Headlines

Webdesk

45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ വാക്‌സിൻ നൽകും

ഏപ്രിൽ ഒന്ന് മുതൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യവകുപ്പ്. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികൾ, പൊതു കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ലഭ്യമായിരിക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള ആരും തന്നെ കൊവിഡ് വാക്‌സിൻ എടുക്കാൻ മടി കാണിക്കരുത്. കുറഞ്ഞ രോഗബാധ നിരക്ക് സംസ്ഥാനത്ത് തുടർന്നും നിലനിർത്തണമെങ്കിൽ സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പായി മുൻഗണനാ ക്രമം അനുസരിച്ച് വാക്‌സിൻ സ്വീകരിക്കേണ്ടവർ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

Read More

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; കുടുംബ ബന്ധം തകര്‍ന്നെന്ന് വ്യാജ പ്രചാരണം: പൊട്ടിക്കരഞ്ഞ് ജയലക്ഷ്മി

മാനന്തവാടി:സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി. കുടുംബ ബന്ധം തകര്‍ന്നുവെന്നാണ് വ്യാജ പ്രചാരണം. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതേകുറിച്ചു പരാതി നല്‍കും. പരാജയ ഭീതി മൂലമാണ് ചിലര്‍ തനിക്ക് എതിരെ കുപ്രചാരണം നടത്തുന്നതെന്നും ജയലക്ഷ്മി. ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പമാണ് വാര്‍ത്താസമ്മേളനത്തിന് അവരെത്തിയത്. ഒരു സ്ത്രീയെന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്നും ജയലക്ഷ്മി. വാര്‍ത്ത സമ്മേളനത്തിനിടെ ജയലക്ഷ്മി പൊട്ടിക്കരഞ്ഞു. നേരത്തെയും തനിക്ക് എതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന ജയലക്ഷ്മി പരാതി നല്‍കിയിരുന്നു….

Read More

കോവിഡ് പരിശോധന (RTPCR) കേന്ദ്രം  വയനാട് കല്ലൂർ 67ൽ പ്രവർത്തനമാരംഭിച്ചു. സ്വകാര്യ ആവശ്യത്തിന് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക് ഇവിടെ നിന്ന് ചുരുങ്ങിയ ചിലവിൽ പരിശോധനകൾ നടത്താവുന്നതാണ്

    കോവിഡ് പരിശോധന (RTPCR) കേന്ദ്രം  വയനാട് കല്ലൂർ 67ൽ പ്രവർത്തനമാരംഭിച്ചു. സ്വകാര്യ ആവശ്യത്തിന് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക് ഇവിടെ നിന്ന് ചുരുങ്ങിയ ചിലവിൽ പരിശോധനകൾ നടത്താവുന്നതാണ് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കല്ലൂർ 67ൽ കോവിഡ് പരിശോധന (RTPCR) കേന്ദ്രം പ്രവർത്തനമാരംഭിച്ചു.അന്യ സംസഥാന യാത്രക്കാർക്കും മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കും കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭ്യമാക്കാനാണ് കല്ലൂർ 67ൽ RTPCR പരിശോധന കൂടി ആരംഭിച്ചത്. രാവിലെ 10മുതൽ വൈകീട്ട് 4മണി വരെ ആന്റിജൻ ടെസ്റ്റും,ഉച്ചക്ക്…

Read More

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക; വയനാട് മാവോയിസ്റ്റുകളുടെ പോസ്റ്റർ

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് വയനാട് മാവോയിസ്റ്റ് പോസ്റ്ററുകൾ. തൊണ്ടർനാട് മട്ടിലയത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ തൊണ്ടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാൻ കഴിയില്ലെന്നും ഇതിനാൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തിൽ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുള്ളത്.

Read More

സന്ദീപ് നായരുടെ വെളിപ്പെടുത്തൽ: മറുപടി നൽകാൻ കൂടുതൽ സമയം തേടി ഇ ഡി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന തരത്തിൽ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയിൽ മറുപടി നൽകാൻ ഇ ഡി കൂടുതൽ സമയം ആവശ്യപ്പെട്ടു. ഈ മാസം 30ന് വിശദമായ മറുപടി നൽകാമെന്ന് ഇ ഡി കോടതിയെ അറിയിച്ചു ഉന്നതരുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചുവെന്നും സന്ദീപ് കോടതിക്ക് കത്തയച്ചതിൽ ഗൂഢാലോചനയുണ്ടെന്നും ഇ ഡി പറയുന്നു. കസ്റ്റഡിയിലുള്ളപ്പോൾ സന്ദീപ് നായർക്ക് പരാതി ഉന്നയിച്ചില്ലായിരുന്നു. ഇപ്പോഴത്തെ പരാതി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഇഡി…

