Headlines

Webdesk

തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അഞ്ചേരി ഉല്ലാസ് നഗറിൽ മുല്ലപ്പിള്ളി വീട്ടിൽ രാജനാണ്(66) ഭാര്യ ഓമനയെ(60) വെട്ടിക്കൊന്നത്. തുടർന്ന് രാജൻ വീടിന് പിന്നിലെ വിറകുപുരയിൽ തീ കൊളുത്തി ജീവനൊടുക്കി റിട്ട. കെ എസ് ആർ ടി സി ഡ്രൈവറാണ് രാജൻ. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഓമനയെ വെട്ടുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഓമനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു ഓമനയുമായി വീട്ടിലുള്ളവർ ആശുപത്രിയിൽ പോയ സമയത്താണ് രാജൻ തീ…

Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 160 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,520 രൂപയായി. ഗ്രാമിന് 4190 രൂപയാണ് വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1732 ഡോളറായി. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയിലും പ്രതിഫലിച്ചത്.

Read More

സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ്; വീട്ടിൽ തന്നെ ക്വാറന്റൈനിൽ

ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ്. ട്വിറ്റർ വഴി സച്ചിൻ തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയത്. ചെറിയ ലക്ഷണങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും കുടുംബാംഗങ്ങളെല്ലാവർക്കും നെഗറ്റീവാണെന്നും സച്ചിൻ ട്വീറ്റ് ചെയ്തു. വീട്ടിൽ നത്‌നെ ക്വാറന്റൈനിലാണ് സച്ചിൻ. ഡോക്ടർമാരുടെ നിർദേശങ്ങൾ അതേപോലെ പാലിക്കുന്നുണ്ടെന്നും പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

Read More

മോദിക്കെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം: പോലീസ് വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ പോലീസ് നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രകടനത്തിനിടെയാണ് സംഭവം. വെള്ളിയാഴ്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചതിനെ തുടർന്നാണ് നാല് പേർ കൊല്ലപ്പെട്ടത്. പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ തുടർന്ന് ഇവരെ പിരിച്ചുവിടാനാണ് റബർ ബുള്ളറ്റ് പ്രയോഗിച്ചതെന്ന് പോലീസ് പറയുന്നു. സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മോദിക്കെതിരായ പ്രതിഷേധം. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മോദി.  

Read More

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സിപിഎം സ്ഥാനാർഥിയെ ആക്രമിച്ചു; തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം

ഒന്നാംഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ പശ്ചിമ ബംഗാളിലെ സൽമോനിയിൽ സംഘർഷം. സിപിഎം സ്ഥാനാർഥി അടക്കം ഇവിടെ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആദിവാസി മേഖല ഉൾപ്പെടുന്ന അഞ്ച് ജില്ലകളിലെ 73 ലക്ഷത്തോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.

Read More

കൊവിഡ് കേസുകൾ കുതിച്ചുയരുന്നു: 24 മണിക്കൂറിനിടെ 62,258 പുതിയ കേസുകൾ; 291 മരണം

രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് അരലക്ഷത്തിന് മുകളിലാണ് ഇതിനോടകം 1,19,08,910 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,386 പേർ രോഗമുക്തി നേടി. 291 പേർ മരിക്കുകയും ചെയ്തു. ഇതുവരെ 1,61,240 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1,12,95,023 പേർ രോഗമുക്തി നേടി. നിലവിൽ 4,52,647 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 5.81…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്‌നാഥ് സിംഗും ജെ ഡി നഡ്ഡയും ഇന്ന് കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തിൽ. ഇന്ന് രാവിലെ 9 മണിക്ക് വർക്കലയിലെത്തുന്ന രാജ്നാഥ് സിംഗ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിക്കായി റോഡ് ഷോ നടത്തും. റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലും പര്യടന പരിപാടികളിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ധർമ്മടം, നാട്ടിക, തൊടുപുഴ,…

Read More

തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 53കാരൻ അറസ്റ്റിൽ

ഇടുക്കി തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. ഇടവെട്ടി സ്വദേശി മുഹമ്മദാണ്(53) അറസ്റ്റിലായത്. ഇടവെട്ടിയിൽ പലചരക്ക് കട നടത്തുന്നയാളാണ് മുഹമ്മദ്. കഴിഞ്ഞ ദിവസം കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ആരോടും സംസാരിക്കാതെ മാറി ഇരിക്കുന്നത് കണ്ട വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പ്രതി ഉപദ്രവിച്ച കാര്യം പറയുന്നത്. പ്രതി നേരത്തെയും കുട്ടികളെ ഇതേ പോലെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തത്.

Read More

ഇരട്ട വോട്ട്: പരാതികളില്‍ പരിഹാരം ഉറപ്പാക്കും ; വയനാട് ജില്ലാ കളക്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. കല്‍പ്പറ്റ മണ്ഡലത്തിലെ 1795 പരാതികളില്‍ 870 എണ്ണത്തില്‍ ഇരട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയില്‍ 1357 പരാതികളില്‍ 506 എണ്ണത്തിലും സുല്‍ത്താന്‍ ബത്തേരിയില്‍ 1403 പരാതികളില്‍ 306 എണ്ണത്തിലും ഇരട്ടിപ്പുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ്…

Read More

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്; കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിക്കും ഇരട്ട വോട്ട്

സംസ്ഥാനമൊട്ടാകെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നതിനിടെ ചെന്നിത്തലക്ക് തന്നെ തിരിച്ചടി. കോൺഗ്രസ് സ്ഥാനാർഥിക്കും എംഎൽഎക്കുമൊക്കെ ഇരട്ട വോട്ട് കണ്ടെത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ടുണ്ടെന്ന് തെളിഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51ാം ബൂത്തിലുമുണ്ട്. പേര് നീക്കാനായി അപേക്ഷ നൽകിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നും ചെന്നിത്തല ന്യായീകരിക്കുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ്…

Read More