Webdesk

പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

തമിഴ്‌നാട്ടിൽ പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനുവരി നാല് മുതൽ തുക വിതരണം ചെയ്തു തുടങ്ങും. വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കാനാണ് തുക നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 2.6 കോടിയോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് അതിന്റെ പ്രയോജനം ലഭിക്കും. ജനുവരി 14നാണ് പൊങ്കൽ.

Read More

മുഹമ്മദ് ഷമി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല

അഡ്‌ലെയ്ഡ് ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പ്രഹരം. പരുക്കേറ്റ പേസർ മുഹമ്മദ് ഷമി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ കളിക്കില്. ഇന്നലെ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ ഷമിയുടെ കയ്യിൽ കൊണ്ടാണ് പരുക്കേറ്റത് ബാറ്റിംഗ് പൂർത്തിയാക്കാനാകാതെ ഷമി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷം താരത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ കയ്യിൽ പൊട്ടൽ കണ്ടെത്തുകയും ചെയ്തു. ഇതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാകും. ആദ്യ ടെസ്റ്റിന് പിന്നാലെ നായകൻ വിരാട്…

Read More

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അസംതൃപ്തിക്കു പരിഹാരമായി രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന സൂചന. കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നേതൃതയോഗത്തിലാണ് ഇത്തരമൊരു അഭിപ്രായമുയര്‍ന്നത്. എന്നാല്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കോണ്‍ഗ്രസ് ഒരു കുടുംബം പോലെയാണെന്ന് വിശദീകരിച്ച സോണിയാഗാന്ധി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ വീണ്ടും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തേക്കുമെന്നും പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് നേതൃയോഗം വിളിക്കുന്നത്. വിമതരുള്‍പ്പെടെ വിവിധ നേതാക്കള്‍…

Read More

രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും

ന്യൂഡല്‍ഹി: രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 40 ശതമാനവും കേരളവും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ”33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 20,000ത്തില്‍ താഴെ സജീവ രോഗികളാണ് ഉള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ 40 ശതമാനവും”- ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. സജീവരോഗികളുടെ എണ്ണം താരതമ്യേന കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍ ഇവയാണ്: പശ്ചിമ ബംഗാള്‍(19,065), ഉത്തര്‍പ്രദേശ്(17,955), ചണ്ഡീഗഢ്(17,488). രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ചയാണ് 1 കോടി കടന്നത്.  

Read More

സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണം; മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ ഗുണമേന്‍മ സമിതി

തിരുവനന്തപുരം: ജനുവരിയില്‍ സ്‌കൂളുകളും കോളജുകളും തുറക്കാനിരിക്കെ മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ ഗുണമേന്‍മ സമിതി (ക്യുഐപി). സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും സമിതി വ്യക്തമാക്കി. സ്‌കൂള്‍തലത്തില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി പിടിഎ യോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ചേരും. ഇന്ന് ചേര്‍ന്ന സമതിയുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ തീരുമാനമായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച…

Read More

അയോധ്യയില്‍ ഉയരുന്ന പുതിയ മസ്ജിദിന്റെയും ആശുപത്രിയുടേയും രൂപരേഖ പുറത്തുവിട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സംഘപരിവാരം തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന് പകരമായി അയോധ്യയിലെ ദാന്നിപ്പൂരില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തുവിട്ടു. തകര്‍ക്കപ്പെട്ട മസ്ജിദുമായി വിദൂര സാമ്യത പോലും പുതിയ മസ്ജിദിനില്ല. സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ശിലാസ്ഥാപനം നടത്താന്‍ സാധ്യതയുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പള്ളിയോടൊപ്പം ആശുപത്രിയും ഉണ്ടായിരിക്കും. രണ്ടാം ഘട്ടത്തില്‍ ആശുപത്രി വിപുലീകരിക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. മുന്‍കാലത്തു നിന്നോ അല്ലെങ്കില്‍ മധ്യകാലഘട്ടത്തില്‍ നിന്നോ…

Read More

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യു. എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗമാണ് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുക. എൻ സി പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലിയാണ് എൻസിപി ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്നത്. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വന്നതോടെ തങ്ങളെ തഴയുകയാണെന്ന തോന്നൽ എൻസിപിക്കുണ്ട്. കൂടാതെ…

Read More

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം പടരുന്നു

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം പടരുന്ന. ഇതിനോടകം 50 പേരിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല വ്യാപിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത് കോട്ടാംപറമ്പിൽ 11 വയസ്സുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. പ്രദേശത്തെ 120 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയൽ, വാഴൂർ മേഖലകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യക്തിശുചിത്വമാണ് രോഗം തടയുന്നതിൽ ഏറ്റവും പ്രധാനം. മുതിർന്നവരേക്കാൾ കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക. രോഗബാധിതരുമായുള്ള സമ്പർക്കം…

Read More

ഖത്തറില്‍ കോവിഡ്-19 വാക്‌സീന്‍ ആദ്യ ബാച്ച് ഡിസംബര്‍Ó 21ന് എത്തുമെന്ന് പ്രധാനമന്ത്രി

ദോഹ: ഖത്തറില്‍ കോവിഡ്-19 വാക്‌സീന്‍ ആദ്യ ബാച്ച് ഡിസംബര്‍Ó 21ന് എത്തുമെന്ന് പ്രധാനമന്ത്ര. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള രാജ്യത്തിന്റെ പദ്ധതികള്‍ വിജയകരമായതിലുള്ള അഭിമാനവും അദ്ദേഹം പങ്കുവച്ചു. ഹെല്‍ത്ത് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുമെന്നും ട്വീറ്റിലുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും കോവിഡ് വാക്‌സീന്‍ സൗജന്യമായിരിക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വാക്‌സീന്‍ എടുക്കുക നിര്‍ബന്ധമാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ…

Read More

സംസ്ഥാനത്തെ കോളജുകള്‍ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നു

തിരുവനന്തപുരം: നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് പ്രതിസന്ധികാരണം അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്ന. ജനുവരി നാലിന് കോളേജ് തുറക്കും. ഒരേ സമയം അന്‍പതു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ് നടത്തുക. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസുകൾ ആരംഭിക്കുക. പ്രാക്ടിക്കല്‍ പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വിഷയങ്ങൾക്കും പ്രാധാന്യം നൽകിയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. ശനിയാഴ്ചകളില്‍ കോളജുകള്‍ക്കു പ്രവൃത്തി ദിനം ആയിരിക്കും. രാവിലെ എട്ടര…

Read More