Read More

ഇരട്ട വോട്ട്: ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി

ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി. തിങ്കളാഴ്ച നിലപാട് വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. ഇരട്ട വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിക്കണമെന്ന ഇടക്കാല ആവശ്യമാണ് ഹർജിയിൽ രമേശ് ചെന്നിത്തല ഉന്നയിച്ചത്. അഞ്ച് തവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ചെന്നിത്തല പറയുന്നു. ഇരട്ട വോട്ട് നീക്കം ചെയ്യുന്നതിൽ സാങ്കേതിക തടസ്സമുണ്ടെന്ന് കമ്മീഷൻ മറുപടി നൽകിയതായും ഹർജിയിൽ പറയുന്നുണ്ട് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു….

Read More

ഓപണർമാർ പുറത്ത്; രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മോശം തുടക്കം

പൂനെയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. സ്‌കോർ 37 ആകുമ്പോഴേക്കും ഇന്ത്യക്ക് രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ടിരുന്നു. മത്സരം 15 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിലാണ് 23 റൺസുമായി വിരാട് കോഹ്ലിയും 11 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ. സ്‌കോർ 9ൽ നിൽക്കെ ശിഖർ ധവാനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. നാല് റൺസായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നാലെ 25 റൺസെടുത്ത രോഹിതും…

Read More

യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: മുല്ലപ്പള്ളി രാമചന്ദ്രൻ

വലിയ ഭൂരിഭക്ഷത്തോടെ യു ഡി എഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതുമുഖങ്ങളും യുവതലമുറയും പരിചയസമ്പന്നരുമുള്ള ഒന്നാന്തരം സ്ഥാനാർഥി പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. സീറ്റുകളുടെ കാര്യത്തിൽ ഉറപ്പിച്ചോളൂ. യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്നും രാമചന്ദ്രൻ പറഞ്ഞു. ജനങ്ങളുമായി ആശയ സംവാദം നടത്തി തയ്യാറാക്കിയ പ്രകടന പത്രിക യാഥാർഥ്യ ബോധ്യവും ജനകീയ സ്വഭാവവുമുള്ളതാണ്. അത് വോട്ടെടുപ്പിലും പ്രതിഫലിക്കും. ഇപ്പോൾ നടക്കുന്ന സർവേകളിൽ ഒന്നും വിശ്വാസമില്ല. ജനങ്ങളാണ് യജമാനന്മാർ അവരുടെ സർവ്വേ…

Read More

പെൻഷനിലും കിറ്റിലും എൽഡിഎഫ് അവകാശവാദം ശരിയല്ല; സർവേകളെ പറ്റി ഒന്നും പറയാനില്ല: ഉമ്മൻ ചാണ്ടി

സാമൂഹ്യ പെൻഷൻ, സൗജന്യ കിറ്റ് എന്നീ വിഷയങ്ങളിൽ എൽഡിഎഫ് അവകാശവാദം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി. കിറ്റ് നൽകി തുടങ്ങിയത് ആഘോഷ വേളകളിലാണ്. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും യുഡിഎഫ് സൗജന്യ അരി നൽകിയിരുന്നു. ഈ സൗജന്യം മാറ്റി ഇടത് സർക്കാർ രണ്ട് രൂപ ഈടാക്കിയെന്ന കുറ്റവും ഉമ്മൻ ചാണ്ടി പറഞ്ഞു പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. 34ൽ നിന്ന് 54 ലക്ഷം പേർക്ക് പെൻഷൻ നൽകിയെന്ന വാദം വിശ്വസനീയമല്ല. പെൻഷൻ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല, പെൻഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാൾ…

Read More

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന് നടക്കും. പൂനെയിൽ രാത്രിയും പകലുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ 66 റൺസിന് ഇംഗ്ലണ്ടിനെ തകർത്തിരുന്നു. ഇന്ന് കൂടി ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം മികച്ച ഫോമിൽ നിൽക്കുന്ന ഇന്ത്യക്ക് ആകെ പ്രതിസന്ധിയുള്ളത് രോഹിത് ശർമയുടെയും ശ്രേയസ്സ് അയ്യരുടെയും പരുക്കാണ്. ശ്രേയസ്സ് അടുത്തിടെയൊന്നും കളിക്കളത്തിലേക്ക് തിരിച്ചു വരില്ല. അതേസമയം രോഹിതിന്റെ പരുക്ക് എത്രത്തോളം ഗൗരവമാണ് എന്നതിനെ കുറിച്ച് സൂചനകളില്ല ശ്രേയസ്സിന് പകരം റിഷഭ്…

Read More