Headlines

Webdesk

കർഷക സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

കർഷക സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ച് പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ മൻ കി ബാത്ത്. ഇന്ത്യയിലെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും വലുതല്ലെന്നും മോദി പറഞ്ഞു ഇന്ത്യയിലെ യുവാക്കളെ കാണുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാൻ സാധിക്കും. ഒരു വെല്ലുവിളിയും അവരുടെ പരിധിക്കപ്പുറമല്ല. 2020ൽ രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു. അതിനെ ആത്മനിർഭർ ഭാരത് എന്ന് വിളിക്കാം. ഓരോ പ്രതിസന്ധികളിൽ നിന്നും നമ്മൾ പുതിയ പാഠങ്ങൾ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഏറെക്കാലത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത രാജ്യത്ത് കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത് 1,01,87,850 പേർക്കാണ്. 279 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്താകെ കൊവിഡ് മരണസംഖ്യ 1,47,622 ആയി ഉയർന്നു. 2,78,690 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 97,61,538 പേർ രോഗമുക്തരായി.

Read More

ഉത്തരേന്ത്യയില്‍ അതിശൈത്യം; നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഉത്തരേന്ത്യയില്‍ അതിശൈത്യം നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യമുണ്ടാകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡിസംബര്‍ 29 മുതല്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കടുത്ത ശൈത്യം അനുഭവപ്പെടാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറച്ച് അപകടം വരുത്തുമെന്ന് അറിയിച്ചു. മദ്യപിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി കാലാവസ്ഥ കേന്ദ്രം. വൈറ്റമിന്‍ സിയുള്ള പഴങ്ങളും ആഹാരവും കഴിച്ച് തണുപ്പിനെ…

Read More

നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതായി റിപോര്‍ട്ട്. യൂറോപ്യന്‍ യൂണിയനടക്കം കാനഡ, ജപ്പാന്‍, ആസ്‌ത്രേലിയ, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതിനകം വൈറസ് വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ കണ്ടെത്തുന്നത്. അതോടെ ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയോ നിയന്ത്രണം ശക്തിപ്പെടുത്തുകയോ ചെയ്തു. പക്ഷേ, ആ നിയന്ത്രണങ്ങള്‍ക്കിടയിലും വൈറസ് വ്യാപിക്കുന്നതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന.  

Read More

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് മുക്തനായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് മുക്തനായ. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ചെന്നിത്തലയുടെ ഭാര്യയുടെയും മകന്റെയും കോവിഡ് പരിശോധനാഫലവും നെഗറ്റീവാണ് ഡിസംബർ 23നാണ് പ്രതിപക്ഷ നേതാവിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിക്കുകയും പരിശോധനയിൽ പോസിറ്റീവാകുകയുമായിരുന്നു.

Read More

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട. നാല് ദിവസം മുമ്പാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സംഗീത് ശിവനെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. ഹിന്ദിയിലും അദ്ദേഹം അനേകം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Read More

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ. ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 195 റൺസിനെതിരെ ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ്. 11 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് നിലവിലുള്ളത് ഇന്ത്യക്ക് വേണ്ടി നായകൻ അജിങ്ക്യ രഹാനെ അർധ സെഞ്ച്വറി തികച്ചു. 62 റൺസെടുത്ത രഹാനെയും 12 റൺസെടുത്ത ജഡേജയുമാണ് ക്രീസിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്….

Read More

തൃശ്ശൂർ കോർപറേഷനിൽ എംകെ വർഗീസ് മേയറായേക്കു

തൃശ്ശൂർ കോർപറേഷനിൽ വിമതനായി മത്സരിച്ച് ജയിച്ച എംകെ വർഗീസ് മേയറായേക്ക. എം കെ വർഗീസിനെ മേയറാക്കാൻ സിപിഎം ധാരണയായെന്നാണ് സൂചന. ആദ്യ രണ്ട് വർഷമാകും മേയർ സ്ഥാനം എം കെ വർഗീസിന് നൽകുക. മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം എൽ ഡി എഫ് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് എൽഡിഎഫ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. 55 അംഗങ്ങളുള്ള കോർപറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ്…

Read More

മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ

പത്തനംതിട്ടയിൽ മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റി. വെട്ടിപ്പുറം സ്വദേശി ബീനയാണ് അറസ്റ്റിലായത്. കാമുകനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഒമ്പതും 14ഉം വയസ്സുള്ള മക്കളെയാണ് ബീന റോഡിൽ നിർത്തിയ ശേഷം കാമുകന്റെ കൂടെ പോയത്. മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധുവീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ബീന വീട്ടിൽ നിന്ന് ഇറങ്ങിയത്. ബന്ധു വീടിന് സമീപത്തെ റോഡിൽ മക്കളെ നിർത്തിയ ശേഷം കാത്തുനിന്ന കാമുകൻ രതീഷിന്റെ കൂടെ ബീന പോകുകയായിരുന്നു. തുടർന്ന് ഇവർ രാമേശ്വരം, തേനി എന്നിവിടങ്ങളിലേക്ക് പോയി…

Read More

12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ കുടിയാൻമലയിൽ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റി. ആക്കാട്ട് ജോസ് എന്നയാളാണ് പിടിയിലായത്. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് ജോസിനെ പിടികൂടുന്നത് പ്രതിക്കായി പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നവംബർ 19നാണ് ആക്കാട്ട് ജോസിനെതിരെ കുടുംബം പരാതി നൽകുന്നത്. ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ജോസ് വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. പരിശോധനയിൽ…

Read More