നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫ്ളയിങ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍ നടത്തിയ വാഹനപരിശോധനിയില്‍ ബൈക്ക് യാത്രികനില്‍ നിന്നും 150500 രൂപ പിടികൂടി

അമ്പലവയൽ:നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫ്ളയിങ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍ നടത്തിയ വാഹനപരിശോധനിയില്‍ ബൈക്ക് യാത്രികനില്‍ നിന്നും 150500 രൂപ പിടികൂടി. അമ്പലവയല്‍ കെവികെക്ക് സമീപം ഉച്ചയോടെ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. പരിശോധനയ്ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി എ യേശുദാസ്, എ എസ് ഐ സുനില്‍കുമാര്‍, സി എ ജോണി, വിദേഷ്, റിനുപോള്‍, വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌ക്വാഡ് 2 പരിശോധന തുടങ്ങിയതിനു ശേഷം ഇതുവരെ 733900 രൂപ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.