Headlines

Webdesk

പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി അസി: എൻജിനീയർ കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.

പുൽപ്പള്ളി:  കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.(പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി സെക്ഷൻ അസി: എൻജിനീയർ ) ഭാര്യ മോളി. മക്കൾ ബെഞ്ചമിൻ, ഹെലൻ – സംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 4-ന് ശശിമല ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടന്നു

Read More

വയനാട് ജില്ലാ കലക്ടർ പി.പി. ഇ . കിറ്റണിഞ്ഞെത്തി: ആദ്യം സത്യ പ്രതിജ്ഞ ചെയ്തത് എൻ.സി. പ്രസാദ്

ചരിത്രത്തിലാദ്യമായി പി.പി. ഇ കിറ്റ് അണിഞ് തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ‘ വയനാട് ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുക്കാൻ കലക്ടർ ഡോ: ‘അദീല അബ്ദുള്ള എത്തിയത് പി.പി. ഇ . കിറ്റ് അണിഞ്. ഏറ്റവും പ്രായം കൂടിയ അംഗമെന്ന നിലയിൽ പൊഴുതനയിൽ നിന്നുള്ള എൻ.സി. പ്രസാദിന് കലക്ടർ സത്യ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് എൻ.സി.പ്രസാദാണ് സത്യ വാചകം ചൊല്ലി കൊടുത്തത് ‘ ടി.എം.ഷൈജു അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു. ജീവനക്കാർ…

Read More

ബത്തേരി മുനിസിപ്പാലിറ്റി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എ.കെ ജിതുഷ് (40)നിര്യാതനായി

ബത്തേരി: സി.പി.ഐ (എം) നേതാവ്  എ.കെ കുമാരൻ്റെ മകനും സി.പി.ഐ (എം) ബത്തേരി ഏരിയ കമ്മറ്റി അംഗവും ,സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയുമായിരുന്ന  എ.കെ ജിതുഷ് (40)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കരിപ്പൂരിലെ വീട്ടുവളപ്പിൽ നടന്നു

Read More

വയനാട് കമ്പളക്കാട് ദുരൂഹസാഹചര്യത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

കമ്പളക്കാട് പറളിക്കുന്ന് ലക്ഷം വീട് കോളനിയില്‍ ദുരൂഹസാഹചര്യത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി ലത്തീഫ് (53) ആണ് മരിച്ചത്. ഇദ്ധേഹത്തിന്റെ പറളിക്കുന്നുള്ള ഭാര്യാ ഗൃഹത്തില്‍ വെച്ചാണ് സംഭവം. ഇദ്ദേഹവുമായി ഭാര്യയും, ഭാര്യവീട്ടുകാരുമായി സാമ്പത്തിക വിഷയത്തിലടക്കം തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അയല്‍വാസികളെത്തി നോക്കിയപ്പോള്‍ ലത്തീഫിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി ലത്തീഫിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച. ചൊവ്വാഴ്ച അർധരാത്രി മുതൽ ഡിസംബർ 31 വരെയാണ് വിലക്കേർപ്പെടുത്തിയത്. ചൊവ്വാഴ്ച അർധരാത്രിക്ക് മുമ്പായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോൾ നിർബന്ധിത ആർടിപിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന യാത്രക്കാർക്കും പരിശോധന ബാധകമാണ്. കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു….

Read More

കൊറോണ വൈറസിന്റെ പുതിയ വേര്‍ഷന്‍ പടര്‍ന്നുപിടിക്കുന്നതില്‍ രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍

ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വേര്‍ഷന്‍ പടര്‍ന്നുപിടിക്കുന്നതില്‍ രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്. സര്‍ക്കാര്‍ ജാഗ്രതയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. എല്ലാക്കാര്യത്തിലും സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് മുഴുവന്‍ ഭാവന കലര്‍ന്ന സാഹചര്യവും സംസാരങ്ജളും ആശങ്കയുമാണ്. അതില്‍ നിങ്ങളെ ഉള്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല.- ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കൊവിഡ് 19 സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഇന്ത്യയും ബ്രിട്ടണുമായുള്ള വിമാന സര്‍വീസുകള്‍ 31…

Read More

വി എം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു

കോൺഗ്രസ് നേതാവ് വി എം സുധീരന് കൊവിഡ് ബാധ സ്ഥിരീകരിച്ച. തിരുവഞ്ചൂർ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വി എം സുധീരൻ. ചെറിയ അസ്വസ്ഥതകൾ ഉളളതിനാൽ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ തിരുവഞ്ചൂരും സുധീരനും പങ്കെടുത്തിരുന്നു. യോഗത്തിൽ തിരുവഞ്ചൂരിന് സമീപത്താണ് ഇരുന്നതെന്നും ഇതിനാൽ നിരീക്ഷണത്തിൽ പോകുകയാണെന്നും സുധീരൻ അറിയിച്ചിരുന്നു.

Read More

മാറ്റി വെച്ച പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30നും, 31നുമായി നടത്തും

മാറ്റി വെച്ച പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30നും, 31നുമായി നടത്തു. 30ന് രാവിലെ ഇക്കണോമിക്‌സ് പരീക്ഷയും ഉച്ചയ്ക്ക് ശേഷം അക്കൗണ്ടൻസി പരീക്ഷയും നടത്തും. 31ന് രാവിലെ ഇംഗ്ലീഷ് പരീക്ഷ നടത്തും. നേരത്തെ ഈ മാസം 18നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീടിത് മാറ്റിവെക്കുകയായിരുന്നു.

Read More

ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു

കുവൈറ്റ്സിറ്റി: അന്തരിച്ച കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ച. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പിതൃസഹോദരനാണ്. മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് നാസർ പലതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. ചികിത്സാർഥം ന്യൂഡൽഹിയിൽ എത്തിയിരുന്ന അമീർ ഷെയ്ഖ് സബാഹ് അൽ ജാബർ അൽ…

Read More

നമ്മുടെ ശരീരത്തിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ വിറ്റാമിന്‍ എ

നമ്മുടെ ശരീരത്തിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ ധാതുക്കളും വിറ്റാമിനുകളും ആവശ്യമാണ്. വിറ്റാമിന്‍ എ, ബി, സി, ഡി എന്നിവയാണ് മനുഷ്യ ശരീരത്തിന് പ്രധാനമായ വിറ്റാമിനുകള്‍ എന്നുള്ളതാണ് സത്യം. ഈ വിറ്റാമിനുകളെല്ലാം നമ്മുടെ ശരീരത്തിനുള്ളില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, ഇവയുടെ കുറവുകള്‍ പല രോഗങ്ങള്‍ക്കും കാരണമാകാം. രോഗപ്രതിരോധം മുതല്‍ കണ്ണ്, ചര്‍മ്മ ആരോഗ്യം, മാനസികാരോഗ്യം എന്നിവ വരെ, ഈ അവശ്യ വിറ്റാമിനുകളുടെ സാന്നിധ്യം മനുഷ്യശരീരത്തിലെ ഏറ്റവും അത്യാവശ്യമായ ചില പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ഈ വിറ്റാമിനുകള്‍ പ്രധാനമായും ഭക്ഷ്യ സ്രോതസ്സുകളില്‍…

Read More