Webdesk

പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻ

പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻഎം.പി. നിലവിൽ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് പാർട്ടിക്കുള്ളിൽ വേണ്ടതെന്ന് മുരളീധരൻ വ്യക്തമാക്കി.യു.ഡി.എഫിനെ നയിക്കുന്നത് കോൺഗ്രസാണെന്നും ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.മുരളീധരനെ കൊണ്ടു വരൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന് ആവശ്യപ്പട്ടുള്ള പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

Read More

തിരുവനന്തപുരം വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർ മരിച്ച. പാറശ്ശാല കുറുക്കൂട്ടി സ്വദേശികളായ യാത്രക്കാർ രാധാമണി, സുമ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ പരമേശ്വരൻ, യാത്രക്കാരനായ രജിത്ത് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഞ്ചാംകുരിശിന് സമീപത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്നു അപകടത്തിൽപ്പെട്ട സംഘം. ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു.

Read More

വയനാട്ടിൽ  കോവിഡ് രോഗികളുടെ  എണ്ണം വർദ്ധിച്ചു വരുന്നു; ജാഗ്രത വേണമെന്ന് ഡി.എം.ഒ

വയനാട്ടിൽ  കോവിഡ് രോഗികളുടെ  എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളതെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക. കോവിഡ് ടെസ്റ്റ് ചെയ്യാൻ വിസമ്മതിക്കുന്ന  സാഹചര്യമുണ്ടെന്നും ഇത് പാടില്ലന്നും  ഡി.എം. ഒ .  രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണവും വയനാട്ടിൽ  കുറവാണ്. ഗുരുതരാവസ്ഥയിൽ എത്തുന്നവർ മാത്രം  ചികിത്സ തേടിയെത്തുന്നത്. ഇതു പിന്നീട് രോഗം മൂർച്ഛിക്കാൻ കാരണമാകും. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാനാണ് സാധ്യത. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിൽ എത്തുന്നവരുടെ എണ്ണം…

Read More

കൽപ്പറ്റ  പുളിയാർമല അറപ്പകുഴിയിൽ അനന്തു മോഹൻ (24) നിര്യാതനായി

കൽപ്പറ്റ  പുളിയാർമല അറപ്പകുഴിയിൽ  മോഹനൻ സുഭാഷിണി ദമ്പതികളുടെ മകൻ  അനന്തു മോഹൻ (24) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം വൈകിട്ട് 5 മണിക്ക് കൽപ്പറ്റ പൊതുശ്മശാനത്തിൽ.

Read More

ഷിഗല്ല രോഗം: വയനാട് ‍ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

  ഷിഗല്ല രോഗം: വയനാട് ‍ജില്ലയിൽ ജാഗ്രതാ നിർദ്ദേശം കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ലോസിസ്. ഷിഗല്ല വിഭാഗത്തിൽ പെടുന്ന ബാക്റ്റീരിയകൾ ആണ് ഷിഗല്ലോസിസ് രോഗബാധയ്ക്ക് കാരണം. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം…

Read More

എറണാകുളം പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിൽ തീപിടിത്തം

എറണാകുളം പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടിത്ത. പഴയ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്‌തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ വെൽഡിംഗ് പണി നടക്കുന്നതിനിടെ തീപ്പൊരി പടർന്നാണ് തീ പിടിത്തമുണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. ഞായറാഴ്ചയായതിനാൽ മറ്റ് തൊഴിലാളികൾ കമ്പനിയിലുണ്ടായിരുന്നില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുന്നുണ്ട്….

Read More

നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂർ മുണ്ടേരിയിൽ എത്തിയതായി സംശയം

തമിഴ്‌നാട്ടിലെ പന്തല്ലൂരിൽ നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂർ മുണ്ടേരിയിൽ എത്തിയതായി സംശയ. തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ പിടിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് കേരളത്തിൽ എത്തിയതായി സംശയിക്കുന്നത്. മയക്കുവെടി വെച്ചെങ്കിലും വെടിയേറ്റ കൊമ്പൻ ഉൾക്കാട്ടിലേക്ക് ഓടുകയായിരുന്നു. മയക്കുവെടിയേറ്റ് രക്ഷപ്പെട്ട കൊമ്പൻ ആക്രമണസ്വഭാവം കാണിക്കാനും മനുഷ്യഗന്ധം പിന്തുടർന്ന് എത്താനും സാധ്യതയുള്ളതിനാൽ ആദിവാസികൾക്ക് ഉൾപ്പെടെ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലമ്പൂരിന് സമീപം മുണ്ടേരി കോളനിക്കടുത്ത് ഇന്നലെ കണ്ട കാട്ടാന ഈ കൊമ്പനാണെന്നാണ് സംശയം

Read More

24 മണിക്കൂറിനുള്ളില്‍ 26,624 കൊവിഡ് രോഗികള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 26,624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 29,690 പേര്‍ രോഗമുക്തരായി. 341 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 95,80,402 പേരാണ് രോഗമുക്തരായിട്ടുള്ളത്. നിലവില്‍ 3,05,344 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സ തേടുന്നു. ഇതുവരെ കൊവിഡ് ബാധിച്ച് 1,45,477 പേര്‍ മരിച്ചു. ഡിസംബര്‍ 19 വരെ 16,11,98,195 പേര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. 11,07,681 പേര്‍ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് വിധേയമായത്.

Read More

ഷോപ്പിങ് മാളില്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു: ഇന്ന് അറസ്റ്റ് നടന്നേക്കും

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച് നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട്‌പേരെയും പോലിസ് തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കുടുംബത്തോടൊപ്പം മാളിലെത്തിയ നടിയോട് അപമര്യാദയായി പെരുമാറിയത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പോലിസ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്. തങ്ങള്‍ നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് യുവാക്കള്‍ പറയുന്നു. നിയമോപദേശമനുസരിച്ചാണ് ഒളിവില്‍ പോയതെന്നും അവര്‍ പറഞ്ഞു. തനിക്ക് മാളില്‍ വച്ചുണ്ടായ അനുഭവം നടിതന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രതികള്‍ തന്നെ മനപ്പൂര്‍വം സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് നടിയുടെ ആരോപണം….

Read More

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധ അറിയിച്ചു. ഒന്നിലധികം വാക്‌സിനുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഓക്‌സ്‌ഫോർഡ് സർവകലാശാലയും പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിൻ ഉൾപ്പെടെയുള്ളവയുമാണ് പരിഗണനയിലുള്ളത്. ഉടൻ അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ ഹർഷവർധൻ പറഞ്ഞിരുന്നു.

Read More