Headlines

Webdesk

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 8 വിക്കറ്റിന്റെ തോൽവി

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 8 വിക്കറ്റിന്റെ തോൽവ. വിജയലക്ഷ്യമായ 90 റൺസ് ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ ഇന്നിംഗ്‌സിൽ 244 റൺസും രണ്ടാമിന്നിംഗ്‌സിൽ 36 റൺസുമാണ് ഇന്ത്യ എടുത്തത്. ഓസീസ് ആദ്യ ഇന്നിംഗ്‌സിൽ 191 റൺസിന് പുറത്തായിരുന്നു മൂന്നാം ദിവസം പകുതിയോടെ തന്നെ ഒന്നാം ടെസ്റ്റിൽ വിജയം സ്വന്തമാക്കാൻ ഓസീസിന് സാധിച്ചു. ഒരു വിക്കറ്റിന് 9 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയുടെ ദയനീയ പ്രകടനമാണ് ഇന്ന്…

Read More

മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം നീക്കില്ല

മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം നീക്കില്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം നൽകാനാണ് തീരുമാനം. അതേസമയം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്താനും തീരുമാനമായിട്ടുണ്ട് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി സോണിയ ഗാന്ധി ചർച്ച നടത്തും. ചിലർ രാജി വെക്കാമെന്ന് സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് ചർച്ച. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ വിശാലമായ സമിതി രൂപീകരിക്കും. ഇതിന് മുന്നോടിയായി എകെ ആന്റണി, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുമായി സോണിയ അഭിപ്രായം തേടിയിരുന്നു.

Read More

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കട്ടപ്പുറത്തുള്ള ബസുകൾ നിരത്തിലിറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്നാണ് കെ എസ് ആർ ടി സി സർവീസുകൾ നിർത്തിവെച്ചത്. കെ എസ് ആർ ടി സി ബസുകളിൽ പതിനഞ്ച് ആളുകൾക്ക് വരെ നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതിയുണ്ടായിരുന്നില്ല. ക്രിസ്മസ്, പുതുവത്സരം പ്രമാണിത്ത്…

Read More

ആലപ്പുഴയിൽ അമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

ആലപ്പുഴയിൽ അമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. വാടക്കൽ വട്ടത്തിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിന ഈ മാസം അഞ്ചിനാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സുനീഷിനെയാണ് അറ്‌സറ്റ് ചെയ്തത്. മദ്യപിച്ചെത്തിയ സുനീഷ് അമ്മയുമായി വഴക്കിട്ട ശേഷം വടിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. പരുക്കേറ്റ ഫിലോമിനയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. കൊരണ്ടിപ്പലക തലയിൽ വീണ് പരുക്കേറ്റുവെന്നാണ് ഇവർ പറഞ്ഞിരുന്നത്. ഈ മാസം 12നാണ് ഫിലോമിന മരിച്ചത്. എന്നാൽ പരുക്കിനെ സംബന്ധിച്ച് ഡോക്ടർക്ക് സംശയമുണ്ടാകുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ…

Read More

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട 19കാരിയുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബം

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട 19കാരിയുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബ. നാല് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യ പ്രതികരിച്ചു. കേസും അന്വേഷണവും ശിക്ഷയും കൊണ്ടൊന്നും അവളെ ഞങ്ങള്‍ക്ക് തിരികെ ലഭിക്കില്ലെന്നും സന്തേഷം കിട്ടില്ലെന്നും അറിയാം. കേസില്‍ നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. സെപ്തംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് ദളിത് പെണ്‍കുട്ടിയെ ഗ്രാമത്തിലെ നാല് ചെറുപ്പക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി പിന്നീട്…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേടെന്നും അന്വേഷണസംഘം അറിയിച്ചു. തിങ്കളാഴ്ച കൂടുതൽ രേഖകളുമായി ഹാജരാകാൻ സിഎം രവീന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 26 മണിക്കൂർ നേരം ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇഡി നേരത്തെ ശേഖരിച്ചിരുന്നു. എന്നാൽ രവീന്ദ്രൻ ഹാജരാക്കിയ…

Read More

ബംഗാളിലെ മിഡ്നാപൂരിൽ സന്ദർശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പോസ്റ്ററുകൾ

ബംഗാളിലെ മിഡ്നാപൂരിൽ സന്ദർശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പോസ്റ്ററുക≥. ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യവുമായി ചിലർ തെരുവിലിറങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മിഡ്നാപൂരിലുടനീളം അമിത് ഷാ ഗോ ബാക്ക് പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേർക്ക് ബംഗാളിൽ കല്ലേറുണ്ടായിരുന്നു. ഇതിന് പിന്നാലെ കേന്ദ്രവും മമത സർക്കാരും തമ്മിലുള്ള വാക് പോര് രൂക്ഷമാകുകയും ചെയ്തു ഈ സാഹചര്യത്തിലാണ് അമിത് ഷാ ബംഗാൾ സന്ദർശനത്തിനെത്തിയത്.

Read More

ആറ്റിങ്ങലിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ച. ചെമ്പകമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. സുഹൃത്ത് വിമലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ ചെമ്പക മംഗലത്ത് വെച്ചാണ് സംഭവം നടന്നത്.

Read More

പത്തനംതിട്ട പന്തളത്ത് യുവതിയെ കുത്തിക്കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട പന്തളത്ത് യുവതിയെ കുത്തിക്കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. അടൂർ ആനന്ദപള്ളി സ്വദേശി സുശീലയാണ് കൊല്ലപ്പെട്ടത്. ഇവരുടെ രണ്ടാം ഭർത്താവ് മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ടാപ്പിംഗ് കത്തി കൊണ്ട് ഇയാൾ സുശീലയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച പുലർച്ചെ ചാക്കിൽ കെട്ടി മൃതദേഹം കൂരമ്പാല ജംഗ്ഷനിൽ ഉപേക്ഷിച്ചു. ഇതിന് ശേഷം മധുസൂദനൻ ഒളിവിൽ പോകുകയും ചെയ്തു. ഒളിവിൽ മധുസൂദനനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. രണ്ട് വർഷം മുമ്പാണ് സുശീല ളാഹ…

Read More

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. കോൺഗ്രസിന്റെ പ്രകടനമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലും കലാപം ആരംഭിച്ചിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി രംഗത്തുവരികയും ചെയ്തു. താഴെ തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ യുഡിഎഫ് യോഗം ആലോചിക്കും. മുഖ്യമന്ത്രി 22ന് ആരംഭിക്കുന്ന കേരള പര്യടനത്തിന് ബദൽ ജാഥയും യുഡിഎഫ് ആലോചിക്കും അതേസമയം കോൺഗ്രസും…

Read More