Headlines

Webdesk

പ്രചാരണ വേദിയിൽ രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ്

രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ. പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ രാഹുൽ പഠിപ്പിക്കുമെന്നാണ് ജോയ്സ് ജോർജിന്റെ വിവാദ പരാമർശം. ഇരട്ടയാറിൽ എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജോയ്‌സ്. എൽഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയ്സ് ജോർജ് ഇക്കാര്യം പറഞ്ഞത്. രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,080 രൂപയായി. ഗ്രാമിന് 4135 രൂപയായി കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമാണിത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1704.90 ഡോളറിലേക്ക് എത്തി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,538 രൂപയായി.

Read More

ഇ ഡിക്കെതിരെ സന്ദീപ് പരാതി നൽകിയിട്ടില്ലെന്ന് അഭിഭാഷക

ക്രൈംബ്രാഞ്ചിനെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക. ഇ.ഡിക്കെതിരെ സന്ദീപോ താനോ പരാതി നൽകിയിട്ടില്ലെന്ന് അഭിഭാഷക പി വി വിജയം പറഞ്ഞു താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണ്. സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചതെന്നും പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും ഇവർ പറഞ്ഞു ഒന്നുകിൽ കത്ത് പരിശോധിച്ച് സിജെഎം തുടർനടപടി നിർദേശിക്കണം. അല്ലെങ്കിൽ അഭിഭാഷകൻ പോലീസിനെ സമീപിക്കണം. ഇത് രണ്ടുമല്ലാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും…

Read More

യുഡിഎഫിനെ തകർക്കാനുള്ള നീക്കമാണ് സർവേകൾക്കെന്ന് രമേശ് ചെന്നിത്തല

യുഡിഎഫിനെ തകർക്കാനുള്ള നീക്കമാണ് സർവേകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോർ പ്രീ പോൾ സർവേയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. തരംഗം എവിടെയാണെന്ന് മെയ് 2ന് മനസ്സിലാകുമെന്നും ചെന്നിത്തല പറഞ്ഞു സംസ്ഥാനത്ത് ഇടതുതരംഗമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ഇടതുമുന്നണിക്ക് അത്ഭുതകരമായ മുന്നേറ്റമുണ്ടാകുമെന്നാണ് മന്ത്രി എംഎം മണി പറഞ്ഞത്. അതേസമയം യുഡിഎഫിന് ആത്മവിശ്വാസം വർധിച്ചുവെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.

Read More

പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; യുഡിഎഫിനായി പ്രിയങ്കയും ഇന്നെത്തും

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ പാലക്കാടാണ് പ്രധാനമന്ത്രി വരുന്നത്. 11 മണിക്ക് കോട്ട മൈതാനിയിലാണ് പൊതുയോഗം. ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ മോദിക്കൊപ്പം വേദിയിലുണ്ടാകും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയ നേതാക്കളുടെ പ്രചാരണത്തിന് പിന്നാലെയാണ് മോദിയും കേരളത്തിലേക്ക് എത്തുന്നത് യുഡിഎഫിന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും ഇന്നെത്തും. രണ്ട് ദിവസത്തെ പരിപാടികളാണ് പ്രിയങ്കക്ക് കേരളത്തിലുള്ളത്. രാവിലെ പത്തരയോടെ…

Read More

സുൽത്താൻ ബത്തേരി ടൗണിൽ നടന്ന ആവേശകരമായ പ്രകടനത്തോടെ ഐ സി ബാലകൃഷ്ണൻ്റെ മൂന്നാം ഘട്ട പ്രചരണപരിപാടികൾക്ക് സമാപനമായി

