വാളയാർ അതിർത്തിയിൽ തമിഴ്‌നാടിന്റെ വാഹനപരിശോധന; ഇ പാസ് ഇല്ലാത്തവരെ കടത്തിവിടുന്നില്ല

വാളയാർ അതിർത്തി വഴി തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് ഇ പാസ് നിർബന്ധമാക്കി തമിഴ്‌നാട്. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ തമിഴ്‌നാട് സർക്കാർ ഉദ്യോഗസ്ഥർ അതിർത്തിയിൽ വാഹനപരിശോധന ആരംഭിച്ചു

പോലീസ്, റവന്യു, ആരോഗ്യവകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ പാസ് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ മടക്കി അയക്കുകയാണ്. കോയമ്പത്തൂർ വഴി തമിഴ്‌നാട്ടിലേക്ക് കടക്കുന്ന എല്ലാവർക്കും ഇ പാസ് നിർബന്ധമാക്കി കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്

കൊവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ കേരളത്തിന്റെ ആവശ്യപ്രകാരം ഇത് പിൻവലിക്കുകയായിരുന്നു.