Headlines

Webdesk

കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ചുപൂട്ടി സൗദി അറേബ്യ

  റിയാദ്:കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ച് സൗദിഅറേബ്യ. കൊവിഡിന്റെ രണ്ടാംഘട്ടം വിവിധ രാജ്യങ്ങളില്‍ പടരുന്നതിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്.ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് നീട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചത്തേക്ക് സൗദിയിൽനിന്ന് വിദേശത്തേക്കും, വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുമുള്ള മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി.ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ട യാത്രകൾമാത്രം അനുവദിക്കും.അതേസമയം നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം. ജല മാർഗവും, റോഡ്…

Read More

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ റാണ ദഗുബതിയും

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ റാണ ദഗുബതിയും. പവന്‍ കല്യാണ്‍ അയ്യപ്പന്‍ എന്ന കഥാപാത്രമായി എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. റാണ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു. പവന്‍ കല്യാണ്‍, സംവിധായകന്‍ സാഗര്‍ കെ. ചന്ദ്ര, നിര്‍മ്മാതാവ് സൂര്യദേവര നാഗ വാംസി എന്നിവര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. തമന്‍ എസ്. ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പവന്‍ കല്യാണിനെ കൊണ്ട്…

Read More

തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അധികാരമേറ്റു

തിരുവനന്തപുരം: ഒരുമാസം നീണ്ട പ്രചാരണള്‍ക്കൊടുവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ തുടങ്ങിയത്. പതിവുപോലെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗമാണ് വരണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. പിന്നീട് ഇദ്ദേഹമാണ് മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. തുടര്‍ന്ന് മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേരും. അതേസമയം,…

Read More

തദ്ദേശ ജന പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നു

തദ്ദേശ ജന പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. പ്രായംകൂടിയ അംഗങ്ങള്‍ക്ക് വരണാധികാരികള്‍ ആദ്യം പ്രതിജ്ഞ ചൊല്ലി കൊടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ പുരോഗമിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്ത് മണിയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്.  

Read More

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; ഇന്നുണ്ടായത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. കഴിഞ്ഞ 20 ദിവസം കൊണ്ട് കൂടിയത് 2000 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നുണ്ടായിരിക്കുന്നത്. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി ഉയർന്നിരിക്കുന്നു. കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ ഉയർന്നത് 4710 രൂപയായിരിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 35,920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്….

Read More

നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ കൊക്കയിലേക്ക് വീണു

പാലക്കാട് നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ കൊക്കയിലേക്ക് വീണ. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ് ഇന്നലെ രാത്രിയോടെ രക്ഷപ്പെടുത്തിയത്. ഒപ്പം വീണ ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപിനായി തെരച്ചിൽ തുടരുകയാണ് സീതാർകുണ്ട് വ്യൂപോയിന്റിൽ നിന്ന് മൂവായിരം അടി താഴ്ചയിലേക്കാണ് ഇരുവരും കാൽവഴുതി വീണത്. ബംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരാണ് ഇരുവരും. നാല് പേരടങ്ങുന്ന സംഘം രണ്ട് ബൈക്കുകളിലായാണ് ഇവിടെ എത്തിയത്. സന്ദീപാണ് ആദ്യം വീണത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രഘുനന്ദനും താഴേക്ക് പതിക്കുകയായിരുന്നു

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,00,55,560 ആയി ഉയർന്നു. 333 പേർ ഇന്നലെ മരിച്ചു. 1,45,810 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,709 പേർ രോഗമുക്തി നേടി.

Read More

കൊറോണ വൈറസിന്റെ പുതിയ വകഭേദം; ആദ്യത്തേതിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു

ലണ്ടൻ: ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളുമായി ലോകരാഷ്ട്രങ്ങൾ. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന്‌ തെളിവൊന്നും ലഭിച്ചിട്ടില്ല. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ആസ്ത്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്‌സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടനുമായി ചര്‍ച്ചചെയ്തുവരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചു. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ്…

Read More

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി

തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. എറണാകുളം അടക്കം ചില ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിങ് ഓഫിസര്‍മാര്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറണം. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ചെലവില്‍ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന പല പ്രമുഖ നേതാക്കളും രോഗ…

Read More

മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എ കെ ശശീന്ദ്ര. എൽഡിഎഫിൽ വിശ്വസ്തയോടെ നിൽക്കുന്ന ഘടകകക്ഷിയാണ് എൻസിപി. മാണി സി കാപ്പൻ മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയാണ്. അത്തരമൊരു ചർച്ച പാർട്ടിയിലോ മുന്നണിയിലോ വ്യക്തിപരമായോ നടന്നിട്ടില്ല. പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രഡിറ്റ് അദ്ദേഹത്തിന് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഡിമാൻഡാണ്. പാലാ സീറ്റ് എൻസിപിക്ക് വേണമെന്നത് അവരെ സംബന്ധിച്ച് തർക്കവിഷയമേ അല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന്…

Read More