ചരിത്രമെഴുതി കേരളം: ഐ ലീഗ് ഫുട്‌ബോൾ കിരീടം ഗോകുലം കേരളക്ക്
ഫുട്‌ബോളിൽ ചരിത്രം രചിച്ച് കേരളം. ഐ ലീഗ് ഫുട്‌ബോൾ കിരീടം ഗോകുലം കേരളക്ക്. ലീഗിലെ അവസാന മത്സരത്തിൽ മണിപ്പൂരിന്റെ ട്രാവുവിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം തകർത്തത്. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നേരത്തെ ഡ്യൂറന്റ് കപ്പ് കിരീടവും ഗോകുലം സ്വന്തമാക്കിയിരുന്നു. ജയത്തോടെ എ എഫ് സി കപ്പിനും ടീം യോഗ്യത നേടി. പതിനഞ്ച് കളികളിൽ നിന്ന് 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യൻമാരായത്. ചർച്ചിൽ ബ്രദേഴ്‌സിനും 29 പോയിന്റുണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയാണ് ഗോകുലത്തിനെ തുണച്ചത് ഇന്ന്…
