Headlines

Webdesk

മുതിര്‍ന്ന നാടക പ്രവര്‍ത്തകനും സിനിമാനടനുമായ പി.സി. സോമന്‍ അന്തരിച്ചു

മുതിര്‍ന്ന നാടക പ്രവര്‍ത്തകനും സിനിമാനടനുമായ പി.സി. സോമന്‍ അന്തരിച്ചു. എണ്‍പത്തിയൊന്നു വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. അമച്വര്‍ നാടകങ്ങളിലൂടെ കലാരംഗത്ത് കടന്ന പി.സി സോമന്‍ മികച്ച സംഘാടകനുമായിരുന്നു. അടൂര്‍ഗോപാലകൃഷ്ണന്റെ ആദ്യചിത്രമായ സ്വയംവരം മുതല്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിധേയന്‍, മതിലുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു. അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.സി. സുകുമാരന്‍ നായരുടെ സഹോദരനാണ്.

Read More

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു. അപ്പർ ഈജിപ്തിലെ സൊഹാഗ് ഗവർണറേറ്റിലെ തഹ്തയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെ തുടർന്ന് സിഗ്നൽ പ്രവർത്തിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. നിരവധി ബോഗികൾ തല കീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.  

Read More

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന നിയമത്തെ ചോദ്യം ചെയ്ത ഹർജി; കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന കേന്ദ്രനിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. സമാനഹർജികൾക്കൊപ്പം പരിഗണിക്കാനും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ വാദം. ബലപ്രയോഗത്തിലൂടെ കയ്യേറിയ ആരാധനാലയങ്ങൾ നിയമപോരാട്ടത്തിലൂടെ തിരികെ നേടാൻ നിയമം തടസം നിൽക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Read More

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മാർച്ച് 29 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പമാണ് ഇടിമിന്നൽ ജാഗ്രതാ നിർദേശവും. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.

Read More

ദേഹാസ്വാസ്ഥ്യം: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് രാഷ്ട്രപതിയെ ഡൽഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് സംഭവം രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധനകൾ നടത്തിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്.

Read More

വയനാട് ‍ജില്ലയിൽ 40 പേര്‍ക്ക് കൂടി കോവിഡ്;32 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (26.03.21) 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 32 പേര്‍ രോഗമുക്തി നേടി. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28209 ആയി. 27444 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 598 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 522 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കല്‍പ്പറ്റ 6, ബത്തേരി 5, തരിയോട് 4, മീനങ്ങാടി, അമ്പലവയല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

അധികാരമുപയോഗിച്ച് അപമാനിക്കാൻ ശ്രമിച്ചാൽ സ്വയം അപമാനിതരായി മാറും: ആദായ നികുതി വകുപ്പിനെതിരെ മുഖ്യമന്ത്രി

കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് അപമാനിക്കാൻ ശ്രമിച്ചാൽ സ്വയം അപമാനിതരായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയെ തെമ്മാടിത്തരമെന്നാണ് ധനമന്ത്രി തോമസ് ഐസക് വിമർശിച്ചത്വികസനം നടക്കാൻ പാടില്ലെന്ന നിലപാടാണ് യുഡിഎഫിനും ബിജെപിക്കും ഉള്ളത്. കേരളത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ ഒരു കേരളാ തല യോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചല്ല ആദായ നികുതി വകുപ്പിന്റെ ഇടപെടൽ. ഇൻകം ടാക്സിന് വിവരങ്ങൾ ചോദിക്കാൻ അതിന്റേതായ രീതിയുണ്ട്. മറുപടി നൽകാൻ…

Read More

രാഹുലിന് സെഞ്ച്വറി, കോഹ്ലിക്കും, പന്തിനും അർധശതകം; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് അടിച്ചുകൂട്ടി. കെ എൽ രാഹുലിന്റെ സെഞ്ച്വറിയും വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത് ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തകർച്ചയോടെയാണ് ഇന്ത്യ ആരംഭിച്ചത്. സ്‌കോർ 37 എത്തുമ്പോഴേക്കും രണ്ട് ഓപണർമാരെയും ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ധവാൻ 4 റൺസിനും രോഹിത് 25 റൺസിനും പുറത്തായി. തുടർന്ന്…

Read More

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫ്ളയിങ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍ നടത്തിയ വാഹനപരിശോധനിയില്‍ ബൈക്ക് യാത്രികനില്‍ നിന്നും 150500 രൂപ പിടികൂടി

അമ്പലവയൽ:നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫ്ളയിങ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍ നടത്തിയ വാഹനപരിശോധനിയില്‍ ബൈക്ക് യാത്രികനില്‍ നിന്നും 150500 രൂപ പിടികൂടി. അമ്പലവയല്‍ കെവികെക്ക് സമീപം ഉച്ചയോടെ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. പരിശോധനയ്ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി എ യേശുദാസ്, എ എസ് ഐ സുനില്‍കുമാര്‍, സി എ ജോണി, വിദേഷ്, റിനുപോള്‍, വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌ക്വാഡ് 2 പരിശോധന തുടങ്ങിയതിനു ശേഷം ഇതുവരെ 733900 രൂപ പിടികൂടിയതായി…

Read More