എഐസിസി വക്താവ് ഷമ മുഹമ്മദിനും ഇരട്ട വോട്ട്; ആരോപണവുമായി സിപിഎം
എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനാണ് ഷമയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ട് വോട്ടും. 89-ാം ബൂത്തിലെ 532-ാം നമ്പർ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തിൽ ഭർത്താവ് കെ. പി സോയ മുഹമ്മദിന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.ഇരട്ടവോട്ട് ആരോപണം…