സുൽത്താൻ ബത്തേരി:ടൗണിൽ നടന്ന ആവേശകരമായ പ്രകടനത്തോടെ ഐ സി ബാലകൃഷ്ണൻ്റെ മൂന്നാം ഘട്ട പ്രചരണപരിപാടികൾക്ക് സമാപനമായി.തിങ്കളാഴ്ച്ച ബത്തേരി മുനിസിപ്പാലിറ്റിയിൽ നടന്ന വാഹന പ്രചരണ ജാഥയുടെ സമാപനമായാണ് പ്രകടനവും പൊതുയോഗവും നടന്നത്. രാവിലെ ചെതലയത്ത് യു ഡി എഫ് ജില്ലാ ചെയർമാൻ പി പി എ കരീം ജാഥ ഉദ്ഘാടനം ചെയ്തു.ഭൂരിഭാഗം സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പൊരിവെയിലത്ത് പോലും സ്ഥാനാർത്ഥിയെ കാത്തു നിന്നു.ആറാം മൈൽ, വേങ്ങൂർ, പഴേരി, കുപ്പാടി സ്ക്കൂൾ, കുപ്പാടി പോസ്റ്റ് ഓഫീസ്, ഒന്നാം മൈൽ,…

Read More

ഇരട്ട ന്യൂനമർദം രൂപം കൊള്ളുന്നു; കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത

അറബിക്കടലിന് തെക്കുപടിഞ്ഞാറും ബംഗാൾ ഉൾക്കടലിൽ ആൻഡമാനിലും അടുത്ത ഇരട്ട ന്യൂനമർദം രൂപമെടുക്കുന്നതായി കാലവസ്ഥാ വിഗദ്ധർ. ഇതോടെ ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കൻ മേഖലകളിൽ ശക്തമായ കാറ്റുണ്ടാകും. കേരളമൊട്ടാകെ പരക്കെ മഴ ലഭിക്കാനും സാധ്യതയുണ്ട്. ന്യൂനമർദം മലദ്വീപ് ഭാഗത്തേക്ക് നീങ്ങി ദുർബലമാകുമെന്നും വിദഗ്ധർ പറയുന്നു. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ത്യയെ ബാധിക്കില്ല. ഇത് മ്യാൻമറിനെ ലക്ഷ്യമാക്കിയാകും സഞ്ചരിക്കുന്നത്.

Read More

വർഷങ്ങളായി വന്യമൃഗ ശല്ല്യവും, കാർഷിക പ്രതിസന്ധിയും നേരിടുന്ന നൂൽപ്പുഴ മേഖലയിൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിലെ എം എൽ എക്ക് ഒരു തനത് പദ്ധതി പോലും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു

വർഷങ്ങളായി വന്യമൃഗ ശല്ല്യവും, കാർഷിക പ്രതിസന്ധിയും നേരിടുന്ന നൂൽപ്പുഴ മേഖലയിൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിലെ എം എൽ എക്ക് ഒരു തനത് പദ്ധതി പോലും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു. ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനായി നടത്തുന്ന സ്ഥാനാർത്ഥി പര്യടനം തിങ്കളാഴ്ച്ച നൂൽപ്പുഴ പഞ്ചായത്തിൽ പൂർത്തീകരിച്ചു.രാവിലെ 9 മണിക്ക് പച്ചാടിയിൽ നിന്ന് ആരംഭിച്ചു.ആദിവാസികൾ കൂടുതൽ തിങ്ങി പാർക്കുന്ന…

Read More

സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ; സ്‌പെഷ്യൽ അരി വിതരണവും ആരംഭിക്കും

സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ നടക്കും. റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ അരി വിതരണവും ഇന്ന് തുടങ്ങും രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ അരി വിതരണം മുടക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. മുൻഗണനേതര വിഭാഗക്കാർക്ക് 10 കിലോ അരി പതിനഞ്ച് രൂപ തോതിൽ നൽകാനാണ് തീരുമാനം.

Read More

ഇഡിക്ക് രഹസ്യ അജൻഡയുണ്ടെന്ന് സർക്കാർ; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രഹസ്യ അജൻഡയുണ്ടെന്ന് സംസ്ഥാന സർക്കാർ. ഇ.ഡിയുടെ കസ്റ്റഡിയിലിരുന്നപ്പോഴാണ് ശബ്ദം റെക്കോർഡ് ചെയ്തതെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിലാണ് സർക്കാരിന്റെ മറുപടി സത്യവാങ്മൂലം. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഇഡിക്കെതിരെ കേസെടുത്തത്. ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന ശബ്ദരേഖ റെക്കോർഡ് ചെയ്തതെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്. സ്വന്തം കൈപ്പടയിലെഴുതിയ കത്തിലും സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇഡിയുടെ ഹർജിയിൽ ഉന്നയിച്ച…

Read More