ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണം കെട്ട് ഇന്ത്യയുടെ ബാറ്റിംഗ് നിര; രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് നേടാനായത് 36 റൺസ് മാത്രം
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണം കെട്ട് ഇന്ത്യയുടെ ബാറ്റിംഗ് നിര. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് നേടാനായത് 36 റൺസ് മാത്രമാണ്. ഒന്നിന് 9 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 17 ഓവർ പോലും പിടിച്ചുനിൽക്കാൻ സാധിച്ചില്ല 9ന് 36 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാമിന്നിംഗ്‌സ് അവസാനിപ്പിച്ചത്. അവസാന ബാറ്റ്‌സ്മാനായ മുഹമ്മദ് ഷമി പരുക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് ഇരട്ടി പ്രഹരമാകുകയും ചെയ്തു. 90 റൺസ് മൂന്ന് ബൗളർമാരെ വെച്ച് പ്രതിരോധിക്കേണ്ട അവസ്ഥയാണ് ഇനി ഇന്ത്യക്കുള്ളത്….
