മുന്നണിയിലെ സി സുഗതനെതിരെ മത്സരിക്കുന്നതിനായി തയ്യാറെടുത്ത കോൺഗ്രസ് സ്ഥാനാർഥി കെ പി ജയകുമാർ സ്ഥാനാർഥിത്വം പിൻവലിക്കും യുഡിഎഫിന്റെ ജയസാധ്യതക്ക് വിരുദ്ധമായ നീക്കമുണ്ടാകില്ലെന്നും കൈപ്പത്തി ചിഹ്നത്തിൽ നിർത്തിയ സ്ഥാനാർഥിയെ പിൻവലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫ് ധാരണക്ക് വിരുദ്ധമായി മുല്ലപ്പള്ളിയാണ് കല്ലാമല ഡിവിഷനിൽ സ്വന്തം വാശിക്ക് സ്ഥാനാർഥിയെ നിർത്തി പാർട്ടി ചിഹ്നം നൽകിയത്. ഇതിനെതിരെ കെ മുരളീധരൻ പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു

Read More